

മലപ്പുറം ജില്ലയിൽനിന്ന് കാണാതാകുന്നവരുടെ എണ്ണത്തിൽ ഓരോ വർഷവും വൻ വർധനവെന്ന് റിപ്പോർട്ട്. ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. ഈ വർഷം ഇതുവരെ മാത്രം മലപ്പുറത്തുനിന്ന് 363 ആളുകളെയാണ് കാണത് കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2022നു ശേഷമാണ് യഥാർഥത്തിൽ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. 2022ൽ 534 ആളുകളെയാണ് മലപ്പുറത്തുനിന്ന് കാണാതായത്. 2023 ൽ ഇത് 536 ആയി ഉയർന്നു. തുടർന്നുള്ള 2024, 2025 വർഷങ്ങളിൽ യഥാക്രമം 784, 733 എന്നിങ്ങനെയാണ് കാണാതായവരുടെ എണ്ണം. വീടുകളിൽനിന്ന് സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും തൊഴിലിടങ്ങളിലേക്കും പോകുന്നതിനിടെയിലാണ് ഭൂരിഭാഗം ആളുകളേയും കാണാതായത്.
കാണാതാകുന്നവരിൽ വലിയൊരു വിഭാഗം പെൺകുട്ടികളും സ്ത്രീകളുമാണെന്നതാണ് ഏറെ ആശങ്കാജനകമായ കാര്യം. കൃത്യമായ അന്വേഷണത്തിലൂടെ നിരവധി പേരെ കണ്ടെത്താനായിട്ടുണ്ടെങ്കിലും, ഇതുവരെ യാതൊരു വിവരവും ലഭിക്കാത്തവരുടെ എണ്ണവും കുറവല്ല. രക്ഷിതാക്കളുമായുള്ള നിസ്സാര തർക്കങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങുന്നവരും പ്രണയബന്ധങ്ങളുടെ പേരിൽ ഒളിച്ചോടുന്നവരുമാണ് കാണാതാകുന്നവരിൽ ഭൂരിഭാഗം പേരും.
സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന അപരിചിതരുമായി ദിവസങ്ങൾ മാത്രം നീളുന്ന ബന്ധത്തിന്റെ പേരിൽ വീടുവിട്ടിറങ്ങുന്ന പ്രവണതയും വർധിച്ചുവരുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുടുംബത്തിലെ നിരന്തരമായ അവഗണന, കുട്ടികളെ അകാരണമായി ശിക്ഷിക്കൽ, വീട്ടിലെ അസ്വസ്ഥമായ അന്തരീക്ഷം തുടങ്ങിയവയും പലരെയും വീടുവിട്ട് പോകാൻ പ്രേരിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു.
സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 5,253 പേരെയാണ് കാണാതായതായി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, കാണാതായി ദിവസങ്ങൾക്കുശേഷം സ്വന്തം നിലയിൽ അന്വേഷണം നടത്തിയതിന് ശേഷം മാത്രമാണ് പല കുടുംബങ്ങളും പൊലീസിനെ സമീപിക്കുന്നത്. അതിനാൽ ഔദ്യോഗിക കണക്കുകളേക്കാൾ ഏറെ കൂടുതലായിരിക്കാം യഥാർഥത്തിൽ കാണാതായവരുടെ എണ്ണമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
A report has revealed a significant year-on-year increase in the number of people going missing from Malappuram district. The shocking figures are based on data released by the Crime Records Bureau. According to the report, as many as 363 people have gone missing from Malappuram so far this year alone.