ഹെബ്രോണിൽ ഒരു മുള്ള് കൊണ്ടാൽ വെസ്റ്റ് ബാങ്കിന് നോവും! നിർണായകമാണ് ഓരോ ചലനവും

ഹെബ്രോണിലെ ഏകദേശം 9,00,000 ഫലസ്തീനികളെ ബാധിക്കുന്ന കടുത്ത ശിക്ഷകൾക്കാണ് ഇസ്രായേൽ സൈന്യം നഗരത്തെ വിധേയമാക്കിയിരിക്കുന്നത്
ഹെബ്രോണിൽ ഒരു മുള്ള് കൊണ്ടാൽ വെസ്റ്റ് ബാങ്കിന് നോവും! നിർണായകമാണ് ഓരോ ചലനവും
Published on: 

ഇസ്രായേലിലെ പൊതുതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, കഴിഞ്ഞ ദിവസമാണ് അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ വെടിവെയ്പ്പ് ഉണ്ടായത്. രണ്ട് പൌരന്മാരുടെ കൊലപാതകത്തിന് വഴിവച്ച ആക്രമണത്തിന് പിന്നാലെ ഹെബ്രോണിൽ ഉപരോധം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ.

ഹെബ്രോണിൽ ഫലസ്തീനികൾ ദിവസങ്ങളോളം നീണ്ട ഇസ്രായേലി റെയ്ഡുകൾക്കും നിർബന്ധിത കുടിയൊഴിപ്പിക്കലിനും ഇരയായതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അധിനിവേശ വെസ്റ്റ് ബാങ്കിലെ സുപ്രധാന വാണിജ്യ-വ്യവസായ നഗരമായത് കൊണ്ടു തന്നെ ഹെബ്രോണിലെ ഏത് നിയന്ത്രണവും വെസ്റ്റ് ബാങ്കിലുടനീളം പ്രതിഫലിക്കും. നിലവിലെ ഉപരോധവും അത്തരമൊരു സാഹചര്യം തന്നെ സൃഷ്ടിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ കണക്കനുസരിച്ച്, വെള്ളിയാഴ്ച മുതൽ ഹെബ്രോണിലുടനീളം ഇസ്രായേൽ ഫലസ്തീനികൾക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തുകയും കുറഞ്ഞത് 47 ഫലസ്തീനികളെ എങ്കിലും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ചില വീടുകൾ മിലിറ്ററി പോസ്റ്റുകളും ബാരക്കുകളുമാക്കി മാറ്റിയതോടെ ഏകദേശം 2,500 ആളുകൾ നഗരത്തിൽ നിന്ന് ഒഴിഞ്ഞുപോകാൻ നിർബന്ധിതരായി.

ഹെബ്രോണിൽ ഒരു മുള്ള് കൊണ്ടാൽ വെസ്റ്റ് ബാങ്കിന് നോവും! നിർണായകമാണ് ഓരോ ചലനവും
ഗാസ വൃത്തിയാക്കാൻ കൈക്കരുത്തും മനക്കട്ടിയും കുറച്ച് കൂടുതൽ വേണം; 61 മില്യൺ ടൺ കെട്ടിടാവശിഷ്ടം, 10,000 മൃതദേഹങ്ങളും!

വെള്ളിയാഴ്ച നടന്ന വെടിവെപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും രണ്ട് ഫലസ്തീനികൾ കൊല്ലപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് ഈ സൈനിക നടപടികൾ ഉണ്ടായത്. ഹെബ്രോണിലെ ഏകദേശം 9,00,000 ഫലസ്തീനികളെ ബാധിക്കുന്ന കടുത്ത ശിക്ഷകൾക്കാണ് ഇസ്രായേൽ സൈന്യം നഗരത്തെ വിധേയമാക്കിയിരിക്കുന്നത്.

ഫർഷ അൽ-ഹവ മേഖലയിലെ മിലിറ്ററി ചെക്ക്‌പോസ്റ്റിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവെപ്പിന് തൊട്ടുപിന്നാലെയാണ് സൈനിക ലോക്ക്ഡൗൺ ആരംഭിച്ചത്. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും അടച്ചശേഷം, ഇസ്രായേൽ സൈന്യം ഡസൻ കണക്കിന് ഫലസ്തീൻ കെട്ടിടങ്ങൾ തകർക്കുന്ന വൻ പൊളിച്ചുമാറ്റൽ നടപടി ആരംഭിച്ചു.

