ബിഗ് ബോസ് താരം അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നും, പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ് തന്നെ വഞ്ചിച്ചുവെന്നും ആരോപിച്ചാണ് അഖിലിന്റെ പടിയിറക്കം. സാബു ജേക്കബിനെതിരെ രൂക്ഷവിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു അഖിൽ മാരാർ.
പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പറഞ്ഞു. കൊട്ടാരക്കര സീറ്റ് നൽകാമെന്ന് ഉറപ്പുനൽകിയാണ് തന്നെ പാർട്ടിയിലെത്തിച്ചത് എന്ന് അഖിൽ മാരാർ പറയുന്നു. പിന്നീട് തൃപ്പൂണിത്തുറ നൽകാമെന്ന് പറഞ്ഞെങ്കിലും ഒടുവിൽ നൽകിയത് തൃക്കാക്കര സീറ്റാണ്. തൃക്കാക്കരയിൽ തനിക്ക് ഒപ്പം വെറും രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും, പ്രചാരണത്തിന് സാബു ജേക്കബ് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വാഗ്ദാനം ചെയ്തിരുന്ന കൊട്ടാരക്കര സീറ്റ് പിന്നീട് മറ്റൊരാൾക്ക് (രശ്മി) നൽകിയതിനെക്കുറിച്ച് എൻഡിഎ നേതാവ് രാജീവ് ചന്ദ്രശേഖറിനോട് ചോദിച്ചപ്പോൾ, അദ്ദേഹം അത് 'മറന്നുപോയി' എന്നാണ് മറുപടി നൽകിയത്.
തിരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ല. ട്വന്റി 20 സാബുവിന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ വിമര്‍ശിച്ചു. 20 ലക്ഷം രൂപ കൊടുത്ത് ആശിച്ചുവാങ്ങിയ ബിഎംഡബ്ല്യൂ ബൈക്ക് വിറ്റാണ് തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ പണം കണ്ടെത്തിയതെന്നും അഖില്‍ മാരാര്‍ പറയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം കൊല്ലം ജില്ലാ പ്രസിഡന്റ് ആക്കണണെന്ന് താന്‍ പറഞ്ഞു. രണ്ടര മാസമായി ഒരു മറുപടിയും ഇല്ല. ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ പറയുമ്പോഴും ഒന്നും മിണ്ടിയില്ല. ബിജെപി നൽകിയ പണം പോലും ഉപയോഗിച്ചില്ലെന്നും അഖില്‍ മാരാര്‍ ആരോപിച്ചു.
ജീവിതത്തിൽ ഏറ്റവും പാളിപ്പോയ തീരുമാനമായിരുന്നു ട്വന്റി 20 പാർട്ടിയിൽ ചേർന്നതെന്നും അഖിൽ മാരാർ മാധ്യമങ്ങളോട് വ്യക്തമാക്കി. താൻ ഉന്നയിക്കുന്ന കാര്യങ്ങൾ വെറും ആരോപണങ്ങളല്ലെന്നും, സാബു ജേക്കബുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ തന്റെ കൈവശം തെളിവായി ഉണ്ടെന്നും അഖിൽ വ്യക്തമാക്കി. തനിക്ക് മാത്രമല്ല പാർട്ടിയിൽ ദുരനുഭവം ഉണ്ടായതെന്നും തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് മറ്റൊരു സ്ഥാനാർത്ഥിയായ അഞ്ജലി തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അഖിൽ പറയുന്നു. ഏറ്റുമാനൂരിൽ മത്സരിച്ച ആര്യയ്ക്കും സമാനമായ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Filmmaker and Bigg Boss Malayalam star Akhil Marar has officially resigned from the Twenty20 political party. Announcing his exit, Marar leveled severe allegations against the party's chief coordinator, Sabu M. Jacob, citing a lack of operational freedom and personal betrayal. Marar alleged he was lured into the party with the promise of the Kottarakkara seat. Later, he was offered Thrippunithura but was ultimately fielded from Thrikkakara against his preference.