കേന്ദ്രസര്‍ക്കാരിനെതിരായ സമരം: ഒന്‍പത് ലക്ഷം രൂപ അഡ്വാന്‍സ്, 1500 യാത്രക്കാര്‍; ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്ത് സിപിഐ

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാജ്യ തലസ്ഥാനത്തെത്തിക്കാനാണ് റെയിൽവേയിൽ നിന്ന് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തിരിക്കുന്നത്
കേന്ദ്രസര്‍ക്കാരിനെതിരായ സമരം: ഒന്‍പത് ലക്ഷം രൂപ അഡ്വാന്‍സ്, 1500 യാത്രക്കാര്‍; ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്ത് സിപിഐ
Published on

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഡൽഹിയിൽ ഡൽഹിയിൽ സിപിഐ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേക ട്രെയിൻ ചാർട്ടർ ട്രെയിൻ ബുക്ക് ചെയ്ത് സംസ്ഥാന നേതൃത്വം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാജ്യ തലസ്ഥാനത്തെത്തിക്കാനാണ് റെയിൽവേയിൽ നിന്ന് പ്രത്യേക ട്രെയിൻ ബുക്ക് ചെയ്തിരിക്കുന്നത്. ഇതിനായുള്ള പ്രാഥമിക തുകയായി ഒൻപത് ലക്ഷം രൂപ അഡ്വാൻസായി റെയിൽവേയ്ക്ക് സിപിഐ നേതൃത്വം കൈമാറിയിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനെതിരായ സമരം: ഒന്‍പത് ലക്ഷം രൂപ അഡ്വാന്‍സ്, 1500 യാത്രക്കാര്‍; ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്ത് സിപിഐ
ഡൽഹിയിൽ മന്നം സ്മാരകം ഉദ്ഘാടനത്തിന് ബിജെപി നേതാക്കൾ, സുകുമാരൻ നായർക്ക് രൂക്ഷ വിമർശനം; ലക്ഷ്യം എൻഎസ്എസിനെ ഹൈജാക്ക് ചെയ്യൽ?

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കും ജനവിരുദ്ധ നടപടികൾക്കുമെതിരെ ദേശീയതലത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഐ ഡൽഹിയിൽ റാലി സംഘടിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് വലിയ തോതിൽ പ്രവർത്തകരെ ഡൽഹിയിലെത്തിക്കേണ്ട സാഹചര്യവും സാധാരണ ട്രെയിനുകളിലെ തിരക്കും പരിഗണിച്ചാണ് മുഴുവൻ ട്രെയിനും ചാർട്ടർ ചെയ്യാൻ പാർട്ടി തീരുമാനിച്ചത്.

കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് പ്രവർത്തകരെ കയറ്റിയ ശേഷം പ്രത്യേക ട്രെയിൻ ഡൽഹിയിലേക്ക് സർവീസ് നടത്തും. ട്രെയിൻ വാടകയുടെ ആദ്യ ഗഡുവായ ഒൻപത് ലക്ഷം രൂപ ഇതിനകം റെയിൽവേയ്ക്ക് കൈമാറിയിട്ടുണ്ട്. യാത്രക്കാരുടെ എണ്ണവും അനുവദിക്കുന്ന കോച്ചുകളുടെ എണ്ണവും അടിസ്ഥാനമാക്കി ബാക്കി തുക പിന്നീട് റെയിൽവേ നിശ്ചയിക്കും.

കേന്ദ്രസര്‍ക്കാരിനെതിരായ സമരം: ഒന്‍പത് ലക്ഷം രൂപ അഡ്വാന്‍സ്, 1500 യാത്രക്കാര്‍; ഡല്‍ഹിയിലേക്ക് പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്ത് സിപിഐ
വിഴിഞ്ഞത്ത് അദാനി കൊയ്യുന്നത് 13,000 കോടിയുടെ കൊള്ളലാഭം: കരാറിലെ പഴുതുകളും ആഗോള ഷിപ്പിങ് ലോബിയുടെ രഹസ്യ നീക്കങ്ങളും

ഓഗസ്റ്റ് 29-ന് തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന പ്രത്യേക ട്രെയിൻ ഓഗസ്റ്റ് 31-ന് ഡൽഹിയിലെത്തും. സെപ്റ്റംബർ 1-ന് നടക്കുന്ന പ്രതിഷേധ പരിപാടിക്ക് ശേഷം സെപ്റ്റംബർ രണ്ടിന് ഡൽഹിയിൽ നിന്ന് മടങ്ങുന്ന ട്രെയിൻ സെപ്റ്റംബർ നാലിന് തിരുവനന്തപുരത്ത് എത്തും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള തെരഞ്ഞെടുത്ത പാർട്ടി പ്രവർത്തകരും കർഷക തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ഈ പ്രത്യേക ട്രെയിനിൽ യാത്രചെയ്യും. മുൻകാലങ്ങളിലും രാഷ്ട്രീയ പാർട്ടികൾ സമാന രീതിയിൽ പ്രത്യേക ട്രെയിനുകൾ ചാർട്ടർ ചെയ്ത് പ്രതിഷേധങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സിപിഐയുടെ ഈ നീക്കം ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

Summary

The CPI Kerala state leadership has chartered a special train to transport party workers and leaders to New Delhi for the party's protest against the Central government's policies. The special train has been booked from the Indian Railways to carry participants from different parts of Kerala to the national capital. As an advance payment for the service, the CPI has already deposited ₹9 lakh with the Railways.

Madism Digital
madismdigital.com