ലീഗ് പിന്തുണ വി ഡി സതീശന് തിരിച്ചടിയാകുന്നു? 'ന്യൂനപക്ഷ പ്രീണനം' ഭയന്ന് കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

മെയ് 15 ന് സത്യപ്രതിജ്ഞ നടത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലീഗ് പിന്തുണ വി ഡി സതീശന് തിരിച്ചടിയാകുന്നു? 'ന്യൂനപക്ഷ പ്രീണനം' ഭയന്ന് കോണ്‍ഗ്രസ്;  മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
Published on

കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കത്തില്‍ ഡല്‍ഹിയില്‍ വിശാല ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായും മുന്‍ കെപിസിസി അധ്യക്ഷന്‍മാരുമായും എഐസിസി ഇന്ന് നടത്തുന്ന ചര്‍ച്ചകളില്‍ പേരില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മെയ് 15 ന് സത്യപ്രതിജ്ഞ നടത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലീഗ് പിന്തുണ വി ഡി സതീശന് തിരിച്ചടിയാകുന്നു? 'ന്യൂനപക്ഷ പ്രീണനം' ഭയന്ന് കോണ്‍ഗ്രസ്;  മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
ഹൈക്കമാന്‍ഡിന് മുന്നില്‍ പുതിയ ഫോര്‍മുല; മുഖ്യമന്ത്രി തര്‍ക്കം പരിഹരിക്കാന്‍ പ്രിയങ്കയും രംഗത്ത്

എന്നാല്‍ ചര്‍ച്ചകള്‍ വിശാലതലത്തിലേക്ക് പുരോഗമിക്കെ നിലവില്‍ പരിഗണയിലുള്ള വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ സാധ്യതകളിലും മാറ്റം വരുന്നുണ്ടെന്നാണ് സൂചനകള്‍. വിഡി സതീശന് വേണ്ടി ഉറച്ച നിലപാട് എടുത്ത മുസ്ലീം ലീഗിന്റെ പിന്തുണ ഒടുവില്‍ അദ്ദേഹത്തിന് തിരിച്ചടിയാകുന്ന എന്ന നിലയിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാല്‍ കോണ്‍ഗ്രസ് ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയെന്ന നിലയില്‍ ചര്‍ച്ചകള്‍ ഉയരുമെന്നാണ് പുതിയ വിലയിരുത്തല്‍. ഈ നിലയില്‍ ബിജെപി ഉള്‍പ്പെടെ പ്രചാരണം നടത്തുന്നത് തിരിച്ചടിയായേക്കും എന്നാണ് ഇപ്പോള്‍ ഉയരുന്ന വാദം. ന്യൂനപക്ഷ പ്രീണനം എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ തന്നെ ആക്ഷേപം ഉയര്‍ന്നാല്‍ പ്രതിരോധം ബുദ്ധിമുട്ടാകുമെന്നാണ് മറു വിഭാഗത്തിന്റെ വാദം.

ലീഗ് പിന്തുണ വി ഡി സതീശന് തിരിച്ചടിയാകുന്നു? 'ന്യൂനപക്ഷ പ്രീണനം' ഭയന്ന് കോണ്‍ഗ്രസ്;  മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും
'സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കണം', മോദിയുടെ ആഹ്വാനത്തിന് പിന്നിലെ യുക്തിയെന്ത് ?

നിയുക്ത എംഎല്‍എമാരില്‍ കെ സി വേണുഗോപാലിനാണ് കൂടുതല്‍ പേരുടെ പിന്തുണ. എന്നാല്‍ ഘടക കക്ഷിള്‍ക്കും പാര്‍ട്ടി പോഷക സംഘടനകള്‍ക്കും വിഡി സതീശനെയാണ് താത്പര്യം. കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ മന്ത്രി സഭയിലേക്ക് ഇല്ലെന്ന കടുത്ത നിലപാടാണ് വിഡി സതീശന്റേത്. ഈ നിലപാടില്‍ ഉറച്ചു നിന്നാല്‍ വേണുഗോപാല്‍ നേരിടുന്ന പ്രധാന വെല്ലുവിളിയും ഇതാണ്. സതീശനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാര്‍ട്ടി തലത്തില്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.

ഭരണ പരിചയമാണ് കെ സി വേണുഗോപാല്‍ പക്ഷം വി ഡി സതീശന് എതിരെ ഉയര്‍ത്തുന്ന പ്രദാന പ്രതിരോധം. സംസ്ഥാനത്തും കേന്ദ്രത്തിലും പ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള കെ സി വേണുഗോപാല്‍ ആണ് സര്‍ക്കാരിനെ നയിക്കാന്‍ യോഗ്യനെന്ന് ഇവര്‍ പറയുന്നത്. ഇതിന് പുറമെ അണികളെ ഉപയോഗിച്ച് നേതൃത്വത്തെ വി ഡി സതീശന്‍ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചെന്ന വാദവും ശക്തമാണ്. ശനിയാഴ്ച നടന്ന യോഗത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം എന്നുള്ള രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം വി ഡി സതീശനെ ലക്ഷ്യമിട്ടുള്ളതാണെന്നാണ് വിലയിരുത്തല്‍.

കെസി പക്ഷവും വി ഡി വിഭാഗവും നിലപാട് കടുപ്പിച്ചാല്‍ രമേശ് ചെന്നിത്തലയുടെ സാധ്യത വര്‍ധിച്ചേക്കും. സമവായം എന്ന നിലയില്‍ ചര്‍ച്ചകള്‍ ചെന്നിത്തലയിലേക്ക് എത്തിയേക്കുമെന്നും, നേരത്തെ കെസി വേണുഗോപാലിനെ പിന്തുണച്ച നിയുക്ത എംഎല്‍എമാരില്‍ വലിയൊരു വിഭാഗം ചെന്നിത്തലയ്ക്ക് ഒപ്പം നിന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Summary

English Summery: The Congress leadership’s discussions over Kerala’s next Chief Minister have entered a crucial phase, with support from the Indian Union Muslim League (IUML) for V. D. Satheesan reportedly creating fresh concerns within the party. Senior Congress leaders fear that the League’s open backing could alter the direction of internal negotiations and influence the power balance in the state unit. Amid intense talks in Delhi, the party high command is closely monitoring the developments to avoid further divisions. Political circles are now eagerly waiting to see whether the Chief Ministerial decision will be announced today.

Madism Digital
madismdigital.com