ഭൂചലനങ്ങളെ ഭയക്കാത്ത പിരമിഡ്, എത്ര കുലുക്കിയാലും കുലുങ്ങില്ല; ഒടുവിൽ ഉത്തരം കണ്ടെത്തി ഗവേഷകർ

ഈജിപ്തിൽ പൊതുവെ ഭൂകമ്പ സാധ്യത കുറവാണെങ്കിലും, 1847-ൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയതും 1992-ൽ 5.8 തീവ്രത രേഖപ്പെടുത്തിയതുമായ ഭൂചലനങ്ങൾ അപൂർവ്വമായി ഉണ്ടായിട്ടുണ്ട്
ഭൂചലനങ്ങളെ ഭയക്കാത്ത പിരമിഡ്, എത്ര കുലുക്കിയാലും കുലുങ്ങില്ല; ഒടുവിൽ ഉത്തരം കണ്ടെത്തി ഗവേഷകർ
Published on

താരതമ്യേന ഭൂചലനങ്ങൾ കുറവായ രാജ്യമാണ് ഈജിപ്ത്. എന്നാൽ പലതവണ ഭൂചലനങ്ങൾ രാജ്യത്തെ ഉലച്ചിട്ടുമുണ്ട്. പക്ഷേ ഒരു ഭൂചലനത്തിലും ഈജിപ്തിലെ പിരമിഡുകൾക്ക് നാശഷ്ടങ്ങളുണ്ടായതായി നമ്മൾ എവിടെയും വായിച്ചിട്ടില്ല. അതിന് കാരണം പിരമിഡുകളുടെ നിർമാണമികവ് തന്നെയാണ്.

5000 വർഷത്തിലേറെയായി നിലകൊള്ളുന്ന പിരമിഡുകളും ഭൂചലനവുമായുള്ള ബന്ധമിപ്പോൾ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പുരാത ഈജിപ്ഷ്യൻ തൊഴിലാളികളുടെ വൈദഗ്ധ്യമാണ് പുതിയ കണ്ടെത്തലിലൂടെയും വ്യക്തമാകുന്നത്.

ചുറ്റുമുള്ള മണ്ണുമായി താരതമ്യം ചെയ്യുമ്പോൾ പിരമിഡ് തികച്ചും വ്യത്യസ്തമായ ഒരു ഫ്രീക്വൻസിയിലാണ് കമ്പനം ചെയ്യുന്നത്. ഇത് ഭൂചലന സമയത്ത് ഉണ്ടാകുന്ന അമിതമായ കുലുക്കത്തിൽ നിന്ന് പിരമിഡിനെ സംരക്ഷിക്കുന്നു. പിരമിഡിന്റെ ദൃഢമായ ആകൃതിയും, ഭാരം കൃത്യമായി വിതരണം ചെയ്യുന്ന തരത്തിലുള്ള ആന്തരിക രൂപകൽപ്പനയും, ഈ ഫ്രീക്വൻസിയിലെ വ്യത്യാസവും ചേർന്നാണ് ഘടനയെ കേടുപാടുകൾ കൂടാതെ സ്ഥിരതയോടെ നിലനിർത്തുന്നതെന്ന് ശാസ്ത്രജ്ഞർ മെയ് 21-ലെ 'സയന്റിഫിക് റിപ്പോർട്ട്സ്' എന്ന ജേണലിൽ എഴുതുന്നു.

ഭൂചലനങ്ങളെ ഭയക്കാത്ത പിരമിഡ്, എത്ര കുലുക്കിയാലും കുലുങ്ങില്ല; ഒടുവിൽ ഉത്തരം കണ്ടെത്തി ഗവേഷകർ
മുൻവാതിലില്ലാത്ത വീടുകൾ, അടയ്ക്കാത്ത കടകൾ; മോഷണ ഭയമില്ലാതെ തുറന്ന് കിടക്കുന്ന മഹാരാഷ്ട്രയിലെ ശനി ശിംഘനാപൂർ ഗ്രാമം

പ്രാചീന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഇന്ന് അവശേഷിക്കുന്ന ഏക നിർമിതിയായ ഗ്രേറ്റ് പിരമിഡ്, ഖുഫു രാജാവിന്റെ കല്ലറയായി ബി.സി 2600-നോടടുത്ത് ഗിസയിലാണ് നിർമിക്കപ്പെട്ടത്. ഏകദേശം 23 ലക്ഷം കല്ലുകൾ അടങ്ങിയിരിക്കുന്ന ഈ പിരമിഡിന്റെ നിർമാണത്തിന് രണ്ട് പതിറ്റാണ്ടിലധികം സമയമെടുത്തിരുന്നു.

ഈജിപ്തിൽ പൊതുവെ ഭൂകമ്പ സാധ്യത കുറവാണെങ്കിലും, 1847-ൽ റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയതും 1992-ൽ 5.8 തീവ്രത രേഖപ്പെടുത്തിയതുമായ ശക്തമായ ഭൂചലനങ്ങൾ അപൂർവ്വമായി ഉണ്ടായിട്ടുണ്ട്. ഇത്രയും ശക്തമായ ഭൂകമ്പ തരംഗങ്ങൾ ഉണ്ടായിട്ടുകൂടി, ഗ്രേറ്റ് പിരമിഡിന് വളരെ ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചിട്ടുള്ളൂ.

