ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യ കക്ഷികൾ സഹായിച്ചില്ല; അമേരിക്കയ്ക്ക് ആവശ്യം വരുമ്പോൾ ആരുമുണ്ടാവില്ലെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്

സംഘർഷം ആരംഭിക്കുന്നതിന് മുൻപ് യുഎസ് തങ്ങളെ ബന്ധപ്പെട്ടിരുന്നില്ലെന്നും സൈനിക നടപടിക്ക് യുഎൻ, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവരുടെ അനുമതിയില്ലെന്നുമെന്ന കാരണം ഉന്നയിച്ചാണ് ജർമനി പിന്മാറിയത്
ഹോർമുസ് കടലിടുക്ക് തുറക്കാൻ സഖ്യ കക്ഷികൾ സഹായിച്ചില്ല; അമേരിക്കയ്ക്ക് ആവശ്യം വരുമ്പോൾ ആരുമുണ്ടാവില്ലെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ്
Published on

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇറാൻ ഭാഗികമായി അടച്ച ഹോർമുസ് കടലിടുക്ക് തുറപ്പിക്കാനായി സഹായിക്കാതിരുന്ന സഖ്യരാജ്യങ്ങളോട് അതൃപ്തി അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ‍ഡൊണാൾഡ് ട്രംപ്. അമേരിക്ക ശക്തരാണ് ആരുടേയും സഹായം ആവശ്യവുമില്ലെന്നായിരുന്നു ട്രംപിന്റെ അസ്വസ്ഥമായ പ്രതികരണം. ഹോർമുസ് കടലിടുക്ക് തുറപ്പിക്കാൻ പടക്കപ്പലുകൾ അയക്കണമെന്ന ആവശ്യം നാറ്റോ സഖ്യരാജ്യങ്ങൾ നേരത്തെ നിരസിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യം അമേരിക്കയാണ്, ഞങ്ങൾക്ക് ആരുടേയും സഹായം ആവശ്യമില്ലെന്നും ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സംവിധാനം അമേരിക്കയുടേതാണെന്നുമാണ് ട്രംപ് പ്രതികരിച്ചു. രണ്ട് ദിവസം മുൻപായിരുന്നു പടക്കപ്പലുകൾ അയക്കാൻ നാറ്റോ സഖ്യരാജ്യങ്ങളോട് ട്രംപ് ആവശ്യപ്പെട്ടത്. അയക്കാത്ത പക്ഷം നാറ്റോയ്ക്ക് വിനാശകരമായ ഭാവിയായിരിക്കും വരാനിരിക്കുന്നതെന്ന് ട്രംപ് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ നാറ്റോ സഖ്യരാജ്യങ്ങൾ ട്രംപിന്റെ മുന്നറിയിപ്പിനെ അവ​ഗണിച്ചു. സംഘർഷം ആരംഭിക്കുന്നതിന് മുൻപ് യുഎസ് തങ്ങളെ ബന്ധപ്പെട്ടിരുന്നില്ലെന്നും സൈനിക നടപടിക്ക് യുഎൻ, യൂറോപ്യൻ യൂണിയൻ, നാറ്റോ എന്നിവരുടെ അനുമതിയില്ലെന്നുമെന്ന കാരണം ഉന്നയിച്ചാണ് ജർമനി പിന്മാറിയത്. ജർമനിയെ കൂടാതെ സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ തത്ക്ഷണം ആവശ്യം തള്ളിയിരുന്നു.

അതേസമയം സഖ്യകക്ഷികൾ അമേരിക്കയുടെ ആവശ്യം നിഷേധിച്ചതിന് പിന്നാലെ ട്രംപ് മറ്റൊരു ന്യായീകരണവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയ്ക്ക് സഹായമാവശ്യമുള്ളപ്പോൾ നാറ്റോ രാജ്യങ്ങളിൽ നിന്നും സഹായമുണ്ടാവുമോ എന്നറിയുന്നതിനായിരുന്നു അത്തരത്തിൽ പറഞ്ഞതെന്നായിരുന്നു ട്രംപ് പിന്നീട് പറഞ്ഞത്. അവർ എങ്ങനെയാണ് പ്രതികരിക്കുക എന്ന് അറിയണമായിരുന്നു. ഒരുപാട് പണം ചെലവഴിച്ചാണ് സഖ്യകക്ഷികളെ സംരക്ഷിക്കുന്നത് എന്നാൽ ആവശ്യം വരുമ്പോൾ ആരും ഉണ്ടാകില്ലെന്നത് കാലങ്ങളായി താൻ പറയുന്നതാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.

English Summary: Donald Trump expressed frustration after NATO allies declined to support U.S. efforts to reopen the Strait of Hormuz amid the West Asian conflict involving Iran. Trump criticized allied nations, stating the U.S. cannot rely on them during critical times, while reaffirming America’s military strength.

Related Stories

No stories found.
Madism Digital
madismdigital.com