സൈന്യം ഐൻ ദെയർ ബഹ പ്രദേശത്തേക്ക് ഇരച്ചുകയറുകയും, അവശ്യസാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെ രാത്രിയിൽ ഡസൻ കണക്കിന് കുടുംബങ്ങളെ വീടുകളിൽ നിന്ന് ഓടിച്ചുവിടുകയും ചെയ്തതായാണ് റിപ്പോർട്ട്. ഹെബ്രോൺ മുൻസിപ്പാലിറ്റിയുടെ കണക്കനുസരിച്ച്, കുടിയൊഴിപ്പിക്കൽ ലക്ഷ്യമിട്ട പ്രദേശം 350 ദുനം (35 ഹെക്ടർ അല്ലെങ്കിൽ 86 ഏക്കർ) വരും. ഇവിടെ 500-ഓളം ഫലസ്തീൻ കുടുംബങ്ങൾ നിർബന്ധിത കുടിയൊഴിപ്പിക്കലിന് വിധേയരായി.

30,000-ത്തിലധികം ആളുകളെ കുടിയൊഴിപ്പിക്കുകയും അവരുടെ പകുതിയിലധികം പാർപ്പിട കെട്ടിടങ്ങൾ തകർക്കുകയും ചെയ്ത അയൺ വാൾ ഓപ്പറേഷൻ തന്ത്രങ്ങളോടാണ് മനുഷ്യാവകാശ ഗ്രൂപ്പുകൾ ഹെബ്രോണിലെ നിലവിലെ ആക്രമണത്തെ ഉപമിക്കുന്നത്. ഹെബ്രോണിലെ ആക്രമണങ്ങൾ വെസ്റ്റ് ബാങ്കിന്റെ നിലവിലെ സ്ഥിതി വീണ്ടും പരിതാപകരമാക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഹെബ്രോണിൽ ഒരു മുള്ള് കൊണ്ടാൽ വെസ്റ്റ് ബാങ്കിന് നോവും! നിർണായകമാണ് ഓരോ ചലനവും
റബ്ബർ ബുള്ളറ്റും ഇലക്ട്രോഷോക്കും; ഇസ്രയേൽ ജയിലുകളിൽ പലസ്തീൻ തടവുകാർക്ക് ക്രൂരപീഡനമെന്ന് റിപ്പോർട്ട്

സാമ്പത്തിക തകർച്ച

ഗസയിലെ ഇസ്രായേലിന്റെ യുദ്ധവും വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവും കുടിയേറ്റക്കാരും നടത്തുന്ന അതിക്രമങ്ങളും റെയ്ഡുകളും കാരണം കടുത്ത പ്രതിസന്ധിയിലായ ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഹെബ്രോൺ വളരെ പ്രധാനപ്പെട്ട നഗരമാണ്.

ഫലസ്തീന്റെ വ്യാവസായിക ഉൽപ്പാദനത്തിന്റെ 40 ശതമാനവും കയറ്റുമതിയുടെ 30 ശതമാനവും ഹെബ്രോണിന്റെ സംഭാവനയാണ്, എന്നാൽ സമീപകാല ഇസ്രായേൽ നിയന്ത്രണങ്ങളും ആക്രമണങ്ങളും സാമ്പത്തിക പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു.

വെസ്റ്റ് ബാങ്കിലെ ഏറ്റവും കൂടുതൽ സൈനിക ചെക്ക്പോസ്റ്റുകളുള്ളത് ഹെബ്രോണിലാണ്. അധിനിവിഷ്ട പ്രദേശത്തെ 89 പ്രധാന ചെക്ക്‌പോസ്റ്റുകളിൽ 40 ശതമാനവും ഈ നഗരത്തിലെ അതീവ നിയന്ത്രിത മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയിൽ നഗരത്തിനുള്ള സാമ്പത്തിക പ്രാധാന്യം കാരണം ഹെബ്രോണിലെ നിലവിലെ നിയന്ത്രണങ്ങൾ വെസ്റ്റ് ബാങ്കിലുടനീളം അനുഭവപ്പെടുമെന്ന് സാമ്പത്തിക ഗവേഷകൻ അഹമ്മദ് അബു ഖമർ പറയുന്നു.

"ഹെബ്രോൺ മുൻ നിരയിൽ നിൽക്കുന്ന ഒരു വ്യവസായ നഗരമാണ്. വിശാലമായ വ്യാവസായിക-വാണിജ്യ അടിത്തറ ഉണ്ട് ഇതിന്. ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട തൂണുകളിലൊന്നായാണ് ഈ നഗരം കണക്കാക്കപ്പെടുന്നത്. ഇവിടെ ചുമത്തുന്ന നിയന്ത്രണങ്ങളും സൈനിക നടപടികളും എന്ത് തന്നെയായാലും അത് വെസ്റ്റ് ബാങ്കിലെ മൊത്തം ഫലസ്തീൻ സമ്പദ്‌വ്യവസ്ഥയ്ക്കും സമ്മർദ്ദമുണ്ടാക്കും."

