11 വര്‍ഷം, കടലില്‍ പൊലിഞ്ഞത് 469 മത്സ്യത്തൊഴിലാളികളുടെ ജീവന്‍; സര്‍ക്കാര്‍ കണക്കുകളിങ്ങനെ

കേരള മറൈൻ ഫിഷറീസ് റെസ്ക്യൂ പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കണക്കുകൾ പ്രകാരം, ഈ കാലയളവിൽ 5,072 കടൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്
11 വര്‍ഷം, കടലില്‍ പൊലിഞ്ഞത് 469 മത്സ്യത്തൊഴിലാളികളുടെ ജീവന്‍; സര്‍ക്കാര്‍ കണക്കുകളിങ്ങനെ
Published on

സംസ്ഥാനത്ത് മത്സ്യബന്ധനത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. 2015-16 മുതൽ 2025-26 വരെയുള്ള 11 വർഷത്തിനിടെ കേരളത്തിൽ കടലുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 160 മത്സ്യത്തൊഴിലാളികളെ കാണാതാവുകയും 469 പേർ മരിക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. സംസ്ഥാന ഫിഷറീസ് മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുകളുള്ളത്.

കേരള മറൈൻ ഫിഷറീസ് റെസ്ക്യൂ പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കണക്കുകൾ പ്രകാരം, ഈ കാലയളവിൽ 5,072 കടൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. 47,773 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു.

2017-18 കാലയളവിലാണ് ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളെ കാണാതായതായത്. ആ വർഷം 29 പേരെയാണ് കാണാതായത്. തുടർന്ന് 2016-17-ലും 2021-22-ലും 26 പേരെ വീതം കാണാതായതായി. അതേസമയം, 2025-26 വർഷത്തിലാണ് ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികൾ മരിച്ചത്. 55 പേരാണ് ഈ കാലയളവിൽ മാത്രം മരിച്ചത്. അതിന് മുമ്പ് 2023-24-ൽ 54 മരണങ്ങളും, 2024-25-ൽ 49 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്.

11 വര്‍ഷം, കടലില്‍ പൊലിഞ്ഞത് 469 മത്സ്യത്തൊഴിലാളികളുടെ ജീവന്‍; സര്‍ക്കാര്‍ കണക്കുകളിങ്ങനെ
'രക്ഷാപ്രവർത്തനത്തിന് സംവിധാനമുണ്ട്, പക്ഷേ ഫണ്ടില്ലെന്ന് പറഞ്ഞു'; സർക്കാർ അനാസ്ഥയ്ക്കെതിരെ മത്സ്യത്തൊഴിലാളികളുടെ കുടുംബം

ഇതിനൊപ്പം, കടൽ രക്ഷാപ്രവർത്തനത്തിലൂടെ ഏറ്റവും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചതും 2025-26 വർഷമാണ്. ആ വർഷം 560 രക്ഷാപ്രവർത്തനങ്ങളിലൂടെ 6,556 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചു. 2023-24- കാലത്താണ് ഏറ്റവും കൂടുതൽ കടൽ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.ഇക്കാലയളവിൽ 618 സമുദ്ര രക്ഷാപ്രവർത്തനങ്ങൾ നടത്തി 5,741 മത്സ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ചു. 2022-23-ൽ 602 രക്ഷാപ്രവർത്തനങ്ങളിലൂടെ 5,902 പേരുടെ ജീവൻ രക്ഷിക്കാനും സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Summary

Accidents involving fishermen have become a frequent occurrence in Kerala. Official figures show that during the 11-year period from 2015–16 to 2025–26, 160 fishermen went missing and 469 lost their lives in sea-related incidents across the state.

The shocking statistics were released in a report issued by the Kerala Fisheries Minister's Office. According to data on the implementation of the Kerala Marine Fisheries Rescue Scheme, 5,072 sea rescue operations were carried out during this period, resulting in the rescue of 47,773 fishermen.

Madism Digital
madismdigital.com