ബിഎൽഎം സൊസൈറ്റിയെ തകർക്കാൻ വൻ ഗൂഢാലോചന; നിക്ഷേപങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് സൊസൈറ്റി

സൊസൈറ്റിയുടെ കീഴിലുള്ള 147 ബ്രാഞ്ചുകളിലായി ഓരോ ബ്രാഞ്ചിലും 250 മുതൽ 300 വരെ ആളുകൾ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നുണ്ട്.
ബിഎൽഎം സൊസൈറ്റിയെ തകർക്കാൻ വൻ ഗൂഢാലോചന; നിക്ഷേപങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് സൊസൈറ്റി
Published on: 

കേരളത്തിലും തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും 21 വർഷമായി മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്ന ബിഎൽഎം സൊസൈറ്റിയെ തകർക്കുന്നതിനായി അതിഭീകരമായ ​ഗൂഢാലോചനയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികൾ. അഞ്ച് ലക്ഷത്തിലധികം മെമ്പർമാരുള്ള സൊസൈറ്റി കേരളത്തിൽ മാത്രം 1000 കോടിയിലധികം രൂപയുടെ നിക്ഷേപവും വികസന പ്രവർത്തനങ്ങളുമാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ 21 വർഷത്തിനിടെ, അടച്ച പണം തിരിച്ച് നൽകിയില്ലെന്ന പേരില്‍ ഒരു മെമ്പറും ബിഎൽഎം സൊസാറ്റിക്കെതിരെ പരാതി നല്‍കിയിട്ടില്ല. എന്നാൽ വിരലിൽ എണ്ണാവുന്ന ചില ആളുകൾ ചേർന്ന് നടത്തിയ ​ഗൂഢാലോചനയുടെ ഫലമായാണ് ഇപ്പോഴത്തെ പ്രതിസന്ധികളും നാടകങ്ങളും അരങ്ങേറുന്നതെന്നും സൊസൈറ്റി ആരോപിച്ചു.

സൊസൈറ്റിയുടെ കീഴിലുള്ള 147 ബ്രാഞ്ചുകളിലായി ഓരോ ബ്രാഞ്ചിലും 250 മുതൽ 300 വരെ ആളുകൾ ജോലി ചെയ്ത് ഉപജീവനം കണ്ടെത്തുന്നുണ്ട്. ഇതിൽ സ്ത്രീകളാണ് ഏറ്റവും കൂടുതലുള്ളത്. വിധവകളും കാൻസർ അടക്കമുള്ള രോ​ഗങ്ങൾ ഉള്ളവരുൾപ്പെടെ നിരവധി പേർ ഇവിടെ ജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. കൂടാതെ, രണ്ട് ലക്ഷത്തോളം ആളുകൾ നിക്ഷേപത്തിൽ നിന്നുള്ള മാസ ഡിവിഡന്റ് കൊണ്ടാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഇവരാണ് സൊസൈറ്റിയുടെ യഥാർത്ഥ കരുത്ത്. എന്നാൽ ​ഗൂഢാലോചനക്കാർ സൃഷ്ടിച്ച പ്രതിസന്ധിയിലൂടെ വലയുന്നത് ഈ സാധാരണക്കാരാണ്.

മുൻപ് 200 പേർക്ക് ജോലി നഷ്ടപ്പെട്ടപ്പോൾ ശക്തമായി പ്രതികരിച്ച നാടാണ് കേരളം. രണ്ടു ലക്ഷത്തിലധികം പേരുടെ ഉപജീവനം വഴിമുട്ടുന്ന ഈ സാഹചര്യത്തിൽ സർക്കാർ കയ്യും കെട്ടി നോക്കിയിരിക്കരുതെന്നും സൊസൈറ്റി അഭ്യർത്ഥിച്ചു. എംബിഎ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും അഡ്മിനിസ്ട്രേഷൻ ജീവനക്കാരുമായി നിരവധി പേർ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ നീതിയുക്തമായ ഇടപെടൽ കേരള സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സൊസൈറ്റി ആവശ്യപ്പെട്ടു.

