ചിറയിൻകീഴ് കോൺഗ്രസ് തർക്കം: നേതൃത്വത്തെ കബളിപ്പിച്ച് രമ്യ; സഹായിക്ക് സസ്‌പെൻഷൻ, എംഎൽഎക്കെതിരെ നടപടിയില്ല

ഡൽഹിയിലായതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നാണ് അവർ അന്വേഷണ സമിതിയെ അറിയിച്ചിരുന്നത്.
ചിറയിൻകീഴ് കോൺഗ്രസ് തർക്കം: നേതൃത്വത്തെ കബളിപ്പിച്ച് രമ്യ; സഹായിക്ക് സസ്‌പെൻഷൻ, എംഎൽഎക്കെതിരെ നടപടിയില്ല
Published on

ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺ​ഗ്രസ് പ്രാദേശിക നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട വിഷയത്തിൽ രമ്യ ഹരിദാസിനെതിരെ തൽക്കാലം നടപടി ഉണ്ടാകില്ല. പ്രശ്നം കൂടുതൽ വഷളാക്കാതെ സമവായത്തിലൂടെ പരിഹരിക്കാനാണ് പാർട്ടി നേതൃത്വത്തിന്റെ ശ്രമം. വിഷയത്തില്‍ എംഎല്‍എയുടെ ഭാഗം കൂടി കേട്ട ശേഷം അന്തിമ റിപ്പോർട്ട് തയ്യാറാക്കിയാൽ മതിയെന്നാണ് കെപിസിസിയുടെ തീരുമാനം. രമ്യയുടെ സഹായി പാളയം പ്രദീപിനെ ഒഴിവാക്കാൻ കെപിസിസി നിർദേശം നൽകും. പാളയം പ്രദീപിനെതിരെ പ്രാദേശിക നേതാക്കളിൽ നിന്ന് വ്യാപക പരാതികൾ ഉയർന്ന സാഹചര്യത്തിൽ അദ്ദേഹത്തെ ഒപ്പം നിർത്തുന്നത് ഒഴിവാക്കണമെന്ന് കെപിസിസി രമ്യക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, പ്രശ്നങ്ങളെ കുറിച്ച് അന്വേഷിക്കാൻ കെപിസിസി നിയോ​ഗിച്ച എം എം ഹസൻ അധ്യക്ഷനായ മൂന്നം​ഗ അന്വേഷണ സമിതിയെ രമ്യ ഹരിദാസ് തെറ്റിദ്ധരിപ്പിച്ചാതയി പുതിയ ആക്ഷേപം ഉയർന്നിട്ടുണ്ട്. കമ്മീഷന്റെ യോ​ഗത്തിൽ ഹാജരാകാതിരുന്ന രമ്യ ഹരിദാസ്, ഡൽഹിയിലായതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നാണ് അവർ അന്വേഷണ സമിതിയെ അറിയിച്ചിരുന്നത്. ഇന്നലെ വൈകീട്ട് 7.30ന്റെ വിമാനത്തില്‍ ഡല്‍ഹിയിലെ കേരള ഹൗസിൽ എത്തുമെന്നായിരുന്നു അറിയിച്ചത്.

എന്നാൽ രമ്യ ഹരിദാസ് അന്ന് ഡൽഹിയിൽ പോയിട്ടില്ലെന്നും പാലക്കാടാണ് ഉണ്ടായിരുന്നതെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങിൽ അവർ പങ്കെടുക്കുകയും കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തനിക്കെതിരെയും അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന സൂചനകളെ തുടർന്നാണ് പ്രശ്നപരിഹാരം തേടി അവർ ഈ കൂടിക്കാഴ്ച നടത്തിയത് എന്നാണ് വിവരം. പുലർച്ചെ വരെ അവർ പാലക്കാട്ടുണ്ടായിരുന്നതായി താമസസ്ഥലത്തെ ഉടമയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി യാത്രയുടെ പേരിൽ നേതൃത്വത്തെയും കമ്മീഷനെയും ഒരുപോലെ കബളിപ്പിച്ചാണ് രമ്യ പാലക്കാടെത്തിയത് എന്ന ആരോപണം പാർട്ടിക്കുള്ളിൽ വലിയ വിവാദമായിരിക്കുകയാണ്.

ചിറയിൻകീഴ് കോൺഗ്രസ് തർക്കം: നേതൃത്വത്തെ കബളിപ്പിച്ച് രമ്യ; സഹായിക്ക് സസ്‌പെൻഷൻ, എംഎൽഎക്കെതിരെ നടപടിയില്ല
തർക്കം, പിടിവലി; രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള കയ്യാങ്കളിയില്‍ വിവാദം, കെപിസിസിക്ക് അതൃപ്തി

അതിനിടെ, രമ്യാ ഹരിദാസിനെതിരെ നടപടി എടുക്കാത്തത്തില്‍ കടുത്ത അതൃപ്തിയിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. രമ്യ ഹരിദാസിന്റേത് പക്വതയില്ലാത്ത നിലപാടെന്നാണ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. രമ്യക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് ആവശ്യം.

കഴിഞ്ഞ ദിവസം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ഔദ്യോഗിക യോഗത്തിൽ ​രമ്യ ഹരിദാസിനൊപ്പം ഔദ്യോഗിക പദവികളൊന്നുമില്ലാത്ത സഹായി പാളയം പ്രദീപ് പങ്കെടുത്തതാണ് ഈ പ്രശ്നങ്ങൾക്ക് എല്ലാം തുടക്കമിട്ടത്. ഇത് സജാദ് മണ്ഡലം കമ്മിറ്റിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ എംഎൽഎയും സംഘവും സജാദിന്റെ ചിറയിൻകീഴിലെ വീട്ടിലെത്തി ആക്രമിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. എന്നാൽ തന്നെ വീട്ടിലേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നുവെന്നും വസ്ത്രങ്ങൾ വലിച്ചുകീറിയെന്നുമാണ് രമ്യ ഹരിദാസിന്റെ ആരോപണം. സംഭവത്തിന് പിന്നാലെ ഇരുവിഭാഗവും ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. നിലവിലെ ഈ പ്രതിസന്ധികൾക്കും സംഘർഷങ്ങൾക്കും കാരണം പാളയം പ്രദീപിന്റെ ഇടപെടലുകളാണെന്നാണ് പാർട്ടിയുടെ പൊതുവെയുള്ള വിലയിരുത്തൽ.

Summary

Congress MLA Ramya Haridas has escaped disciplinary action following the violent clash in Chirayinkeezhu, while her aide Palayam Pradeep and local leader S. Sajad have been suspended. The controversy grew after reports revealed Ramya misled the KPCC inquiry committee by claiming she was in Delhi when she was actually in Palakkad. Following the incident, she met senior leader K.C. Venugopal in Delhi, and KPCC directed her to keep her controversial aide away from official duties. The feud originally sparked when the aide attended an official block panchayat meeting, leading to a heated political row and police complaints from both sides.

Madism Digital
madismdigital.com