ബിഎല്‍എം തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണം; നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഐഎന്‍ടിയുസി

ഒന്നോ രണ്ടോ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ പേരില്‍ ആയിരക്കണക്കിന് നിരപരാധികളായ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം അപകടത്തിലാകുന്ന സാഹചര്യം ആശങ്കാജനകമാണ്
ബിഎല്‍എം തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണം; നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഐഎന്‍ടിയുസി
Published on: 

ഭാരത രജ്ന മള്‍ട്ടി സ്റ്റേറ്റ് ഹൗസിങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ബിഎല്‍എം) യുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്ന് ഓള്‍ കേരള പെറിനിയല്‍ കോണ്‍ട്രാക്ട് എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണത്തോടൊപ്പം സ്ഥാപനത്തിലെ അന്‍പതിനായിരത്തോളം വരുന്ന തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കാനും നിക്ഷേപകരുടെയും കളക്ഷന്‍ ഏജന്റുമാരുടെയും ആശങ്കകള്‍ പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തും പ്രത്യേകിച്ച് കേരളത്തിലും അഭ്യസ്തവിദ്യര്‍ക്കുപോലും തൊഴിലവസരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍, സാധാരണക്കാര്‍ സഹകരണ സ്ഥാപനങ്ങളില്‍ ഓഹരികള്‍ എടുക്കുകയും ചെറിയ ചെറിയ നിക്ഷേപങ്ങള്‍ നടത്തുകയും അതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. 20 വര്‍ഷത്തിലേറെയായി 150-ലധികം ബ്രാഞ്ചുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തെ ആശ്രയിച്ചാണ് അന്‍പതിനായിരത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും ജീവിക്കുന്നത്. ബിഎല്‍എമ്മിനെതിരെ പരാതി നല്‍കിയവരുടെ ലക്ഷ്യം ഈ കുടുംബങ്ങളെ വഴിയാധാരമാക്കാന്‍ കൂടിയാണ് എന്ന് കരുതേണ്ടിയിരിക്കുന്നു എന്നും ഐഎന്‍ടിയുസിയുടെ പ്രസ്താവനയില്‍ പറയുന്നു.

ബിഎല്‍എം തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കണം; നിക്ഷേപകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്നും ഐഎന്‍ടിയുസി
ബിഎൽഎം സൊസൈറ്റിയെ തകർക്കാൻ വൻ ഗൂഢാലോചന; നിക്ഷേപങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് സൊസൈറ്റി

ഒന്നോ രണ്ടോ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ പേരില്‍ ആയിരക്കണക്കിന് നിരപരാധികളായ തൊഴിലാളികളുടെ തൊഴില്‍ സുരക്ഷിതത്വം അപകടത്തിലാകുന്ന സാഹചര്യം ആശങ്കാജനകമാണ്. കുറ്റക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം, നിരപരാധികളായ തൊഴിലാളികളുടെ തൊഴിലും ഉപജീവനമാര്‍ഗവും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഐഎന്‍ടിയുസി കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തിന്റെ സാമ്പത്തിക ഭദ്രത, സാമ്പത്തിക ഇടപാടുകള്‍, മറ്റ് ആരോപണങ്ങള്‍ എന്നിവയെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ സുതാര്യവും സമഗ്രവുമായ അന്വേഷണം നടത്തി പുറത്തുകൊണ്ടുവരണമെന്നും ഐഎന്‍ടിയുസി ആവശ്യപ്പെട്ടു.

Summary

The state committee of the All Kerala Perennial Contract Employees Federation (INTUC) has called for a comprehensive and transparent investigation into the allegations against Bharath Rajna Multi-State Housing Co-operative Society (BLM). Alongside the investigation, the organisation has urged authorities to protect the livelihoods of nearly 50,000 employees associated with the institution and address the concerns of investors and collection agents.