

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ യുഎസിന് മുന്നിൽ ഇറാൻ നിബന്ധനകൾ വെച്ചത് കഴിഞ്ഞ ദിവസമാണ്. ഖത്തർ മുഖേന അറിയിച്ച നിബന്ധനകളിൽ ഇപ്പോൾ ഒരു മുന്നറിയിപ്പിലൂടെ പ്രതികരിച്ചിരിക്കുകയാണ് യുഎസ്. മറ്റാരുടേതുമല്ല, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം തന്നെയാണത്. നാളെ ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ അമേരിക്കയിലേക്ക് പുറപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ പ്രതികരണമെത്തുന്നത്. പെസെഷ്കിയാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് താൻ ഒരുക്കമാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള വ്യവസ്ഥകൾ ഇറാൻ യുഎസിനു മധ്യസ്ഥർ വഴി പങ്കുവച്ചത് പരാമർശിച്ചതിനു ശേഷമാണ്, വലിയ കാര്യങ്ങൾ അടുത്തുതന്നെ നടക്കാൻ പോകുന്നു എന്ന് ട്രംപ് തുറന്നടിച്ചത്. ഇറാന്റെ നിബന്ധനകളിൽ ഒരു തീരുമാനമെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും വലിയ കാര്യങ്ങൾ ഉടൻ തന്നെ സംഭവിക്കുമെന്നുമാണ് മുന്നറിയിപ്പ്. ഇറാൻ മര്യാദയ്ക്ക് പെരുമാറിയാൽ അവർക്ക് കൊള്ളാം എന്നും ഫോക്‌സ് ന്യൂസിനോട് ഞായറാഴ്ച ട്രംപ് പ്രതികരിച്ചു.
പ്രതികരണമിങ്ങനെ
പശ്ചിമേഷ്യൻ യുദ്ധത്തിൽ മൂന്ന് സാധ്യതകളാണ് നിലവിലുള്ളത്. ഇറാനെ പൂർണമായും ഇല്ലാതാക്കുക, സാമ്പത്തികമായി തകരാൻ അവരെ വിട്ടുകൊടുക്കുക, അല്ലെങ്കിൽ ഒരു ധാരണയിലെത്തുക. മര്യാദയ്ക്ക് പെരുമാറുന്നതാവും അവർക്ക് നല്ലത്. വലിയ കാര്യങ്ങൾ ഉടൻ തന്നെ സംഭവിക്കാനിരിക്കുന്നുണ്ട്. ഒരു തീരുമാനത്തിലെത്താനുള്ള സാവകാശമേ വേണ്ടൂ.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കാനായി ഖത്തർ മുഖേന ഏഴ് നിബന്ധനകളാണ് ഇറാൻ അമേരിക്കയ്ക്ക് കൈമാറിയത്. സംഘർഷം എല്ലാ രീതിയിലും അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ആക്രമണം തുടരാനാണ് അമേരിക്കയുടെ നീക്കമെങ്കിൽ അതിനും തയ്യാറാണെന്ന് ഇറാൻ അറിയിച്ചിരുന്നു.
വീണ്ടും ആക്രമണമുണ്ടായാൽ അതിശക്തമായ പ്രത്യാക്രമണം നേരിടേണ്ടി വരുമെന്നും ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലും സൈനിക നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയെ സഹായിക്കുന്ന, മേഖലയിലെ മറ്റ് രാജ്യങ്ങളെയും ആക്രമിക്കുമെന്നാണ് മുന്നറിയിപ്പ്.
Iran had set seven conditions before the US to end the West Asia conflict, which it communicated through Qatar a day ago. The US has now responded to those conditions with a warning, directly from President Donald Trump.
Trump’s response came shortly after Iranian President Masoud Pezeshkian left for the US to attend the UN General Assembly in New York tomorrow. Trump has also said he is willing to meet with Pezeshkian.