ഇറാനെ ചൊല്ലി ട്രംപിന്റെ കുടുംബത്തിൽ വഴക്ക്? യുദ്ധം മകൻ വിലക്കിയെന്ന് റിപ്പോർട്ട്

ഇറാൻ വിഷയത്തിൽ അമേരിക്ക നടത്തുന്ന ഇടപെടലുകളിൽ പല തവണ ട്രംപ് ജൂനിയർ നീരസം പ്രകടിപ്പിച്ചു എന്നാണ് 'ദി അറ്റലാന്റിക്' റിപ്പോർട്ട് ചെയ്യുന്നത്
ഇറാനെ ചൊല്ലി ട്രംപിന്റെ കുടുംബത്തിൽ വഴക്ക്? യുദ്ധം മകൻ വിലക്കിയെന്ന് റിപ്പോർട്ട്
Published on: 

2024ലെ തെരഞ്ഞെടുപ്പ് സമയത്ത് ഡോണൾഡ് ട്രംപിന് മുന്നിൽ ഒരേയൊരു നിബന്ധനയാണ് മകൻ ട്രംപ് ജൂനിയർ വെച്ചത്. പ്രസിഡന്റായാൽ പശ്ചിമേഷ്യൻ സംഘർഷങ്ങളിലേക്ക് അമേരിക്കയെ അനാവശ്യമായി വലിച്ചിഴയ്ക്കരുത്.

ഇസ്രായേലിലേക്ക് നിരന്തരം മിസൈലുകളും ഡ്രോണുകളുമയച്ച് ഇറാൻ മുന്നേറുന്ന സമയമായിരുന്നു അത്. അന്ന് ട്രംപ് ജൂനിയർ എക്സിൽ ഇങ്ങനെ കുറിച്ചിരുന്നു- 'ട്രംപുണ്ടായിരുന്നെങ്കിൽ നമ്മളും ഈ സംഘർഷങ്ങളിൽ കണ്ടേനെ എന്ന് ഒരിക്കൽ അമേരിക്കക്കാർ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇനിയവർ പറയും, ട്രംപ് ഉള്ളത് കൊണ്ട് ഇതിലൊന്നും ഉൾപ്പെടാതെ നമ്മൾ രക്ഷപെട്ടു എന്ന്... ട്രംപ് ഉള്ളതിനാൽ നാമെത്ര ഭാഗ്യം ചെയ്തവരാണെന്ന് ഇതുപോലുള്ള സമയങ്ങളാണ് നമ്മെ ഓർമിപ്പിക്കുന്നത് എന്ന്...'

എന്നാൽ ഈ ട്വീറ്റുകൾക്കും യുഎസ് പൊതുതെരഞ്ഞെടുപ്പിനും രണ്ടര വർഷങ്ങൾക്ക് ശേഷം ഈ കാര്യങ്ങൾ മാറ്റിപ്പറയേണ്ടി വരികയാണ് ട്രംപ് ജൂനിയർ എന്ന ഡോണിന്. അതിൽ അദ്ദേഹം തൃപ്തനല്ലെന്ന റിപ്പോർട്ടുകളും പുറത്ത് വരികയാണ്.

ഇറാനെ ചൊല്ലി ട്രംപിന്റെ കുടുംബത്തിൽ വഴക്ക്? യുദ്ധം മകൻ വിലക്കിയെന്ന് റിപ്പോർട്ട്
പുടിന് ട്രംപിന്റെ 'സമ്മാനം'; യുഎസ് കോണ്‍ഗ്രസ് പാസാക്കിയ നിയമം അട്ടിമറിച്ച് ട്രംപ്, റഷ്യന്‍ ഉപരോധത്തില്‍ ഇളവ്

ഇറാൻ വിഷയത്തിൽ അമേരിക്ക നടത്തുന്ന ഇടപെടലുകളിൽ പല തവണ ട്രംപ് ജൂനിയർ നീരസം പ്രകടിപ്പിച്ചു എന്നാണ് 'ദി അറ്റലാന്റിക്' റിപ്പോർട്ട് ചെയ്യുന്നത്. ഇറാനിൽ സംഘർഷം നടത്തുന്നതിന് തുടക്കം മുതലേ ഇദ്ദേഹം എതിർപ്പ് അറിയിച്ചിരുന്നുവെന്നും മറ്റൊരു പശ്ചിമേഷ്യൻ സംഘർഷത്തിൽ കൂടി ഇടപെടേണ്ട ആവശ്യം അമേരിക്കയ്ക്ക് ഇല്ലെന്ന് ട്രംപിനോട് ആവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേ വിഷയത്തിൽ ട്രംപിനോട് ഉടക്കിപ്പിരിഞ്ഞ വലതുപക്ഷ രാഷ്ട്രീയ പ്രവർത്തകൻ ചാർളി കിർക്കിനോട് അനുകൂല നിലപാട് പ്രഖ്യാപിച്ചും ഡോൺ രംഗത്തെത്തിയിരുന്നു.

