ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ച് അതിജീവിത

ഹൈക്കോടതി നിയമനത്തിൽ വിവാദം; അതിജീവിത രംഗത്ത്
ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ച് അതിജീവിത
Published on

കൊച്ചി: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താനുള്ള നീക്കത്തിനെതിരെ അതിജീവിത. സ്ഥാനക്കയറ്റം നൽകരുതെന്നാവശ്യപ്പെട്ട് അതിജീവിതയും അവരെ പിന്തുണയ്ക്കുന്നവരും രാഷ്ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും നിവേദനം സമർപ്പിച്ചു.

ഹണി എം. വർഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കാനായി ഹൈക്കോടതി കൊളീജിയം ശുപാർശ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ സുപ്രീം കോടതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത്; രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ച് അതിജീവിത
'സിനിമയുടെ അധികാര ബന്ധങ്ങൾ ഐസിയെ നിശബ്ദമാക്കി'; അതിജീവിതയുടെ ധൈര്യത്തിന് സലാം പറഞ്ഞ് ഡബ്ല്യുസിസി

ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കോടതികളുടെ പരിഗണനയിലിരിക്കെ അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ഗുരുതരമായ ആരോപണമാണ് നിവേദനത്തിൽ ഉന്നയിക്കുന്നത്. ഈ വിഷയത്തിൽ ജഡ്ജി ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്നുമുള്ള വിമർശനങ്ങളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസിൽ നീതിപൂർവ്വമായ വിചാരണ നടന്നിട്ടില്ലെന്ന ആരോപണം മുൻപും അതിജീവിത ഉയർത്തിയിരുന്നു.

ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകുന്ന നടപടി ഒഴിവാക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. അതിജീവിതയ്ക്കൊപ്പം നിൽക്കുന്നവരും ഈ നിവേദനത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

English Summary: Survivor in the Kochi actress assault case opposes the promotion of trial judge Honey M. Varghese to High Court, citing serious allegations and seeking intervention

Related Stories

No stories found.
Madism Digital
madismdigital.com