സംസ്ഥാനത്ത് പെരുമഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കള്ളക്കടൽ ജാഗ്രതാ നിർദേശവും

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത, കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്
സംസ്ഥാനത്ത് പെരുമഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കള്ളക്കടൽ ജാഗ്രതാ നിർദേശവും
Published on: 

സംസ്ഥാനത്ത് തുലാമഴ കനക്കുന്നു. തിങ്കളാഴ്ച വരെ എല്ലാ ജില്ലകളിലും മുന്നറിയിപ്പ് നൽകി. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കാലാവസ്ഥ മോശമായതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കുണ്ട്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം വരെ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നാണ് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിക്കുന്നത്. ഇത് മൂലം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കാലാവസ്ഥാ കേന്ദ്രം നൽകുന്ന നിർദേശങ്ങൾ ഇങ്ങനെ:

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

സംസ്ഥാനത്ത് പെരുമഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കള്ളക്കടൽ ജാഗ്രതാ നിർദേശവും
അപ്രതീക്ഷിത മഴ മേഘവിസ്‌ഫോടനമല്ല, കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ ലഭിക്കുന്ന പ്രവണത; കേരളത്തില്‍ മരണം 9 ആയി

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

അതേസമയം, പലയിടത്തും മഴ കനത്തതിനാൽ കാലിക്കറ്റ്, എംജി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്. ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ പരീക്ഷകൾക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാനത്ത് പെരുമഴ; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, കള്ളക്കടൽ ജാഗ്രതാ നിർദേശവും
മണ്ണിടിച്ചിലിൽ മരണം ഏറ്റവും കൂടുതൽ കേരളത്തിൽ; ശക്തമായ മഴ കേരളത്തിൽ എങ്ങനെ വില്ലനാകുന്നു?

കോഴിക്കോടും വയനാടും ഇന്നലെ കനത്ത മഴയാണ് ലഭിച്ചത്. കോഴിക്കോടിന്ർറെ മലയോര പ്രദേശങ്ങളിലെല്ലാം മഴ നാശം വിതച്ചു. ബീച്ചുകളിലേക്കും നദികൾ, ജലാശയങ്ങൾ, മലയോര മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിക്കാൻ ഹെഡ് മാസ്റ്റർമാർക്കും പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ട്.

Summary

കനത്ത മഴയെ തുടർന്ന് താമരശ്ശേരിയിൽ വീടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണിരുന്നു. താമരശ്ശേരി കുടുക്കിൽ സ്വദേശി പ്രശാന്തിന്റെ വീടിന്റെ സംരക്ഷണ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞത്. പ്രദേശത്ത് മൂന്ന് മണിക്കൂറോളമാണ് മഴ കനത്ത് പെയ്തത്.

Summary

Heavy rain continue across Kerala, with alerts issued for all districts until Monday. Orange alerts have been issued today for Thiruvananthapuram, Kollam, Pathanamthitta, Kottayam, Idukki, Kozhikode, Wayanad, Kannur and Kasaragod, while the remaining districts are under yellow alerts. Strong winds and lightning are also likely along with the rain. Fishing has been banned off the Kerala coast due to adverse weather conditions.

Madism Digital
madismdigital.com