ഹെബ്രോണിലെ വ്യാപാര, ബിസിനസ്സ് പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ "വിതരണ ബുദ്ധിമുട്ടുകളും ലോജിസ്റ്റിക്കൽ തടസ്സങ്ങളും കാരണം ഉൽപ്പാദനച്ചെലവ് വർദ്ധിക്കുന്നതിലേക്ക്" നയിക്കുന്നു, കൂടാതെ ബിസിനസ്സുകൾക്ക് സാധനങ്ങൾ എത്തിക്കുന്നതിനുള്ള സമയപരിധി പാലിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു.

"അവസാനം, സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയോ ഉൽപ്പാദന ലൈനുകൾ കുറയ്ക്കുകയോ ചെയ്യുന്നത്... പല സാമ്പത്തിക സ്ഥാപനങ്ങളെയും ജോലി പൂർണ്ണമായി നിർത്തുന്നതിന് നിർബന്ധിതരാക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെബ്രോണിൽ ഒരു മുള്ള് കൊണ്ടാൽ വെസ്റ്റ് ബാങ്കിന് നോവും! നിർണായകമാണ് ഓരോ ചലനവും
വീണ്ടും സംഘര്‍ഷത്തിന്റെ നടുവില്‍ ഗള്‍ഫ്; സൗദിയില്‍ ഹൂതി ആക്രമണം കടുത്തു, വിമാന സര്‍വീസുകള്‍ റദ്ദാക്കി

ആത്മീയ കേന്ദ്രങ്ങളിലെ സംഘർഷങ്ങൾ

H2 മേഖലയുടെ കേന്ദ്രഭാഗത്താണ് മുസ്‌ലിങ്ങളും യഹൂദന്മാരും ഒരുപോലെ വിശുദ്ധമായി കരുതുന്ന ഇബ്രാഹിമി പള്ളി സ്ഥിതിചെയ്യുന്നത്. (യഹൂദന്മാർ ഇതിനെ പിതാക്കന്മാരുടെ ശവകുടീരം എന്ന് വിളിക്കുന്നു). ഈ 14-ാം നൂറ്റാണ്ടിലെ പ്രദേശം പഴയ നഗരത്തിന്റെ ഭാഗമാണ്, ഇത് യുനെസ്കോ (UNESCO) ലോക പൈതൃക കേന്ദ്രമായി അംഗീകരിച്ചിട്ടുമുണ്ട്. ഇസ്രായേലി കുടിയേറ്റക്കാരുടെ നിരന്തരമായ ആക്രമണങ്ങൾക്ക് ഇരയാകുന്ന പ്രദേശമാണിവിടം.

1994-ൽ, ഒരു അമേരിക്കൻ-ഇസ്രായേലി കുടിയേറ്റക്കാരൻ ആരാധനാലയത്തിനുള്ളിൽ ഒരു ഓട്ടോമാറ്റിക് അസാൾട്ട് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്തു, 29 ഫലസ്തീൻ വിശ്വാസികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇസ്രായേൽ സൈന്യം ഇവിടം വിഭജിക്കുകയും ഇവിടേക്ക് ഫലസ്തീനികളുടെ പ്രവേശനം കടുത്ത രീതിയിൽ നിയന്ത്രിക്കുകയും ചെയ്തു.

പള്ളിയുടെയും ചുറ്റുമുള്ള H2 മേഖലയുടെയും പ്ലാനിംഗ്, കൺസ്ട്രക്ഷൻ എന്നിവ പിടിച്ചെടുത്തതായി ഇസ്രായേൽ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് പ്രഖ്യാപിച്ചത് ഫലസ്തീൻ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തെ ഇല്ലാതാക്കിയിട്ടുണ്ട്.

ഇങ്ങനെ ചെയ്യുന്നതിലൂടെ, 1997-ലെ ഹെബ്രോൺ കരാറിന്റെ സുപ്രധാന ഭാഗങ്ങൾ താൻ റദ്ദാക്കിയതായി സ്മോട്രിച്ച് പ്രഖ്യാപിച്ചു. ഇത് നഗരത്തിലെ അധിനിവേശത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നാടകീയമായ മാറ്റത്തിന് വഴിവെച്ചു

Summary

With Israel’s general election just days away, a shooting took place in Hebron, in the occupied West Bank, recently. Following the attack, which killed two civilians, Israel has tightened its siege on Hebron.

According to the latest reports, Palestinians in Hebron have faced days of Israeli raids and forced displacement. As a major commercial and industrial hub in the occupied West Bank, any restrictions imposed on Hebron are likely to have repercussions across the region. International media reports suggest that the current siege is creating precisely such a situation.

Madism Digital
madismdigital.com