പൊരിഞ്ഞ അടി... ഉമ്മൻചാണ്ടിയോട് ചെയ്തത് മറക്കാനാകില്ലെന്ന് ജിന്റോ ജോണും വിആർ അനൂപും; മാസപ്പടിക്കേസിൽ കോൺ​ഗ്രസിൽ കലഹം

പ്രതികാര രാഷ്ട്രീയത്തിനില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയെങ്കിലും, ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം സ്വീകരിച്ച നിലപാടുകൾ മറക്കാനാകില്ലെന്ന ഓർമപ്പെടുത്തലുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി
പൊരിഞ്ഞ അടി... ഉമ്മൻചാണ്ടിയോട് ചെയ്തത് മറക്കാനാകില്ലെന്ന് ജിന്റോ ജോണും വിആർ അനൂപും; മാസപ്പടിക്കേസിൽ കോൺ​ഗ്രസിൽ കലഹം
Published on: 

മാസപ്പടിക്കേസിലെ സര്‍ക്കാര്‍ നിലപാടിനെതിരെ കോണ്‍ഗ്രസിന്‍ ഒദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ തമ്മിലടി. പിണറായി വിജയനെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാടാണ് കോൺഗ്രസിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. പ്രതികാര രാഷ്ട്രീയത്തിനില്ലെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കിയെങ്കിലും, ഉമ്മൻ ചാണ്ടിക്കെതിരെ സിപിഎം സ്വീകരിച്ച നിലപാടുകൾ മറക്കാനാകില്ലെന്ന ഓർമപ്പെടുത്തലുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഭിന്നാഭിപ്രായങ്ങൾ വീണ്ടും സജീവമായത്.

ഗോഡ്ഫാദർ സിനിമയിലെ അഞ്ഞൂറാന്റെ പ്രശസ്തമായ ‘മറക്കണോ, പഴയതൊക്കെ ഞാൻ മറക്കണോ, എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്’ എന്ന സംഭാഷണം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് എംഎൽഎ സി.ആർ. മഹേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. ‘തൽക്കാലം ഇതിവിടെ കിടക്കട്ടെ, ബാക്കി പിന്നെ’ എന്ന കുറിപ്പും അദ്ദേഹം ചേർത്തു. പോസ്റ്റിന് താഴെ ഉമ്മൻ ചാണ്ടിയുടെ ചിത്രം പങ്കുവച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളും പ്രത്യക്ഷപ്പെട്ടു.

കേസിൽ ആഭ്യന്തരവകുപ്പ് സ്വീകരിച്ച സമീപനത്തെ ചോദ്യം ചെയ്ത മഹേഷ്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവെന്ന നിലയിലും ശ്രദ്ധേയനാണ്. അതേസമയം, ‘ഞാൻ ഒരിക്കലും പ്രതികാരം ആഗ്രഹിക്കുന്ന ആളല്ല’ എന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന ഉൾപ്പെട്ട വിഡിയോ മകൾ മറിയ ഉമ്മനും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലും വിഷയത്തിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. പിണറായി വിജയനും സിപിഎമ്മും ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സാഹചര്യം മറന്നുകൊണ്ട് ഇപ്പോൾ പിണറായിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നായിരുന്നു മാത്യു കുഴൽനാടന്റെ വിമർശനം. ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതിയാണ് പിണറായി വിജയന് നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിണറായിക്കെതിരെ നേരിട്ട് കേസെടുക്കണമെന്ന ആവശ്യത്തിനു പകരം പ്രാഥമിക അന്വേഷണം നടത്തുന്നതിൽ സർക്കാർ കോടതിയിൽ ഊന്നൽ നൽകിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

എന്നാൽ, പ്രതികാര നടപടികൾക്ക് മുതിരാതെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പിണറായി വിജയനെതിരെ കേസെടുത്തതാണ് ഉചിതമായ രാഷ്ട്രീയ നിലപാടെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. മുഖ്യമന്ത്രിയും മന്ത്രിമാരും ഭൂരിപക്ഷം എംഎൽഎമാരും ഈ നിലപാടിനോട് യോജിച്ചതോടെ വിഷയം പാർട്ടിക്കുള്ളിൽ അവസാനിച്ചുവെന്നായിരുന്നു പൊതുവായ വിലയിരുത്തൽ.

