'നീ ഉദ്‌ബോധകന്‍ മാത്രമാണ്, അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല'; അഭിപ്രായവ്യത്യാസം ശത്രുതയാകേണ്ടതില്ലെന്ന് ഹുസൈന്‍ മടവൂര്‍

മക്കളോടായാലും മരുമക്കളോടായാലും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ പറയാറുണ്ടെന്നും ഈ വിഷയത്തിലും തന്റെ ബാധ്യത നിര്‍വഹിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ഹുസൈന്‍ മടവൂര്‍
'നീ ഉദ്‌ബോധകന്‍ മാത്രമാണ്, അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല'; അഭിപ്രായവ്യത്യാസം ശത്രുതയാകേണ്ടതില്ലെന്ന് ഹുസൈന്‍ മടവൂര്‍
Published on: 

'നൂറെ റൂമി' എന്ന സൂഫി ആധ്യാത്മിക സംഗമത്തെ മുന്‍നിര്‍ത്തി ഫാറൂഖ് കോളേജ് അധ്യാപിക ശബ്‌നം നൂര്‍ജഹാന് സലഫി-മുജാഹിദ് സംഘടനകളില്‍ നിന്ന് വലിയതോതിലുള്ള സൈബര്‍ ആക്രമണവും വിദ്വേഷ പ്രചാരണവുമാണ് നേരിടേണ്ടി വന്നത്. തുടര്‍ന്ന് ശബ്‌നം നൂര്‍ജഹാന്റെ ഭര്‍തൃപിതാവും ഇസ്ലാമിക പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഹുസൈന്‍ മടവൂരിനേയും ചിലര്‍ വിവാദങ്ങളുമായി കൂട്ടിക്കെട്ടി പ്രചാരണം നടത്തി. ഇപ്പോഴിതാ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്വന്തം നിലപാട് പരസ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് ഹുസൈന്‍ മടവൂര്‍.

''മതത്തില്‍ നിര്‍ബന്ധമില്ല, നീ ഉദ്‌ബോധകന്‍ മാത്രമാണ്. അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല. നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം' എന്ന വിശുദ്ധ ഖുര്‍ആന്റെ സന്ദേശങ്ങള്‍ തന്റെ നിലപാടിനെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നതാണെന്ന് ഹുസൈന്‍ മടവൂര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ നിലപാടുകളിലും എന്നും ഉറച്ചുനിന്നിട്ടുണ്ടെന്നും അതോടൊപ്പം അഭിപ്രായവ്യത്യാസമുള്ള വ്യക്തികളോടും സംഘടനകളോടും മറ്റു മതവിശ്വാസികളോടും സൗഹൃദവും സഹിഷ്ണുതയും പുലര്‍ത്തണമെന്നുമാണ് താന്‍ വിശ്വസിക്കുന്നതെന്നും ഹുസൈന്‍ മടവൂര്‍ കുറിച്ചു.

മക്കളോടായാലും മരുമക്കളോടായാലും ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ പറയാറുണ്ടെന്നും ഈ വിഷയത്തിലും തന്റെ ബാധ്യത നിര്‍വഹിച്ചിട്ടുണ്ടെന്നും ഇനിയും അത് തുടരുമെന്നും ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി. ശബ്‌ന നൂര്‍ജഹാന്റെ നിലപാടുകളെ തള്ളാതെയാണ് ഹുസൈന്‍ മടവൂര്‍ തന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്. അതേസമയം, തനിക്ക് നേരെ ഉയര്‍ന്ന 'എക്‌സ്-മുസ്ലിം സൂഫി', 'അരീസ്റ്റ് സൂഫി' തുടങ്ങിയ ലേബലുകളെയെല്ലാം ശബ്‌നം നൂര്‍ജഹാന്‍ ശക്തമായി മറുപടി നല്‍കി പ്രതിരോധിച്ചിരുന്നു. പൗരോഹിത്യത്തിന്റെ കടുംപിടുത്തങ്ങളെ വിമര്‍ശിക്കുന്ന ശബ്‌നം നൂര്‍ജഹാന്‍, താന്‍ ഇസ്ലാമിനെയല്ല, മറിച്ച് മത യാഥാസ്ഥിതികയെയാണ് വിമര്‍ശിക്കുന്നതെന്ന് പലതവണ വ്യക്തമാക്കിയതാണ്.

