

ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫ് ന് തുടർഭരണം ലഭിക്കുമെന്ന വിലയിരുത്തലുമായി സി.പി.ഐ.എം പോളിറ്റ്ബ്യൂറോ. തിങ്കളാഴ്ച ചേർന്ന ഓൺലൈൻ യോഗമാണ് ഇക്കാര്യം വിലയിരുത്തൽ വന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുള്‍പ്പെടെയുള്ളവർ യോഗത്തിൽ പങ്കാളികളായിട്ടുണ്ട്.
യു.ഡി.എഫിന് അനുകൂലമായി മുസ്‌ലിം-ക്രൈസ്തവ വോട്ടുകൾ എല്ലാ ഭാഗത്തും ഏകീകരിക്കപ്പെട്ടിട്ടില്ലെന്നാണ് പിബി വിലയിരുത്തൽ. ഏതാനും മണ്ഡലങ്ങളിലും ചെറിയ ഭാഗങ്ങളിലും മാത്രമായിരിക്കും യുഡിഎഫിന് അനുകൂലമായ ഈ വോട്ടുകൾ കിട്ടിയിട്ടുള്ളത്. ഈ ഏകീകരണം ചില മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് അനുകൂലമായി സംഭവിച്ചതായാണ് പാർട്ടിയുടെ അനുമാനം.
75-ൽ അധികം സീറ്റുകളുടെ ഭൂരിപക്ഷത്തോടെ എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലേറുമെന്നും വിലയിരുത്തി. എന്നാൽ, അധികാരത്തിൽ വരുന്ന മുന്നണിക്ക് ഒന്നോ രണ്ടോ സീറ്റിന്റെ ലീഡ് മാത്രം ലഭിക്കാനുള്ള സാധ്യതയാണെന്നും പോളിറ്റ് ബ്യുറോയിലെ ഒരു വിഭാഗം വിലയിരുത്തുണ്ട്. അങ്ങനെ സംഭവിച്ചാൽ ഇത് 2011 തിരഞ്ഞെടുപ്പ് ഫലത്തിന് സമാനമായിരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി മറികടക്കുന്നത് ലക്ഷ്യം വെച്ച് നടത്തിയ ഗൃഹസന്ദർശനങ്ങളും മേഖലാജാഥകളും കാര്യക്ഷമായിരുന്നു. ക്ഷേമപെൻഷൻ, വീട്ടമ്മമാർക്ക് ആയിരം രൂപ, അതിദാരിദ്ര്യനിർമാർജനം, കിഫ്ബി തുടങ്ങിയ പദ്ധതികൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചത് മികച്ച മുന്നേറ്റമുണ്ടാക്കിയത്. വയനാട് ദുരന്ത പുനരധിവാസ പദ്ധതിയും വീട് നിർമിച്ചു നൽകാമെന്ന് വാദ്ഗാനം നൽകി പണപ്പിരിവ് നടത്തിയതും വോട്ടർമാർക്കിടയിൽ ചർച്ചയാക്കാൻ എൽഡിഎഫിന് സാധിച്ചുവെന്നാണ് നേതൃയോഗത്തിൻ്റെ വിലയിരുത്തൽ.
ബിജെപി ഭീഷണി ഉയർത്തിയ മണ്ഡലങ്ങളിൽ അവരെ പരാജയപ്പെടുത്താൻ സഹായകമാവുന്ന രീതിയിൽ ന്യൂനപക്ഷവോട്ടുകളുടെ ഒഴുക്ക് എൽഡിഎഫിലേക്ക് സംഭവിച്ചിട്ടുണ്ടെന്നും സിപിഐഎം വിലയിരുത്തുന്നു.
English Summary: Communist Party of India (Marxist) Politburo assessed that the Left Democratic Front is likely to retain power in Kerala, while noting that Muslim and Christian votes have not fully consolidated in favor of the United Democratic Front.