പ്രക്ഷുബ്ധമായ 15 മാസങ്ങള്‍, ട്രംപിനെ തുറന്നെതിര്‍ത്ത യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍, ഒടുവില്‍ തുള്‍സി ഗബ്ബാര്‍ഡ് പുറത്തേക്ക്

ഇന്റലിജന്‍സ് പശ്ചാത്തലമില്ലായിരുന്ന ഗബ്ബാര്‍ഡ് ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് എത്തിയതിനെ അസാധാരണമായ തിരഞ്ഞെടുപ്പായിരുന്നു ലോകം വിലയിരുത്തിയത്.
പ്രക്ഷുബ്ധമായ 15 മാസങ്ങള്‍, ട്രംപിനെ തുറന്നെതിര്‍ത്ത  യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍, ഒടുവില്‍ തുള്‍സി ഗബ്ബാര്‍ഡ് പുറത്തേക്ക്
Published on

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടത്തിലെ നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്ന് മുന്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം തുള്‍സി ഗബ്ബാര്‍ഡ് രാജിവെച്ചു. ഇറാനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിലനിന്നിരുന്ന അസ്വാരസ്യങ്ങളാണ് തുള്‍സി ഗബ്ബാര്‍ഡിന്റെ രാജിയില്‍ കലാശിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. 15 മാസം നീണ്ട ചുമതലയുടെ കാലാവധി വെള്ളിയാഴ്ച അവസാനിച്ച പശ്ചാത്തലത്തിലാണ് ഗബ്ബാര്‍ഡിന്റെ പുറത്തുപോക്ക്. 2025 ഫെബ്രുവരിയിലാണ് ട്രംപ് ഭരണകൂടത്തിന്റെ പരമോന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥയായി സെനറ്റിന്റെ അംഗീകാരത്തോടെ തുള്‍സി ഗബ്ബാര്‍ഡ് ചുമതലയേറ്റത്. ഈ പദവിയിലെത്തുന്ന ആദ്യത്തെ ഹിന്ദു അമേരിക്കന്‍ വനിതയും, ആദ്യത്തെ വനിതാ സൈനിക കോംബാറ്റ് വെറ്ററനും കൂടിയാണ് അവര്‍.

പ്രക്ഷുബ്ധമായ 15 മാസങ്ങള്‍, ട്രംപിനെ തുറന്നെതിര്‍ത്ത  യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍, ഒടുവില്‍ തുള്‍സി ഗബ്ബാര്‍ഡ് പുറത്തേക്ക്
കന്യകയുടെ മൗനം സമ്മതം, ബാലവിവാഹത്തിന് നിയമസാധുത; അഫ്ഗാൻ വനിതകളുടെ അവകാശങ്ങൾ വീണ്ടും കവർന്ന് താലിബാൻ

ഇന്റലിജന്‍സ് പശ്ചാത്തലമില്ലായിരുന്ന ഗബ്ബാര്‍ഡ് ഇന്റലിജന്‍സ് ഡയറക്ടര്‍ പദവിയിലേക്ക് എത്തിയതിനെ അസാധാരണമായ തിരഞ്ഞെടുപ്പായിരുന്നു ലോകം വിലയിരുത്തിയത്. തുള്‍സി ഗബ്ബാര്‍ഡിന്റെ വിദേശനയ വീക്ഷണങ്ങളും പലപ്പോഴും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള സൈനിക നടപകളില്‍ തുള്‍സി ഗബ്ബാര്‍ഡും ട്രംപും പലപ്പോഴും വിരുദ്ധ ചേരിയിലാണ് നിലകൊണ്ടത്.

അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ഇറാന്‍, വെനസ്വേല തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ ചര്‍ച്ചകളില്‍ നിന്നും തുള്‍സി ഗബ്ബാര്‍ഡിനെ ട്രംപ് അകറ്റി നിര്‍ത്തിയതായും ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, രാജിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവങ്ങള്‍ തീര്‍ത്തും തെറ്റാണെന്നാണ് ഗബ്ബാര്‍ഡിന്റെ ഓഫീസിലെ ഒരു വക്താവ് പ്രതികരിച്ചു. ഗബ്ബാര്‍ഡിനെ ബലമായി സ്ഥാനഭ്രഷ്ടനാക്കി എന്ന വാദങ്ങള്‍ പൂര്‍ണമായി തെറ്റാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.

പ്രക്ഷുബ്ധമായ 15 മാസങ്ങള്‍, ട്രംപിനെ തുറന്നെതിര്‍ത്ത  യുഎസ് ഇന്റലിജന്‍സ് ഡയറക്ടര്‍, ഒടുവില്‍ തുള്‍സി ഗബ്ബാര്‍ഡ് പുറത്തേക്ക്
ജർമ്മനിയിൽ നിന്നല്ല, ബംഗാൾ ഉൾക്കടലിൽ നിന്ന്; ഈസ്റ്റ് ഇന്ത്യാ കമ്പനി കപ്പലുകളിൽ ലോകം കീഴടക്കിയ പാറ്റകളുടെ കഥ

യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനും ഗബ്ബാര്‍ഡ് ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പുനഃക്രമീകരണം, ബജറ്റ് വെട്ടിക്കുറയ്ക്കല്‍, മുന്‍ ഉദ്യോഗസ്ഥരുടെ സുരക്ഷാ അനുമതികള്‍ റദ്ദാക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്റലിജന്‍സ് ഏജന്‍സികളിലെ രാഷ്ട്രീയ സ്വാധീനം കുറയ്ക്കാന്‍ അവരുടെ നടപടികള്‍ സഹായിച്ചുവെന്നാണ് വിലയിരുത്തല്‍.

