

എസ്‌കാലോജിക് -സിഎംആര്‍എല്‍ പണമിടപാട് സംബന്ധിച്ച ആരോപണങ്ങളില്‍ നടപടികള്‍ കടുപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, ടി വീണ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമം പ്രകാരം കേസെടുക്കണം എന്നാണ് ഇ ഡിയുടെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി ഇ ഡി സംസ്ഥാന പൊലീസി മേധാവിക്ക് കത്ത് നല്‍കി. മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ വിശദാംശങ്ങളും ഡിജിപിക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ, തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഒരു കാര്യവും മറച്ചുവെച്ചെന്ന ആരോപണം തള്ളി പി എ മുഹമ്മദ് റിയാസ് എംഎല്‍എ രംഗതെത്തി. തന്റെ സത്യവാങ്മൂലം പൊതു രേഖയാണ്; ആര്‍ക്കും പരിശോധിക്കാന്‍ കഴിയുമെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാരോപിച്ച് ഒരാള്‍ നല്‍കിയ സ്വകാര്യ പരാതി 2026 മെയ് 16-ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി തള്ളിയതാണ്.അന്ന് മാധ്യമങ്ങള്‍ക്ക് അതൊരു വാര്‍ത്തയായിരുന്നില്ല.
ഹര്‍ജിക്കാരന്‍ തുടര്‍ന്ന് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയെന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ ആര് കോടതിയെ സമീപിച്ചാലും എതിര്‍കക്ഷിക്ക് നോട്ടീസ് അയയ്ക്കുന്നത് തികച്ചും സ്വാഭാവികമായ നടപടി മാത്രമാണ്.അത്തരമൊരു നോട്ടീസ് തിരുവനന്തപുരം സെഷന്‍സ് കോടതി ഞങ്ങള്‍ക്ക് അയക്കാന്‍ നിര്‍ദേശിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസ്സിലാക്കുന്നത്. ഞങ്ങള്‍ക്ക് അത്തരമൊരു നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിക്കുമ്പോള്‍ അഭിഭാഷകന്‍ ഹാജരാകുന്നതാണ് സാധാരണയായി സ്വീകരിക്കുന്ന നിയമനടപടിക്രമം.
കോടതിയുടെ തികച്ചും സ്വാഭാവികമായ നടപടിക്രമത്തെയാണ് ''നേരിട്ട് ഹാജരാകണം'' എന്ന തരത്തില്‍ ബ്രേക്കിംഗ് ന്യൂസ് നല്‍കിയും ഓണ്‍ലൈനില്‍ ഫോട്ടോ വെച്ച് കാര്‍ഡ് ഇറക്കിയും വസ്തുതകളെ വളച്ചൊടിച്ച് വ്യക്തിഹത്യ നടത്താന്‍ ചിലര്‍ ശ്രമിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതി പരാതി തള്ളിയത് വാര്‍ത്തയല്ല; അതിനെ തുടര്‍ന്നുള്ള തികച്ചും സ്വാഭാവിക കോടതിനടപടി വലിയ വാര്‍ത്തയാക്കുന്നു..ഇതിന് പിന്നിലെ താല്‍പര്യം തിരിച്ചറിയാന്‍ പ്രയാസമില്ല.
കള്ളപരാതികളെയും വ്യാജവാര്‍ത്തകളെയും നിയമപരമായി തന്നെ നേരിടും. മുഹമ്മദ് റിയാസ് എംഎല്‍എ വ്യക്തമാക്കുന്നു.
The Enforcement Directorate (ED) has reportedly sought stronger action in the alleged financial transactions involving Exalogic Solutions and Cochin Minerals and Rutile Limited (CMRL). The agency has asked the Kerala Police to register a case under the Prevention of Corruption Act against former Chief Minister Pinarayi Vijayan, P. A. Mohammed Riyas and T. Veena. The ED has also reportedly submitted a detailed report to the State Police Chief containing evidence gathered during its investigation into the CMRL–Exalogic case.