ബിഎൽഎം സൊസൈറ്റിയെ തകർക്കാൻ വൻ ഗൂഢാലോചന; നിക്ഷേപങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് സൊസൈറ്റി
അരുൺ കശ്യപിന്റെ 3 ലക്ഷം നിക്ഷേപ പരാതിയിൽ ദുരൂഹത; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് ബിഎൽഎം നിക്ഷേപകർ ഹൈക്കോടതിയിലേക്ക്

സൊസൈറ്റിയിൽ നിന്നും സാമ്പത്തിക ക്രമക്കേടുകൾ നടത്തി പിരിഞ്ഞുപോയ ആളുകൾ കോടികൾ ചെലവഴിച്ച് മാസങ്ങളായി നടത്തുന്ന ഹീനമായ നീക്കങ്ങളാണ് ഈ പ്രതിസന്ധികൾക്ക് പിന്നിലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. സൊസൈറ്റിയിൽ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചെന്ന് പറഞ്ഞ് അരുൺ കശ്യപ് നൽകിയ പരാതി വ്യാജമാണെന്നും അദ്ദേഹം യഥാർത്ഥത്തിൽ സൊസൈറ്റിയിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഓംബുഡ്സ്മാനെ സമീപിച്ചപ്പോഴും പ്രശ്നത്തിന് പരിഹാരമായില്ല. അപ്പീൽ പോകാനുള്ള അധികാരം പോലും വിനിയോഗിക്കാതെ 2021-ൽ പിരിഞ്ഞുപോയ വ്യക്തി നാല് വർഷത്തിന് ശേഷം 2025-ലാണ് കേസ് നൽകിയതെന്നും സൊസൈറ്റി പറഞ്ഞു. മൂന്ന് ലക്ഷം രൂപ തിരിച്ചു കിട്ടാൻ വേണ്ടി ഒരു സിറ്റിങ്ങിന് പത്ത് ലക്ഷത്തോളം രൂപ വാങ്ങുന്ന അഭിഭാഷകനെ വെച്ച് പത്ത് ലക്ഷത്തിലധികം രൂപ ഫീസ് നൽകി കേസ് നടത്തുന്നതിന് പിന്നിലെ സാമ്പത്തിക സ്രോതസ്സും ഗൂഢാലോചനയും അന്വേഷിക്കേണ്ടതാണ്. അരുൺ കശ്യപ് ഓംബുഡ്സ്മാനിൽ സമർപ്പിച്ചത് ബോണ്ടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രമാണെന്നും, അതേ നമ്പറിലുള്ള ഒറിജിനൽ ബോണ്ട് തിരുവണ്ണാമലൈ സ്വദേശിയായ വിനോദ് കുമാർ എന്നയാളുടെ പേരിലുള്ളതാണെന്നും സൊസൈറ്റി വെളിപ്പെടുത്തി. പണമടച്ചതിന്റെ യാതൊരു രസീറ്റുകളോ രേഖകളോ ഹാജരാക്കാൻ അരുൺ കശ്യപിന് സാധിച്ചിട്ടില്ല.

കൂടാതെ, സോണിയ സെബാസ്റ്റ്യൻ എന്ന വ്യക്തി സൊസൈറ്റിയിൽ നിന്നും പണം തട്ടിയതുമായി ബന്ധപ്പെട്ട് ഒരു മെമ്പർ നൽകിയ പരാതിയിൽ അവർ ജയിലിൽ പോയിട്ടുണ്ടെന്നും തുട‍ർന്ന് ബിഎൽഎം സൊസൈറ്റി നേരിട്ട് നൽകിയ പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ മൂന്നാമതും ഹൈക്കോടതി തള്ളിയത് 25,000 രൂപ പിഴ ചുമത്തിക്കൊണ്ടാണെന്നും സൊസൈറ്റി വ്യക്തമാക്കി. ആ വ്യക്തി നൽകിയ പരാതി സ്വീകരിച്ച് പൊലീസ് ബിഎൽഎം സൊസൈറ്റിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിലും ഗൂഢാലോചനയുണ്ടെന്നും, ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നതായും സൊസൈറ്റി ചൂണ്ടിക്കാണിച്ചു.

