പുടിന് ട്രംപിന്റെ 'സമ്മാനം'; യുഎസ് കോണ്‍ഗ്രസ് പാസാക്കിയ നിയമം അട്ടിമറിച്ച് ട്രംപ്, റഷ്യന്‍ ഉപരോധത്തില്‍ ഇളവ്

റഷ്യന്‍ സാമ്പത്തിക മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഈ നിയമം, റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ചൈന, ഇന്ത്യ മേല്‍ 100% വരെ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്നു
പുടിന് ട്രംപിന്റെ 'സമ്മാനം'; യുഎസ് കോണ്‍ഗ്രസ് പാസാക്കിയ നിയമം അട്ടിമറിച്ച് ട്രംപ്, റഷ്യന്‍ ഉപരോധത്തില്‍ ഇളവ്
Published on: 

ഉക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ യുഎസ് കോണ്‍ഗ്രസ് പാസാക്കിയ കര്‍ശനമായ ഉപരോധങ്ങളില്‍ ഇളവ് വരുത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് തന്റെ സവിശേഷ അധികാരം ഉപയോഗിച്ച് ചില ഉപരോധങ്ങള്‍ ട്രംപ് തടഞ്ഞുവെച്ചത്. ചില ഉപരോധങ്ങള്‍ തടഞ്ഞുവെക്കുന്നത് അമേരിക്കയുടെ 'ദേശീയ താല്‍പ്പര്യങ്ങള്‍ക്ക്' അത്യാവശ്യമാണെന്നാണ് ട്രംപിന്റെ വിശദീകരണം. കഴിഞ്ഞ സെപ്റ്റംബറിലാണ് ട്രംപ് ഈ ഉപരോധ ബില്ലില്‍ ഒപ്പുവെച്ചത്. നാളെ നിയമം പൂര്‍ണ്ണമായി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.

ഡീസല്‍ ഇറക്കുമതിയും പ്രതിപക്ഷ പ്രതിഷേധവും

വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇന്ധനവില കുറയ്ക്കുന്നതിനായി റഷ്യയില്‍ നിന്ന് ഡീസല്‍ ഇറക്കുമതി ചെയ്യുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപരോധങ്ങളിലെ ഈ ഇളവും പുറത്തുവന്നിരിക്കുന്നത്. നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പ് യുഎസ് കോണ്‍ഗ്രസിന്റെ നിയന്ത്രണം ഏത് പാര്‍ട്ടി കൈയാളുമെന്ന് നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാണ്.

എന്നാല്‍ ട്രംപിന്റെ ഈ തീരുമാനങ്ങള്‍ ഡെമോക്രാറ്റിക്-റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുപാര്‍ട്ടികളില്‍ നിന്നുമുള്ള 20 ജനപ്രതിനിധികള്‍ അടങ്ങുന്ന സംഘം നിയമം പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപിന് കത്തെഴുതി. ഉപരോധങ്ങള്‍ കര്‍ശനമാക്കുന്നത് സമാധാന ചര്‍ച്ചകള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ നിര്‍ബന്ധിതനാക്കുമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

പുടിന് ട്രംപിന്റെ 'സമ്മാനം'; യുഎസ് കോണ്‍ഗ്രസ് പാസാക്കിയ നിയമം അട്ടിമറിച്ച് ട്രംപ്, റഷ്യന്‍ ഉപരോധത്തില്‍ ഇളവ്
സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; എംസി മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍, ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം

അന്തരിച്ച മുന്‍ റിപ്പബ്ലിക്കന്‍ സെനറ്ററും ഉക്രെയ്‌നിന്റെ ശക്തനായ പിന്തുണക്കാരനുമായിരുന്ന ലിന്‍ഡ്‌സെ ഗ്രഹാമിന്റെ സ്മരണാര്‍ത്ഥമാണ് ഈ ഉപരോധ നിയമം അറിയപ്പെടുന്നത്. റഷ്യന്‍ സാമ്പത്തിക മേഖലയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിച്ച ഈ നിയമം, റഷ്യയില്‍ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന പ്രധാന രാജ്യങ്ങള്‍ക്ക് പ്രത്യേകിച്ച് ചൈന, ഇന്ത്യ മേല്‍ 100% വരെ തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റിന് അധികാരം നല്‍കുന്നു. കൂടാതെ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, റഷ്യന്‍ സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ബാങ്കുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍, നിലവിലുള്ള ഉപരോധങ്ങള്‍ മറികടക്കാന്‍ റഷ്യ ഉപയോഗിക്കുന്ന ടാങ്കറുകളുടെ 'ഷാഡോ ഫ്‌ലീറ്റ്' (നിഴല്‍ കപ്പല്‍വ്യൂഹം) എന്നിവക്കെതിരെയുമുള്ള ഉപരോധങ്ങള്‍ ഈ നിയമത്തില്‍ ഉള്‍പ്പെടുന്നു.

രാജ്യാന്തര തലത്തിലെ അമര്‍ഷം

പുടിനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് റഷ്യയില്‍ നിന്ന് ഡീസല്‍ വാങ്ങാനുള്ള തീരുമാനത്തില്‍ ട്രംപ് എത്തിയത്. അമേരിക്കയുടെ ഈ നീക്കം റഷ്യയെ യുദ്ധത്തില്‍ സഹായിക്കുമെന്ന ആശങ്ക യുഎസ് സഖ്യകക്ഷികള്‍ പങ്കുവെച്ചിട്ടുണ്ട്. ട്രംപിന്റെ ഈ നിലപാടിനെതിരെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി ശക്തമായി രംഗത്തെത്തി. അമേരിക്കയുടെ ഈ കരാര്‍ പുടിന് ലഭിച്ച വലിയൊരു സമ്മാനമാണെന്നും അടിയന്തരമായി അവസാനിപ്പിക്കേണ്ട ഒരു യുദ്ധത്തിനായി നടത്തുന്ന നിക്ഷേപത്തിന് തുല്യമാണ് ഇതെന്നും സെലെന്‍സ്‌കി കുറ്റപ്പെടുത്തി.

Summary

US President Donald Trump has moved to suspend certain sanctions against Russia that were approved by Congress in response to its invasion of Ukraine. Trump reportedly used his executive authority, arguing that withholding some sanctions was necessary to protect US national interests. The move comes shortly before the sanctions law was due to take full effect and follows his announcement that the United States would import diesel from Russia to help curb rising domestic fuel prices.

Madism Digital
madismdigital.com