സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; എംസി മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍, ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം

വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താത്തനിതെനിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാമെന്നുകൂടി കോടതി പറഞ്ഞത്. ഈ വിധി സര്‍ക്കാരിന് അനുകൂലമായ പഴുതായി മാറുകയായിരുന്നു
സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; എംസി മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍, ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം
Published on: 

കെ.എസ് ഹംസയുടെ നേതൃത്വത്തിലുള്ള സമിതിയെ പിരിച്ചുവിട്ട് കേരള സംസ്ഥാന വഖഫ് ബോര്‍ഡ് സര്‍ക്കാര്‍ സമ്പൂര്‍ണമായി പുനഃസംഘടിപ്പിച്ചു. മുസ്ലിം ലീഗ് നേതാവ് എം.സി മായിന്‍ ഹാജിയാണ് ബോര്‍ഡിന്റെ പുതിയ ചെയര്‍മാന്‍. നേരത്തെ നിരവധി തവണ വഖഫ് ബോര്‍ഡ് അംഗമായിരുന്നു മായിന്‍ ഹാജി. എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച കെ.എസ് ഹംസയുടെ നേതൃത്വത്തിലുള്ള മുന്‍ ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങളെയും സര്‍ക്കാര്‍ പൂര്‍ണ്ണമായി മാറ്റിയിട്ടുണ്ട്. ഉമര്‍ ഫൈസി മുക്കം ഉള്‍പ്പെടെയുള്ളവര്‍ ഇതിലുണ്ടായിരുന്നു. ഒമ്പത് അംഗങ്ങളെയാണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്.

എം.എല്‍.എമാരുടെ പ്രതിനിധിയായി കുറുക്കോളി മൊയ്തീന്‍, സിറാസ് ഡി കാപ്സി, തൊടിയൂര്‍ മമ്മദ് കുഞ്ഞ് മൗലവി, സജ്ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുള്‍ മജീദ്, സലാഹി മദീന ബീഗം, മുസ്തഫല്‍ ഫൈസി എന്നിവരാണ് ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍. സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍, ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പ്രതിനിധ്യം നല്‍കിയാണ് പുനഃസംഘടന നടന്നിരിക്കുന്നത്. സമസ്തയുടെ അംഗമായി എം.ബി മുസ്തഫല്‍ ഫൈസിയെയാണ് തീരുമാനിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് നേരത്തെ സമസ്ത പുറത്താക്കിയിട്ടുള്ള മുശാവറ അംഗമാണ് മുസ്തഫല്‍ ഫൈസി. മുജാഹിദ് വിഭാഗത്തിന്റെ അംഗമായാണ് അബ്ദുള്‍ മജീദ് സലാഹിയെ നിയമിച്ചിരിക്കുന്നത്. എന്നാല്‍, കാന്തപുരം സുന്നി വിഭാഗത്തില്‍ നിന്ന് ആര്‍ക്കും ഇത്തവണ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

ചട്ടപ്രകാരമുള്ള യോഗ്യത ഇല്ലാത്തതിനാല്‍ അസാധാരണ ഉത്തരവിലൂടെയാണ് വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. അമുസ്ലിം അംഗങ്ങളെ ഇത്തവണ നാമനിര്‍ദേശം ചെയ്തിട്ടില്ല. അമുസ്ലിം അംഗങ്ങളുടെ കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവിന് ശേഷം തീരുമാനമെടുക്കാം എന്ന നിലപാടിലാണ് സര്‍ക്കാരുള്ളത്. വഖഫ് ബോര്‍ഡ് പുനഃസംഘടനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും, ഇതുസംബന്ധിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; എംസി മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍, ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം
57 കോടിയുടെ ബിഡിഎൽ മിസൈൽ കരാർ മുൻ സിഎംഡിയുടെ ഭാര്യയുടെ കമ്പനിക്ക്; വൻ ക്രമക്കേട്