എന്നാൽ, ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ അനുഭവങ്ങൾ മറക്കരുതെന്ന സന്ദേശവുമായി ആദ്യം ചാണ്ടി ഉമ്മനും പിന്നീട് സി.ആർ. മഹേഷും രംഗത്തെത്തിയതോടെ തർക്കം വീണ്ടും ചർച്ചയാവുകയാണ്. സർക്കാർ സ്വീകരിച്ച നിയമനടപടികളുടെ ശരിതെറ്റുകൾക്കപ്പുറം, ഉമ്മൻ ചാണ്ടിയോടുള്ള മുൻകാല സമീപനവും ഇപ്പോഴത്തെ നിലപാടും തമ്മിലുള്ള താരതമ്യമാണ് കോൺഗ്രസിനുള്ളിലെ വിമർശനങ്ങളുടെ പ്രധാന കേന്ദ്രമായി മാറുന്നത്.

പൊരിഞ്ഞ അടി... ഉമ്മൻചാണ്ടിയോട് ചെയ്തത് മറക്കാനാകില്ലെന്ന് ജിന്റോ ജോണും വിആർ അനൂപും; മാസപ്പടിക്കേസിൽ കോൺ​ഗ്രസിൽ കലഹം
ആത്രേയകം: രാഷ്ട്രീയ ജാഗ്രതയുടെ ജൈവഭൂമിക

വിയോജിപ്പ് പരസ്യമാക്കി മാത്യു കുഴല്‍നാടന്‍

മാസപ്പടിക്കേസിൽ താൻ നടത്തിയ പോരാട്ടം ചെറുതായിരുന്നില്ലെന്ന് മാത്യു കുഴൽനാടൻ. നിരന്തര ഭീഷണിയുണ്ടായിരുന്നു. ആക്ഷേപവും പരിഹാസവും കേട്ടു. ചേർത്തുനിർത്തിയത് കെ സുധാകരനാണെന്നും സുധാകരൻ പൊതുപരിപാടിയിൽ പറഞ്ഞു. 'എന്‍റെ ഭാര്യയുടെയും അമ്മയുടേയും ഫോണിലേക്ക് നിരന്തരം ഭീഷണി സന്ദേശങ്ങൾ വരാറുണ്ട്. എന്നെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്തവർ എന്നോട് പറഞ്ഞിട്ടുണ്ട് നടക്കുമ്പോൾ സൂക്ഷിക്കണമെന്ന്. കാരണം ഇവർക്കെതിരെ ശബ്ദമുയർ‌ത്തിയവർക്ക് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് നമുക്ക് അറിയാവുന്നതാണല്ലോ. എന്നിട്ടും ഞാൻ അതിന് പിന്നാലെ പോയി. ഞാൻ എടുത്ത റിസ്ക് ചെറുതായിരുന്നില്ല. എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ശ്രീ വയലാർ രവിയാണെങ്കിലും എനിക്ക് പ്രതിസന്ധികളുണ്ടായപ്പോൾ ചേർത്ത് നിർത്തിയത് കോൺ​ഗ്രസിന്റെ ധീരനായ നേതാവ് ശ്രീ കെ സുധാകരനായിരുന്നു'. മാത്യു കുഴൽനാടൻ പറഞ്ഞു.

Summary

The dispute within the Congress over the CMRL monthly payment case has resurfaced. Differences between the party’s past approach towards Oommen Chandy and its current stance have triggered disagreements among leaders. The debate intensified after some Congress leaders questioned the government’s position in the case against Pinarayi Vijayan, stressing that the treatment meted out to Oommen Chandy must not be forgotten.

Madism Digital
madismdigital.com