മരണസംഖ്യ 920 കടന്നു, കാണാതായത് അര ലക്ഷം പെരെ; ദുരന്തഭൂമിയായി വെനസ്വേല

അപകടം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും നിരവധി ആളുകളെ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടത്തിനടിയിൽ നിന്നും ഇപ്പോഴും ജീവനോടെ രക്ഷിയ്ക്കാനാകുന്നുവെന്നത് ആശ്വസകരമാണ്.
മരണസംഖ്യ 920 കടന്നു, കാണാതായത് അര ലക്ഷം പെരെ; ദുരന്തഭൂമിയായി വെനസ്വേല
Published on

വെനസ്വേലയെ വിറപ്പിച്ച ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 920 മൃതദേഹങ്ങൾ കണ്ടെടുത്തും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നി​ഗമനം. അര ലക്ഷത്തിലധികം ആളുകളെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപകടം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും നിരവധി ആളുകളെ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടത്തിനടിയിൽ നിന്നും ഇപ്പോഴും ജീവനോടെ രക്ഷിയ്ക്കാനാകുന്നുവെന്നത് ആശ്വസകരമാണ്.

7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനത്തിൽ വെനസ്വേലയിൽ അക്ഷരാർഥത്തിൽ വിറച്ചു. കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന വിദക്ധർ വിലയിരുത്തുന്നത്

ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇരട്ട ഭൂചലമമുണ്ടായത്. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനത്തിൽ വെനസ്വേലയിൽ അക്ഷരാർഥത്തിൽ വിറച്ചു. കഴിഞ്ഞ നൂറ് വർഷത്തിനിടെ രാജ്യം നേരിട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന വിദക്ധർ വിലയിരുത്തുന്നത്.

പ്രാഥമിക റിപ്പേർട്ടുകൾ പ്രകാരം 200-ലധികം ബഹുനില കെട്ടിടങ്ങൾ തകർന്നുവീണിട്ടുണ്ട്. ആഡംബര ഹോട്ടലുകൾ ഉൾപ്പെടെ നിരവധി വൻകിട നിർമിതികളും പൂർണമായി നിലംപതിച്ചു.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ ജീവനോടെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനമാണ് ഇപ്പോൾ അതിവേഗം പുരോഗമിക്കുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിന് പകരം കൂടുതൽ പേരെ ജീവനോടെ രക്ഷിക്കാനാണ് രക്ഷാസേന ഇപ്പോൾ ശ്രമിക്കുന്നത്. തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. ദുരന്തത്തിൽ കാര്യമായ നാശം സംഭവിച്ച വിമാനത്താവളം കൂടി അടച്ചതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി.

മരണസംഖ്യ 920 കടന്നു, കാണാതായത് അര ലക്ഷം പെരെ; ദുരന്തഭൂമിയായി വെനസ്വേല
100 മീറ്റര്‍ 'കുരുക്ക്', ഖനന മാഫിയയുടെ കണ്ണുകള്‍; ഇന്ത്യയുടെ കാവല്‍ക്കോട്ടയായ ആരവല്ലിയില്‍ സംഭവിക്കുന്നത് എന്ത്?

കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം.

പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയായിരുന്നു ആദ്യത്തെ ഭൂചലനം. ഇതിൽ തന്നെ കെട്ടിടങ്ങൾ മിക്കതും പൊളിഞ്ഞു വീണു. പരിഭ്രാന്തരായ ജനങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കവേ അടുത്ത ചലനവുമുണ്ടായി. റസ്റ്ററന്റുകളും മറ്റ് ബിസിനസുകളുമെല്ലാം തുറന്നിരുന്ന സമയമായതിനാൽ നിരവധി ആളുകൾ നഗരത്തിലുണ്ടായിരുന്നു. പല പ്രമുഖ കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നിട്ടുണ്ട്.

പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചിട്ടുണ്ടാവാം എന്നാണ് യു.എസ് ജിയോളജിക്കൽ സർവേ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ. ഊഹിക്കുന്നതിലും അപ്പുറമായിരിക്കും വ്യാപ്തി എന്നാണ് മുന്നറിയിപ്പ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന് കാരക്കാസിന് വടക്കായുള്ള തുറമുഖ നഗരം ലാ ഗ്വൈറയാണ്. വെനസ്വേലയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

ഈ വർഷം ജനുവരി 3-ന് പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ട് അമേരിക്കൻ സേന ആക്രമണം നടത്തിയതായി പറയപ്പെടുന്ന മലഞ്ചെരിവുകളിലെ ജനവിഭാഗങ്ങളും ലാ ഗ്വൈറയുടെ സമീപത്താണ്. ലാ ഗ്വൈറയിലെ കടൽത്തീരത്തുള്ള സ്റ്റാർ ഹോട്ടൽ എഡ്വേർഡ്സ് ഹോട്ടൽ ബൂട്ടിക്കിന് ഗുരുതര നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭൂകമ്പത്തെ തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൂർണമായും തകർന്നതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു.

മരണസംഖ്യ 920 കടന്നു, കാണാതായത് അര ലക്ഷം പെരെ; ദുരന്തഭൂമിയായി വെനസ്വേല
ജനസംഖ്യ പഠിക്കാന്‍ കമ്മിറ്റി, പക്ഷേ ഒരൊറ്റ ശാസ്ത്രജ്ഞന്‍ പോലുമില്ല! 6 കോടി വോട്ടര്‍മാരെ ഒഴിവാക്കിയതിനുപിന്നിലെ യഥാര്‍ത്ഥ അജൻഡ?

സമീപ പ്രദേശമായ കാറ്റിയ ലാ മാറിൽ വെനസ്വേലയുടെ നാവിക അക്കാദമിക്കും നിരവധി ഉയരമുള്ള പാർപ്പിട കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി. കാരക്കാസിലെ അമേരിക്കൻ എംബസി കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ പ്രവേശിക്കാതിരിക്കാനും, സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ തേടാനും പൌരന്‍മാരോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം ജപ്പാനിലും ഇന്ന് ഭൂചലനമുണ്ടായിട്ടുണ്ട്. വടക്കൻ ജപ്പാനിലെ ഇവാത്തെ തീരത്താണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 50 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ഹാഷികാമി നഗരത്തിലാണ്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല.

Summary

The death toll from the twin earthquakes that rocked Venezuela continues to climb. According to the latest reports, 920 bodies have been recovered, while many people are still believed to be trapped beneath the rubble of collapsed buildings. More than 50,000 people remain missing, raising fears that the death toll could increase further. Even days after the disaster, rescue teams continue to pull survivors alive from the debris, offering a glimmer of hope amid one of the country's worst natural disasters in recent history.

Madism Digital
madismdigital.com