മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു. മുന്നണിക്കുള്ളിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും, കൺവീനർ സ്ഥാനമേറ്റെടുത്തതുമുതൽ താൻ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയുടെയും സർക്കാരിന്റെയും പല നിർണായക തീരുമാനങ്ങളും മാധ്യമങ്ങളിലൂടെയാണ് താൻ അറിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ആരുടേയും പിന്തുണ പ്രതീക്ഷിച്ചല്ല താൻ ഈ പ്രസ്താവന നടത്തിയതെന്നും, സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലുള്ള പ്രതികരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് പറയാനുള്ള കാര്യങ്ങൾ എഐസിസിയെ അറിയിക്കും. അത് തന്റെ കടമയും ഉത്തരവാദിത്തവുമാണെന്നും അടൂർ പ്രകാശ് പറഞ്ഞു. പാർട്ടിയിൽ ഒരു തിരുത്തൽചേരിയായി മാറുകയാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, 'അത് എങ്ങനെയും നിങ്ങൾക്ക് വ്യാഖ്യാനിക്കാം' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
യുഡിഎഫും കോൺഗ്രസും തമ്മിൽ യാതൊരു സംഘർഷവുമില്ല. എന്നാൽ ചില കാര്യങ്ങൾ പരസ്യമായി പറയേണ്ടിവന്നുവെന്നത് യാഥാർത്ഥ്യമാണ്. താൻ പറഞ്ഞതിനപ്പുറം ഇനി ഒന്നും പറയാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒറ്റത്തവണ മാത്രമാണ് ക്ലിഫ് ഹൗസിൽ യോഗം ചേർന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണിക്കുള്ളിൽ വേണ്ടത്ര കൂടിയാലോചനകൾ നടക്കുന്നില്ലെന്നും, കൺവീനർ സ്ഥാനമേറ്റെടുത്തതുമുതൽ താൻ അവഗണിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗിന് ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷപദവി നൽകിയതിന് പിന്നാലെയാണ് മുന്നണിയിലെ പോര് പരസ്യമായത്. ആർക്കും സ്ഥാനമാനങ്ങൾ നൽകുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. എം കെ മുനീറായാലും ജി ദേവരാജനായാലും മികച്ച നേതാക്കളാണ്. എന്നാൽ ഇത്തരം തീരുമാനങ്ങൾ കൂട്ടായ ചർച്ചയിലൂടെ വേണമായിരുന്നു. യുഡിഎഫ് കൺവീനർ എന്ന നിലയിൽ തന്നോട് കൂടിയാലോചിക്കണമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പറയേണ്ട കാര്യങ്ങളിൽ തനിക്ക് പ്രതികരിക്കാനാവില്ല. താൻ പറഞ്ഞ കാര്യങ്ങൾ ആരും തള്ളിക്കോട്ടെ, വിമർശന ചേരിയിൽ താൻ ഒറ്റയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി തനിക്ക് യാതൊരു തർക്കവുമില്ല. എന്നാൽ, 'മുഖ്യമന്ത്രിയുടെ സമീപനം നിങ്ങൾ കാണുന്നുണ്ടല്ലോ' എന്ന് ചോദിച്ച അദ്ദേഹം അക്കാര്യം മാധ്യമങ്ങൾ വിലയിരുത്താനും ആവശ്യപ്പെട്ടു.
യുഡിഎഫും കോണ്‍ഗ്രസും തമ്മില്‍ യാതൊരു സംഘര്‍ഷവുമില്ല. എന്നാൽ ചില കാര്യങ്ങള്‍ പരസ്യമായി പറയേണ്ടിവന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. താൻ പറഞ്ഞതിനപ്പുറം ഇനി ഒന്നും പറയാന്‍ ഇല്ലെന്നും, പരസ്യമായി വിമർശിച്ചതിന്റെ പേരിൽ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയാലും തനിക്ക് യാതൊരു ദുഃഖവുമില്ലെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
അതേസമയം, അടൂർ പ്രകാശിന്റെ ഈ വിവാദ വാർത്താസമ്മേളനത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം മോശമാകാൻ കാരണം വി ഡി സതീശനാണെന്ന നിലപാടിലാണ് മിക്ക നേതാക്കളും. മുഖ്യമന്ത്രിയുടെ ഈ ശൈലിയെ എതിർക്കാനും പാർട്ടിയിൽ നീക്കമുണ്ടെന്നാണ് വിവരം. പാർട്ടിയുമായോ മുന്നണിയുമായോ യാതൊരു കൂടിയാലോചനയും നടത്താതെ നയപരമായ കാര്യങ്ങളിൽ അടക്കം മുഖ്യമന്ത്രി സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കുന്നുവെന്നാണ് പ്രധാന വിമർശനം. സർക്കാരിന്റേത് ഒരു കോൺഗ്രസ് ശൈലിയല്ലെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
വിവിധ അക്കാദമികളുടെ ഭാരവാഹിത്വം തീരുമാനിച്ചതിലും വലിയൊരു വിഭാഗം നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. കൂടാതെ, മുഖ്യമന്ത്രിയുടെ വിമാനയാത്ര സംബന്ധിച്ച കാര്യങ്ങൾ അദ്ദേഹം ജനങ്ങളോട് വിശദീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെടുന്നു. എന്നാൽ, അടൂർ പ്രകാശ് തന്റെ അതൃപ്തി പരസ്യമാക്കിയത് പോലെ കാര്യങ്ങൾ തുറന്നുപറഞ്ഞ് പാർട്ടിക്കുള്ളിൽ പരസ്യമായൊരു പോരിനില്ലെന്ന നിലപാടിലാണ് മറ്റു നേതാക്കളുള്ളത്.
UDF Convener Adoor Prakash remains firm on his public criticism of Chief Minister V.D. Satheesan, alleging a severe lack of consultation within the front regarding key appointments and policy decisions. Prakash stated he will file a formal complaint with the AICC. Following his outburst, discontent is brewing among other Congress leaders over the CM's unilateral working style, with many attributing recent local body by-poll setbacks to his leadership, though they prefer not to voice their concerns publicly.