കൊട്ടിഘോഷിച്ച് ചൈന സന്ദര്‍ശനം, ട്രംപിന്റെ മടക്കം വെറുംകയ്യോടെ; സ്‌കോര്‍ ചെയ്ത് ഷി

ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചൈനയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത് എന്നാണ് യുഎസ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍
കൊട്ടിഘോഷിച്ച് ചൈന സന്ദര്‍ശനം, ട്രംപിന്റെ മടക്കം വെറുംകയ്യോടെ; സ്‌കോര്‍ ചെയ്ത് ഷി
Published on

കൊട്ടിഘോഷിച്ച് ചൈന സന്ദര്‍ശനം, വെറും കയ്യോടെ മടക്കം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ചൈന സന്ദര്‍ശനമായിരുന്നു ഈ ആഴ്ചയിലെ പ്രധാന അന്താരാഷ്ട്ര വാര്‍ത്തകളില്‍ ഒന്ന്. 48 മണിക്കൂര്‍ നീണ്ടു നിന്ന സന്ദര്‍ശനത്തില്‍ ചൈന - യുഎസ് ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടതിന്റെ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത് എങ്കിലും, സന്ദര്‍ശനം കൊണ്ട് പ്രതീക്ഷിച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ന്യുയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

ട്രംപിന്റെ സന്ദര്‍ശനത്തില്‍ ചൈനയുടെ താത്പര്യങ്ങളാണ് സംരക്ഷിക്കപ്പെട്ടത് എന്നാണ് യുഎസ് മാധ്യമങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുഎസുമായുള്ള ബന്ധത്തില്‍ സ്ഥിരത കൊണ്ടുവരിക എന്നതായിരുന്നു ചൈനയുടെ പ്രധാന ലക്ഷ്യം. ഇക്കാര്യത്തില്‍ ഷി ജിങ് പിങ് ഏറെക്കുറെ വിജയം കണ്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

തങ്ങളുടെ വിഷയങ്ങളില്‍ ഇടപെടരുത്, അപമാനിക്കരുത് തുടങ്ങിയവയാണ് യുഎസിന് ചൈന നല്‍കുന്ന സന്ദേശങ്ങള്‍. സമാധാനം, സ്ഥിരത എന്നിവയിലൂന്നിിയ ഇടപെടലുകള്‍ക്കായി ഉഭകക്ഷി കരാറുകള്‍ ആകാമെന്നാണ് ചൈനയുടെ നിലപാട് എന്നാണ് വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റിംസണ്‍ സെന്റര്‍ ചൈന പ്രോഗ്രാമിന്റെ ഡയറക്ടര്‍ യുന്‍ സണ്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.

കൊട്ടിഘോഷിച്ച് ചൈന സന്ദര്‍ശനം, ട്രംപിന്റെ മടക്കം വെറുംകയ്യോടെ; സ്‌കോര്‍ ചെയ്ത് ഷി
'തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കരുത്'; ചൈനയുമായുള്ള പുതിയ ബന്ധത്തിന് പിന്നാലെ ട്രംപിന്റെ മുന്നറിയിപ്പ്

വ്യാപാര ചര്‍ച്ചകള്‍ താരിഫ്, കൃഷി, വ്യോമയാനം എന്നിവയില്‍ താല്‍ക്കാലിക കരാറുകള്‍ മാത്രമാണ് സന്ദര്‍ശനത്തില്‍ സാധ്യമായത്. എന്നിരുന്നാലും പലതിനും കൃത്യമായ സമയപരിധികളോ മറ്റ് വിശദാംശങ്ങളോ ഇല്ലായിരുന്നു. വ്യാപാര മേഖലയില്‍ അനാവശ്യ കിടമത്സരങ്ങള്‍ ഒഴിവാക്കണം എന്നതാണ് ചൈന ഉന്നയിച്ച വിഷയം. തായ്വാന്‍ പ്രശ്‌നമായിരുന്നു ചൈന ഉച്ചകോടിയില്‍ ഉന്നയിച്ച പ്രധാന വിഷയം. ചൈനയുടെ പരിധികള്‍ ലംഘിച്ചാല്‍ കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും ട്രംപിനോട് ഷി ജിങ് പിങ് അറിയിച്ചു.

അമേരിക്ക അന്താരാഷ്ട്ര സംഘര്‍ഷങ്ങളുടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോള്‍ ആഗോള ശക്തിയായി സ്വയം ഉയര്‍ത്തിക്കാട്ടാനുള്ള ചൈനയുടെ ശ്രമം കുടിയായിരുന്നു ഉച്ചകോടിയില്‍ ഉണ്ടായത്. ചൈന മുന്‍പില്ലാത്ത വിധം

സാമ്പത്തിക സ്തംഭനാവസ്ഥ നേരിടുമ്പോഴും രാജ്യത്തെ വ്യാപാര അന്തരീക്ഷം അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും വിദേശ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നു എന്ന് ചൈനീസ് ജനതയെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും സ്റ്റേറ്റ് കൗണ്‍സിലിന്റെയും ആസ്ഥാനമായ സോങ്നാന്‍ഹായിലേക്ക് ട്രംപിനെ കൊണ്ടുവന്നതും ചൈനയുടെ ശ്രദ്ധേയ നീക്കമായിരുന്നു. ചൈനയുടെ രാഷ്ട്രീയ ശക്തിയുടെ പ്രതീകമായ ഇവിടേക്ക് ചുരുക്കം വിദേശ നേതാക്കള്‍ മാത്രമാണ് സന്ദര്‍ശനം നടത്തിയിട്ടുള്ളത്. നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും ഇവിടം സന്ദര്‍ശിച്ചിരുന്നു. ചൈന സന്ദര്‍ശനത്തില്‍ ട്രംപ് സന്തുഷ്ടനായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം ചൂണ്ടിക്കാട്ടുന്നത്. ബീജിങ്ങില്‍ നിന്നും മടങ്ങിയ ട്രംപ് കൂടിക്കാഴ്ചയെ '10 ല്‍ 9.99' എന്നാണ് വിലയിരുത്തിയതെന്നും വിദേശകാര്യ വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

English Summary: U.S. President Donald Trump returned from his China visit without major gains, while Xi Jinping strengthened Beijing’s position in U.S.-China relations. China focused on stability in ties, warned the U.S. against interference in Taiwan, and secured only temporary trade agreements on tariffs, agriculture, and aviation.

Madism Digital
madismdigital.com