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ തന്നെ വഖഫ് ബോര്‍ഡ് പിരിച്ചുവിടാനുള്ള നയപരമായ തീരുമാനം ലീഗ് എടുത്തിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ചില്‍ രൂപീകരിക്കപ്പെട്ട വഖഫ് ബോര്‍ഡിന് അഞ്ച് വര്‍ഷം കാലാവധി ഉള്ളത് നിയമപരമായി ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്നതില്‍ സര്‍ക്കാരിന് പ്രതിസന്ധിയായിരുന്നു. വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഉള്‍പ്പെടുത്താത്തനിതെനിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ബോര്‍ഡ് സര്‍ക്കാരിന് പുനഃസംഘടിപ്പിക്കാമെന്നുകൂടി കോടതി പറഞ്ഞത്. ഈ വിധി സര്‍ക്കാരിന് അനുകൂലമായ പഴുതായി മാറുകയായിരുന്നു. നടപടിയില്‍ പ്രതിഷേധിച്ച് മുന്‍ ചെയര്‍മാന്‍ കെ.എസ് ഹംസ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.

ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം ലഭിച്ചു എന്നതാണ് ഈ പുനഃസംഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സവിശേഷത. ബോര്‍ഡില്‍ പ്രാതിനിധ്യം വേണമെന്നാവശ്യപ്പെട്ട് ജമാഅത്തെ ഇസ്ലാമി മുഖ്യമന്ത്രിയെയും വഖഫ് മന്ത്രിയെയും മുസ്ലിം ലീഗ് നേതൃത്വത്തെയും നേരത്തെ കണ്ടിരുന്നു. മുന്‍കാലങ്ങളില്‍ യു.ഡി.എഫ്. സര്‍ക്കാരുകളുടെ കാലത്ത് ജമാഅത്തെ ഇസ്ലാമിക്ക് വഖഫ് ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കിയിരുന്നില്ലെങ്കിലും, എല്‍.ഡി.എഫ്. സര്‍ക്കാര്‍ മുന്‍പ് ഇത് നല്‍കിയിരുന്നതായി നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തവണ യു.ഡി.എഫിന് അനുകൂലമായ നിലപാടാണ് പല തവണ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി സ്വീകരിച്ചത്. അതിന് പ്രതിഫലമായി ചില മന്ത്രിമാരുടെ ഓഫീസുകളില്‍ ഇവര്‍ക്ക് നിയമനം അടക്കം നല്‍കിയിരുന്നു. ജമാഅത്തെ ഇസ്ലാമി പഴയ നിലപാടുകള്‍ മാറ്റിയെന്നും അതിനാല്‍ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി വി.ഡി സതീശനും വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യവും സര്‍ക്കാരും യു.ഡി.എഫ് നേതൃത്വവും പരിഗണിക്കുകയായിരുന്നു.

സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; എംസി മായിന്‍ ഹാജി പുതിയ ചെയര്‍മാന്‍, ജമാഅത്തെ ഇസ്ലാമിക്ക് പ്രാതിനിധ്യം
ആരാണ് മാധ്യമപ്രവർത്തകൻ? എല്ലാവരും അവകാശവാദം ഉന്നയിക്കുന്നത് പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് സുപ്രിം കോടതി
Summary

The Kerala government has reconstituted the Kerala State Waqf Board, replacing all members of the previous board led by K.S. Hamza. Indian Union Muslim League leader M.C. Mayin Haji has been appointed as the new chairman. The nine-member board includes representatives from various Muslim organisations, including Samastha, the Dakshina Kerala Jamiyyathul Ulama, Kerala Nadvathul Mujahideen and Jamaat-e-Islami. The Kanthapuram Sunni faction has not received representation, while no non-Muslim members have been nominated pending a decision following a Supreme Court order. The reconstitution was carried out through a special government order amid legal and procedural challenges. Jamaat-e-Islami's inclusion is a significant development, given the organisation's earlier demands for representation and its political engagement with the UDF leadership.

Madism Digital
madismdigital.com