'നയതന്ത്രപരമായ വിഷയങ്ങളിൽ വിയോജിപ്പുകൾ പരസ്യമായി പറയുന്നത് ഡോണിന്റെ രീതിയല്ല. എന്ത് എതിർപ്പും പ്രൈവറ്റായി, അറിയിക്കേണ്ട ആളെ അറിയിക്കുകയാണ് ചെയ്യുക. അതുകൊണ്ടു തന്നെയാണ് ഇറാൻ വിഷയത്തിൽ ട്രംപിനും ഡോണിനും ഒരേ നിലപാടാണെന്ന് ഇത്രകാലം തെറ്റിദ്ധരിക്കപ്പെട്ടത്. പക്ഷേ ഡോണിനെ അടുത്തറിയാവുന്ന ആരും അയാളുടെ ഈ വിരുദ്ധ നിലപാടിൽ ആശ്ചര്യം പ്രകടിപ്പിക്കില്ല'- അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അറ്റ്ലാന്റിക് റിപ്പോർട്ട് ചെയ്യുന്നു.

ഇറാനെതിരെ ഇസ്രായേലുമായി സഖ്യമുണ്ടാക്കാനുള്ള വൈറ്റ് ഹൗസിന്റെ തീരുമാനം MAGA (Make America Great Again) പ്രസ്ഥാനത്തിനുള്ളിലെ ഭിന്നതയും വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട് - ഇറാനെ ചൊല്ലി മാത്രമല്ല, യഥാർത്ഥത്തിൽ 'അമേരിക്ക ഫസ്റ്റ്' എന്നാൽ എന്താണെന്നതിനെക്കുറിച്ചും അവിടെ അഭിപ്രായവ്യത്യാസങ്ങളുണ്ട് എന്നാണ് വ്യക്തമാകുന്നത്.

ഇറാനെ ചൊല്ലി ട്രംപിന്റെ കുടുംബത്തിൽ വഴക്ക്? യുദ്ധം മകൻ വിലക്കിയെന്ന് റിപ്പോർട്ട്
ഐടി മേഖലയെ പിടിച്ചുകുലുക്കി ട്രംപ് ഭരണകൂടം; എന്തുകൊണ്ടാണ് പ്രധാന ഇന്ത്യന്‍ ഐടി കമ്പനികളെ ഗ്രീന്‍ കാര്‍ഡ് പരിധിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്

വിദേശ യുദ്ധങ്ങളെ ആഭ്യന്തര മുൻഗണനകളോടുള്ള വഞ്ചനയായി കാണുന്ന നാഷണലിസ്റ്റുകളും (ദേശീയവാദികൾ), അമേരിക്കൻ ശക്തി അതിന്റെ ശത്രുക്കൾക്കെതിരെ കൂടുതൽ ശക്തമായി പ്രയോഗിക്കണമെന്ന് വാദിക്കുന്ന യുദ്ധാനുകൂലികളും തമ്മിലാണ് ഈ ഭിന്നത. വലിയ യുദ്ധത്തിന്റെ ചെലവില്ലാതെ കരുത്ത് കാട്ടുമെന്ന ട്രംപിന്റെ വാഗ്ദാനത്തിന് കീഴിൽ വർഷങ്ങളോളം ഈ രണ്ട് വിഭാഗങ്ങളും ഒരേസമയം നിലകൊണ്ടിരുന്നു. എന്നാൽ ഇറാൻ വിഷയം ഈ സ്ഥിതി നിലനിർത്തുന്നത് കൂടുതൽ ദുഷ്കരമാക്കിയിരിക്കുകയാണ്.

ഇറാനെതിരെയുള്ള ആക്രമണങ്ങൾക്ക് തയാറെടുക്കുന്നതിനായി ഇസ്രായേലിനൊപ്പം മിലിട്ടറി ക്യാംപെയ്നിൽ പങ്കെടുക്കുന്നതിൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അടക്കം എതിർപ്പ് അറിയിച്ചെന്നാണ് വിവരം

Summary

According to a report by The Atlantic, Donald Trump Jr. has repeatedly expressed frustration over the US intervention in Iran. The report says he opposed military action against Iran from the outset and repeatedly told Trump that the US did not need to get involved in yet another conflict in the Middle East. Don Jr. had also voiced support for right-wing political activist Charlie Kirk, who had fallen out with Trump over the same issue.

Madism Digital
madismdigital.com