തലമുറകളായി നിലനിൽക്കുന്ന ഈ സ്ഥിരതയുടെ രഹസ്യം കണ്ടെത്താനായി, ജിയോഫിസിസ്റ്റായ മുഹമ്മദ് എൽഗാബ്രിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും പിരമിഡിനകത്തും ചുറ്റുമുള്ളതുമായ 37 കേന്ദ്രങ്ങളിലെ നേരിയ കമ്പനങ്ങൾ നിരീക്ഷിക്കുകയുണ്ടായി. പിരമിഡിനെ മനഃപൂർവം കുലുക്കാൻ ശ്രമിക്കുന്നത് അതിന് കേടുപാടുകൾ വരുത്തിയേക്കാം എന്നതിനാൽ, ഘടനയിൽ കമ്പനമുണ്ടാക്കാൻ അകലെയുള്ള സമുദ്രതരംഗങ്ങൾ, വാഹന ഗതാഗതം, അല്ലെങ്കിൽ മറ്റ് മനുഷ്യൻ്റെ ഇടപെടലുകൾ എന്നിവ മൂലമുണ്ടാകുന്ന വളരെ ചെറിയ ചലനങ്ങളെയാണ് ഈ സംഘം ആശ്രയിച്ചത്.

ഭൂചലനങ്ങളെ ഭയക്കാത്ത പിരമിഡ്, എത്ര കുലുക്കിയാലും കുലുങ്ങില്ല; ഒടുവിൽ ഉത്തരം കണ്ടെത്തി ഗവേഷകർ
കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് എല്ലാവരുടെയും അവകാശമല്ലേ? ഇന്ത്യയിലെ ഈ മനുഷ്യര്‍ക്ക് അതിന് വില ജാതിയാണ്!

ഓരോ ചലനത്തിലും വളരെ ചെറിയ വൈബ്രേഷൻ മാത്രമാണ് പിരമിഡിൽ നിന്ന് തിരികെ ലഭിച്ചത്. പിരമിഡിന് ചുറ്റമുള്ള മണ്ണ് നേരിയതോതിൽ മാത്രം ചലിച്ചു. കെട്ടിട നിർമാണ സാമഗ്രികളുടെയും ചുറ്റുമുള്ള മണ്ണിന്റെയും സ്വാഭാവിക ഫ്രീക്വൻസികൾ വ്യത്യസ്തമായതിനാൽ, അവയിൽ റെസൊണൻസ് (അനുനാദം) ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

മണ്ണിലെ കമ്പനങ്ങളിൽ നിന്നുള്ള ഊർജ്ജം പിരമിഡ് പൂർണ്ണമായി ആഗിരണം ചെയ്യുന്ന അവസ്ഥയാണ് റെസൊണൻസ്. ഈ അനുനാദം ഉണ്ടായാൽ കമ്പനങ്ങളുടെ തീവ്രത ഗണ്യമായി വർദ്ധിക്കുകയും ഭൂചലന സമയത്ത് കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂട്ടുകയും ചെയ്യും.

പിരമിഡിന്റെ ഉള്ളിലുള്ള ശൂന്യമായ ഇടങ്ങളും കുലുക്കത്തിന്റെ ആഘാതം കുറയ്ക്കാൻ സഹായിച്ചിട്ടുണ്ട്. രാജാവിന്റെ കല്ലറയ്ക്ക് മുകളിലായി പുരാതന ഈജിപ്ഷ്യൻ ശിൽപ്പികൾ മർദ്ദം കുറയ്ക്കുന്ന അറകൾ നിർമിച്ചിരുന്നു.

പിരമിഡിന്റെ ഭാരം ഒരുപോലെ വിതരണം ചെയ്യാനും, ഏതെങ്കിലും തരത്തിൽ തകർച്ചയുണ്ടായാൽ ശവകുടീരത്തെ സംരക്ഷിക്കാനുമായിരുന്നു ഇത്. ഈ അറകൾ പിരമിഡിന്റെ മുകൾഭാഗത്തേക്ക് പോകുംതോറും കമ്പനങ്ങളുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്നും ഗവേഷക സംഘം കണ്ടെത്തി.

ഭൂചലനങ്ങളെ ഭയക്കാത്ത പിരമിഡ്, എത്ര കുലുക്കിയാലും കുലുങ്ങില്ല; ഒടുവിൽ ഉത്തരം കണ്ടെത്തി ഗവേഷകർ
സിഖ് പരമോന്നത സഭയും സര്‍ക്കാരും നേര്‍ക്കുനേര്‍: പഞ്ചാബിലെ പുതിയ മതനിന്ദാ വിരുദ്ധ നിയമത്തില്‍ രാഷ്ട്രീയ വിവാദം

കൂടുതൽ കെട്ടിടങ്ങളും തലകീഴായി കിടക്കുന്ന പെൻഡുലങ്ങളെപ്പോലെയാണ് പെരുമാറുന്നത് എന്ന് എൽഗാബ്രി പറയുന്നു. അവയുടെ അടിത്തറ ഭൂമിയോട് ഉറപ്പിച്ചു നിർത്തിയിരിക്കുമെങ്കിലും, മുകൾഭാഗങ്ങൾക്ക് ആടാനും കുലുങ്ങാനുമുള്ള കൂടുതൽ ഇടമുണ്ടായിരിക്കും.

Summary

Egypt is a country with relatively low seismic activity. However, earthquakes have shaken the country multiple times. Yet, we have never read anywhere about the pyramids in Egypt suffering damage in any earthquake. The reason for this is indeed the excellence of the pyramids' construction. Researchers have now discovered the connection between earthquakes and the pyramids, which have stood for over 5,000 years. The expertise of ancient Egyptian workers is clearly evident through this new discovery as well.

Madism Digital
madismdigital.com