റഷ്യക്കെതിരെ അമേരിക്കയുടെ പുതിയ ഉപരോധം; ഇറക്കുമതി രാജ്യങ്ങൾക്ക് മേൽ 100% തീരുവ ചുമത്താൻ ട്രംപിന് അധികാരം

നൂറ് ശതമാനം തീരുവ ഏതൊക്കെ രാജ്യങ്ങക്കുമേല്‍ ചുമത്തണമെന്ന് ട്രംപിന് അധികാരം നല്‍കുന്ന ബില്ലാണിത്.
റഷ്യക്കെതിരെ അമേരിക്കയുടെ പുതിയ ഉപരോധം; ഇറക്കുമതി രാജ്യങ്ങൾക്ക് മേൽ 100% തീരുവ ചുമത്താൻ ട്രംപിന് അധികാരം
Published on

റഷ്യക്കെതിരെ കൂടുതൽ സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നതിനായി കൊണ്ടുവന്ന സുപ്രധാന ഉപരോധ ബില്ലിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്ക് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിയമം. നൂറ് ശതമാനം തീരുവ ഏതൊക്കെ രാജ്യങ്ങക്കുമേല്‍ ചുമത്തണമെന്ന് ട്രംപിന് അധികാരം നല്‍കുന്ന ബില്ലാണിത്. ജനപ്രതിനിധി സഭ പാസാക്കി രണ്ട് ദിവസത്തിന് ശേഷമാണ് ഈ ബിൽ നിയയമായി മാറിയത്. 'ലിൻഡ്‌സെ ഒ ഗ്രഹാം സാങ്ക്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട്' (Lindsey O Graham Sanctioning Russia and Iran Act) എന്നാണ് പുതിയ നിയമത്തിന്റെ പേര്. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു.

റഷ്യയുടെ പ്രധാന വരുമാന സ്രോതസ്സുകളായ പ്രകൃതിവാതകം, എണ്ണ എന്നിവയെയാണ് പുതിയ നിമയം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിലൂടെ യുദ്ധത്തിന് പണം കണ്ടെത്താനുള്ള റഷ്യയുടെ കഴിവ് ഇല്ലാതാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. നിലവിലുള്ള ഉപരോധങ്ങൾ മറികടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണ കയറ്റുമതി ചെയ്യാൻ റഷ്യ ഉപയോഗിക്കുന്ന ഷാഡോ ടാങ്കറുകൾക്ക് എതിരെയും പുതിയ ബില്ലിൽ കർശന നടപടികൾ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ, റഷ്യൻ യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന വിദേശ ശൃംഖലകൾക്കും, റഷ്യൻ രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥർക്കും പുതിയ ഉപരോധം ബാധകമാകും.

റഷ്യക്കെതിരെ അമേരിക്കയുടെ പുതിയ ഉപരോധം; ഇറക്കുമതി രാജ്യങ്ങൾക്ക് മേൽ 100% തീരുവ ചുമത്താൻ ട്രംപിന് അധികാരം
ട്രംപിന്റെ കൈയില്‍ പുതിയ ആയുധം; റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 100% താരിഫ്, ഇന്ത്യയും നികുതി കൊടുക്കേണ്ടിവരും

ഈ നിയമം പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വ്യാപകമായ അധികാരങ്ങളാണ് നൽകുന്നത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ ഈ നിയമം ട്രംപിന് പൂർണ്ണ അധികാരം നൽകുന്നുണ്ട്. ഏത് രാജ്യത്തിന് മേൽ തീരുവ ചുമത്തണം, നിരക്ക് എത്രയായിരിക്കണം എന്നീ കാര്യങ്ങളിലെല്ലാം അന്തിമ തീരുമാനം എടുക്കാൻ പ്രസിഡന്റിന് സാധിക്കും. കൂടാതെ, റഷ്യയെ ഉപരോധം മറികടക്കാൻ സഹായിക്കുന്ന മറ്റ് രാജ്യങ്ങൾക്കെതിരെയും നടപടിയെടുക്കാൻ പുതിയ നിയമം ട്രംപിന് അധികാരം നൽകുന്നുണ്ട്.

അതേസമയം, പുതിയ ബില്ലിലെ വ്യവസ്ഥകൾക്കെതിരെ ഡെമോക്രാറ്റുകൾ കടുത്ത വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങൾക്ക് മേൽ ഉയർന്ന നിരക്കിൽ തീരുവ ചുമത്താൻ പ്രസിഡന്റിന് അമിതമായ അധികാരം നൽകുന്നതാണ് ഈ നിയമമെന്നാണ് പ്രധാന വിമർശനം. പല രാജ്യങ്ങൾക്കും മേൽ ട്രംപ് നേരത്തെ തന്നെ ഉയർന്ന നിരക്കിൽ ഇറക്കുമതി തീരുവകൾ പ്രഖ്യാപിച്ചിരുന്നു. ഇതിൽ സുപ്രീം കോടതിയുടെ വിലക്കുണ്ടായിട്ടും പുതിയ നിയമം ഉപയോഗിച്ച് കൂടുതൽ രാജ്യങ്ങൾക്കെതിരെ സമാനമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രതിപക്ഷം ആശങ്കപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്കിടയിലും ഇരുപാർട്ടികളുടെയും പിന്തുണയോടെയാണ് (262-159 വോട്ടുകൾക്ക്) ജനപ്രതിനിധി സഭ ഈ ബിൽ പാസാക്കിയത്.

Summary

US President Donald Trump has signed a sweeping new sanctions bill targeting Russia and Iran. The legislation aims to cripple Russia's energy and defense sectors, depriving Moscow of funds for the ongoing war in Ukraine. It specifically targets the "shadow fleet" of tankers used to evade existing sanctions. Crucially, the law grants Trump unprecedented authority to impose tariffs of up to 100% on countries that purchase Russian oil and natural gas, raising concerns about potential impacts on global energy markets and nations reliant on Russian exports.

Madism Digital
madismdigital.com