സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായിയെയും മുഹമ്മദ് റിയാസിനെയും ഉടൻ ചോദ്യം ചെയ്യും, ഹൈക്കോടതി വിധി ഇന്ന്

കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും അന്വേഷണം കടുപ്പിച്ചു.
സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായിയെയും മുഹമ്മദ് റിയാസിനെയും ഉടൻ ചോദ്യം ചെയ്യും, ഹൈക്കോടതി വിധി ഇന്ന്
Published on: 

സിഎംആർഎൽ - എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുടുംബത്തിനും ഇന്ന് നിർണായക ദിനം. കേസിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വിധി പറയും. ഇതിനിടെ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും അന്വേഷണം കടുപ്പിച്ചു.

പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ നീക്കം. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും. സംസ്ഥാന വിജിലൻസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഇഡി രണ്ട് ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന സമയത്ത് പദവി ദുരുപയോഗം ചെയ്ത് സിഎംആർഎൽ കമ്പനിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയോ എന്നും, ഇതിന് പകരമായി മകളുടെ കമ്പനിയായ എക്സാലോജിക്കിന്റെ അക്കൗണ്ടിലേക്ക് സാമ്പത്തിക നേട്ടം എത്തിയോ എന്നുമാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. ഇസിഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കേസിന്റെ തുടർനടപടികളിലേക്ക് ഇഡി കടക്കുകയാണ്. ഇതിന്റെ ഭാഗമായി പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഇഡി ഉടൻ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സിഎംആർഎൽ-എക്സാലോജിക് കേസ്; പിണറായിയെയും മുഹമ്മദ് റിയാസിനെയും ഉടൻ ചോദ്യം ചെയ്യും, ഹൈക്കോടതി വിധി ഇന്ന്
സിഎംആർഎൽ - എക്‌സാലോജിക് ഇടപാട്: കേസെടുക്കണമെന്ന് ഹൈക്കോടതി; പിണറായിയും റിയാസും വീണയും പ്രതികളാകും

സിഎംആർഎൽ കമ്പനിയും പിണറായി വിജയൻ്റെ മകൾ ടി വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം നടത്താൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ അനുമതി തേടി പിണറായി വിജയൻ, ടി വീണ, പി എ മുഹമ്മദ് റിയാസ് എന്നിവർ നൽകിയ ഹർജിയിലാണ് ഇന്ന് വിധി വരുന്നത്. ജസ്റ്റിസുമാരായ കെ നടരാജൻ, ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. സിംഗിൾ ബെഞ്ച് പരിഗണിച്ച ഹർജിയിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ കക്ഷികളായിരുന്നില്ല. നിയമപരമായി, ഒരു കേസിൽ കക്ഷിയല്ലാത്തവർക്ക് അതിൽ അപ്പീൽ നൽകണമെങ്കിൽ ഡിവിഷൻ ബെഞ്ചിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. ഹർജിയിൽ സംസ്ഥാന സർക്കാർ, ഇഡി, സിംഗിൾ ബെഞ്ചിലെ ഹർജിക്കാരൻ എന്നിവരുടെ വാദങ്ങൾ കോടതി നേരത്തെ കേട്ടിരുന്നു.

ഇന്ന് കോടതി അപ്പീലിന് അനുമതി നൽകുകയാണെങ്കിൽ, നിലവിൽ നടക്കുന്ന വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന പിണറായി വിജയന്റെയും കുടുംബത്തിന്റെയും ആവശ്യവും കോടതി പരിഗണിച്ചേക്കും. ഇത് ലഭിച്ചാൽ അവർക്കത് വലിയ നിയമപരമായ ആശ്വാസമാകും.

Summary

The Kerala High Court Division Bench is set to pronounce its verdict today on petitions filed by opposition leader Pinarayi Vijayan, T. Veena, and P.A. Mohammed Riyas, seeking leave to appeal the single-bench order directing an inquiry into the CMRL-Exalogic financial controversy. Meanwhile, the Enforcement Directorate (ED) has stepped up its probe by registering two ECIRs based on the Vigilance FIR, paving the way for potential questioning of Pinarayi Vijayan and Mohammed Riyas.

Madism Digital
madismdigital.com