'നീ ഉദ്‌ബോധകന്‍ മാത്രമാണ്, അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല'; അഭിപ്രായവ്യത്യാസം ശത്രുതയാകേണ്ടതില്ലെന്ന് ഹുസൈന്‍ മടവൂര്‍
ആദ്യകാല ഇസ്ലാമിക സമൂഹവും സ്ത്രീകളുടെ യുദ്ധ പങ്കാളിത്തവും: ചരിത്രവും തെളിവുകളും

ഡോ. ഹുസൈന്‍ മടവൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഫാറൂഖ് കോളേജ് അധ്യാപിക ശബ്‌നം നൂര്‍ജഹാന്‍ സൂഫിസവുമായി ബന്ധപ്പെട്ട് പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. അവര്‍ എന്റെ മരുമകള്‍ ആയതിനാല്‍ എന്നെയും ഇതുമായി ബന്ധപ്പെടുത്തി ചിലര്‍ പരാമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതുകൊണ്ട് എന്റെ നിലപാട് ചുരുക്കത്തില്‍ വ്യക്തമാക്കുന്നു.

ഇതുസംബന്ധിച്ച എന്റെ ആദ്യത്തെയും അവസാനത്തെയും പ്രതികരണമാണിത്.

എന്റെ വിശ്വാസത്തിലും ബോധ്യങ്ങളിലും സംഘടനാപരമായ നിലപാടുകളിലും ഞാന്‍ എന്നും ഉറച്ചുനിന്നിട്ടുണ്ട്. അതോടൊപ്പം, അഭിപ്രായവ്യത്യാസമുള്ള വ്യക്തികളോടും സംഘടനകളോടും മറ്റു മതവിശ്വാസികളോടും സൗഹൃദവും സഹിഷ്ണുതയും പുലര്‍ത്തണമെന്നും ഞാന്‍ വിശ്വസിക്കുന്നു.

അതുകൊണ്ടുതന്നെ അഭിപ്രായവ്യത്യാസം ശത്രുതയായി മാറേണ്ടതില്ല.

''മതത്തില്‍ നിര്‍ബന്ധമില്ല'', ''നീ ഉദ്‌ബോധകന്‍ മാത്രമാണ്. അവരുടെ മേല്‍ അധികാരം ചെലുത്തുന്നവനല്ല'', ''നിങ്ങള്‍ക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം'', വിശുദ്ധ ഖുര്‍ആന്റെ ഈ സന്ദേശങ്ങള്‍ എന്റെ സമീപനത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുന്നവയാണ്.

പൊതുമണ്ഡലത്തില്‍ ഞാന്‍ സ്വീകരിച്ചുവന്ന ഇതേ സമീപനം തന്നെയാണ് കുടുംബജീവിതത്തിലും പിന്തുടരുന്നത്. മക്കളോടായാലും മരുമക്കളോടായാലും എനിക്ക് ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങള്‍ ഞാന്‍ പറയാറുണ്ട്. ആവശ്യമായ ഉപദേശങ്ങള്‍ നല്‍കാറുമുണ്ട്.

ഈ വിഷയത്തിലും എന്റെ ബാധ്യത ഞാന്‍ നിര്‍വഹിച്ചിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും. അതിനുള്ള നല്ല അന്തരീക്ഷം നിലനിര്‍ത്തിയിട്ടുമുണ്ട്.

നമ്മുടെ മക്കളെയും കുടുംബങ്ങളെയും നേരായ വഴിയില്‍ പടച്ചവന്‍ നയിക്കട്ടെ. ശരിയായത് തിരിച്ചറിയാനും അതില്‍ ഉറച്ചുനില്‍ക്കാനും നമുക്കെല്ലാവര്‍ക്കും തൗഫീഖ് നല്‍കട്ടെ. ആമീന്‍.

ഹുസൈന്‍ മടവൂര്‍.

Summary

Farook College teacher Shabnam Noorjahan has faced intense cyber attacks and hate campaigns from Salafi-Mujahid groups over her views on the Sufi spiritual gathering “Noore Rumi.” Her father-in-law, Islamic scholar and All India Islahi Movement General Secretary Dr. Hussain Madavoor, was also drawn into the controversy through social media campaigns. Amid the controversy, Hussain Madavoor has publicly clarified his position through a Facebook post. Referring to Quranic messages including “There is no compulsion in religion” and “For you is your religion, and for me is my religion,” he said these principles reflect his approach to religious belief and differences of opinion.

Madism Digital
madismdigital.com