ബിഎൽഎം സൊസൈറ്റിയെ തകർക്കാൻ വൻ ഗൂഢാലോചന; നിക്ഷേപങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് സൊസൈറ്റി
'പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു എന്നത് വ്യാജം, പൊലീസ് നാടകം കളിക്കുന്നു'; പിന്നിൽ ഗൂഢാലോചനയെന്ന് ബിഎൽഎം

നിലവിലെ പരാതിക്കാരിൽ ആരും തന്നെ നിക്ഷേപകരല്ലെന്നും, ക്രൈംബ്രാഞ്ച് കേസെടുത്ത പരാതിക്കാരൻ തന്നെ പരാതി പിൻവലിച്ച വ്യക്തിയാണെന്നും സൊസൈറ്റി പറഞ്ഞു. നിക്ഷേപം തിരികെ കിട്ടാത്തതുകൊണ്ടല്ല, മറിച്ച് സൊസൈറ്റിയിൽ നിന്നും പിരിച്ചുവിട്ടവരുടെ ഗൂഢാലോചനയാണ് പരാതികൾക്ക് പിന്നിൽ. വാസ്തവവിരുദ്ധമായ വാർത്തകൾ നൽകി ചില മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഈ ഗൂഢാലോചനയ്ക്ക് വളം വെക്കുകയാണെന്നും ഇത് നിക്ഷേപകരിൽ അനാവശ്യ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും സൊസൈറ്റി കുറ്റപ്പെടുത്തി.

സൊസൈറ്റിയുടെ മുൻ ചെയർമാൻ ആർ. പ്രേംകുമാറിനെതിരെ നടക്കുന്ന കേസുകളെക്കുറിച്ചും സൊസൈറ്റി പ്രതികരിച്ചു. തീർത്തും ലളിതമായ ജീവിതം നയിക്കുകയും അഞ്ച് ലക്ഷം നിക്ഷേപകരുടെയും രണ്ട് ലക്ഷത്തോളം ജീവനക്കാരുടെയും ഉയർച്ചയ്ക്കായി പ്രവർത്തിക്കുകയും ചെയ്ത വ്യക്തിയാണ് ആർ. പ്രേംകുമാർ. 1000 കോടിയിലധികം രൂപയുടെ വികസന നിക്ഷേപങ്ങളും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ടെന്നും സൊസൈറ്റി ചൂണ്ടിക്കാണിച്ചു.

ബിഎൽഎം സൊസൈറ്റിയിലെ നിക്ഷേപകരുടെ പണം 100 ശതമാനം സുരക്ഷിതമാണെന്നും, അതിന് തക്കതായ ആസ്തികൾ സൊസൈറ്റിക്കുണ്ടെന്നും അധികൃതർ ഉറപ്പുനൽകി. മെച്യൂരിറ്റിയും ഡിവിഡന്റും ഇപ്പോഴും കൃത്യമായി നൽകുന്നുണ്ടെന്നും, ഈ പ്രതിസന്ധികൾക്കിടയിലും സൊസൈറ്റിയുടെ 147 ബ്രാഞ്ചുകളിൽ ഒരെണ്ണം പോലും അടച്ചിട്ടില്ലെന്നും ആരും ഒളിച്ചോടിയിട്ടില്ലെന്നും സൊസൈറ്റി വ്യക്തമാക്കി. ഗൂഢാലോചനയിൽ ചില ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്ന് സംശയിക്കുന്നതായും, അടിയന്തരമായി സമഗ്ര അന്വേഷണം നടത്തണമെന്നും ലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായ ബിഎൽഎം സൊസൈറ്റിയെ തകർക്കരുതെന്നും സൊസൈറ്റി അഭ്യർത്ഥിച്ചു.

Summary

BLM Society has alleged a major conspiracy to destroy the institution after 21 years of operations across Kerala, Tamil Nadu, and Puducherry. Claiming over 1.2 million members and more than ₹1,000 crore in investments and development in Kerala, the society stated that no depositor had previously filed complaints over unreturned funds and that current grievances stem from dismissed staff and alleged plotters. It disputed Arun Kashyap’s ₹3 lakh deposit claim—stating he submitted only a photocopy bond linked to a Thiruvannamalai resident named Vinod Kumar without payment receipts—and questioned the high legal fees spent on the case. BLM Society also cited court rulings involving Sonia Sebastian, alleged police and media bias, and defended former chairman R. Premkumar, insisting deposits are 100% safe, all 147 branches remain open, dividends and maturities continue on time, and the Kerala government must investigate.