ഇന്റലിജന്‍സ് സംവിധാനത്തിന്റെ ചെലവ് കുറയ്ക്കുന്നതിനും 'ആയുധവല്‍ക്കരണം' അന്വേഷിക്കുന്നതിനുമായി ഗബ്ബാര്‍ഡ് ഒരു ടാസ്‌ക്ഫോഴ്സിനെ നിയോഗിച്ചിരുന്നു. കോവിഡ്-19 ന്റെ ഉത്ഭവം, 2016 ലെ തിരഞ്ഞെടുപ്പുകളില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച ആരോപണങ്ങള്‍, ഹവാന സിന്‍ഡ്രോം പോലുള്ള അസാധാരണമായ ആരോഗ്യ സംഭവങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ട്രംപിന്റെ മുന്‍ഗണനാ വിഷയങ്ങള്‍ ഇക്കാലയളവില്‍ ഡയറക്ടേഴ്സ് ഇനിഷ്യേറ്റീവ്‌സ് ഗ്രൂപ്പ് അഥവാ ഡിഐജി പരിശോധിച്ചു. എന്നാല്‍, ഇന്റര്‍ ഏജന്‍സി വിവാദത്തെത്തുടര്‍ന്ന് ഡിസംബറില്‍ ഡിഐജിയെ പിരിച്ചുവിടുകയും ജൂണില്‍ പൂര്‍ണമായി പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേമയം, ഗ്രൂപ്പ് അതിന്റെ ലക്ഷ്യങ്ങള്‍ നേടിയോ എന്ന് വ്യക്തമല്ല.

ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബിടാനും രാജ്യത്തിനുള്ളിലെ ആണവ ശാസ്ത്രജ്ഞരെ വധിക്കാനുമുള്ള ഇസ്രായേലും യുഎസും തമ്മിലുള്ള സംയുക്ത ദൗത്യത്തിനോട് ഉള്‍പ്പെടെ ഗബ്ബാര്‍ഡിന് വിരുദ്ധ നിലപാടായിരുന്നു ഉണ്ടായിരുന്നത്. ഈ വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവി എന്ന നിലയില്‍ 2025 ജൂണില്‍ ഗബ്ബാര്‍ഡ് മുന്നോട്ട് വച്ച അഭിപ്രായത്തെ ട്രംപ് ആദ്യം തള്ളിക്കളഞ്ഞു. ഇറാന്‍ ഒരു ആണവായുധം നിര്‍മ്മിക്കുന്നില്ലെന്ന് നേരത്തെ മുന്‍ സെനറ്റ് അംഗം എന്ന നിലയിലുള്ള പ്രതികരണം സജീവ ചര്‍ച്ചയായി. ''അവര്‍ പറഞ്ഞത് എനിക്ക് പ്രശ്‌നമല്ല. എന്നായിരുന്നു ഇതിനോട് ട്രംപ് പ്രതികരിച്ചത്. ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം ട്രംപ് അംഗീകരിച്ചതിന് പിന്നാലെ ആയിരുന്നു ഈ നിലപാട് എടുത്തത്. ട്രംപിന്റെ ശാസനയ്ക്ക് തൊട്ടുപിന്നാലെ, ഗബ്ബാര്‍ഡ് നിലപാട് മാറ്റി, ഇറാന് ''ആഴ്ചകള്‍ക്കുള്ളില്‍'' ഒരു ആണവായുധം നിര്‍മ്മിക്കാന്‍ കഴിയുമെന്നും പറഞ്ഞു.

അമേരിക്കയുടെ വിദേശ ഇടപെടലുകളില്‍ എതിര്‍പ്പുയര്‍ത്തുന്ന ദേശീയ ഇന്റലിജന്‍സ് ഡയറക്ടറും കൂടുതല്‍ ആക്രമണാത്മക സൈനിക നടപടികളിലേക്ക് നീങ്ങുന്ന ഒരു പ്രസിഡന്റും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അധ്യായമാണ് 15 മാസത്തെ കാലാവധി പൂര്‍ത്തിയാക്കി തുള്‍സി ഗബ്ബാര്‍ഡ് പടിയിറങ്ങുമ്പോള്‍ അവസാനിക്കുന്നത്.

Summary

English Summary: Tulsi Gabbard has resigned as U.S. Director of National Intelligence, becoming the latest senior official to exit President Donald Trump’s administration. She announced that her resignation will take effect on June 30, 2026. Gabbard said she is stepping down to support her husband, Abraham Williams, following his cancer diagnosis. A former Democratic congresswoman from Hawaii, Gabbard served as DNI since February 2025 and was known for her controversial positions on foreign policy and intelligence matters during her tenure.

Madism Digital
madismdigital.com