'നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും ചർച്ചയ്ക്ക് വിളിച്ചിട്ടുമില്ല'; സീറ്റ് നിഷേധിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കെ സുധാകരൻ

അതേസമയം കണ്ണൂരിലെ ഡിസിസി ഓഫിസിനു മുന്നിൽ കെ. സുധാകരനെ പിന്താങ്ങുന്ന തരത്തിലെ ഫ്ലെക്സുകൾ ഉയർന്നിട്ടുണ്ട്
'നമ്മക്ക് നിലയും വിലയുമൊന്നുമില്ല, ആരും ചർച്ചയ്ക്ക് വിളിച്ചിട്ടുമില്ല'; സീറ്റ് നിഷേധിച്ചതിന് പിന്നാലെ അതൃപ്തി പരസ്യമാക്കി കെ സുധാകരൻ
Published on

കണ്ണൂർ: യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് ഇടയിൽ അതൃപ്തി പരസ്യമാക്കി മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. 'നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡൽഹിയിലെത്തിയ ശേഷം സുധാകരന്റെ ആദ്യ പ്രതികരണമാണിത്. സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തെ സംബന്ധിച്ച് കൃത്യമായ പ്രതികരികരണം നൽകാനും അദ്ദേഹം തയ്യാറായിരുന്നില്ല.

Slug:

k-sudhakaran-unhappy-over-seat-denial-congress

Tags:

K Sudhakaran, Congress Kerala, UDF Candidate Row

Meta Title:

K Sudhakaran Upset Over Seat Denial

Meta Description:

K Sudhakaran voices displeasure after being denied a seat, says Congress leadership did not consult him amid UDF candidate selection row.

Keywords:

K Sudhakaran seat denial, Congress Kerala crisis, UDF candidate selection issue, Kannur constituency politics, Rahul Gandhi Sudhakaran meeting

അതേസമയം കണ്ണൂരിലെ ഡിസിസി ഓഫിസിനു മുന്നിൽ കെ. സുധാകരനെ പിന്താങ്ങുന്ന തരത്തിലെ ഫ്ലെക്സുകൾ ഉയർന്നിട്ടുണ്ട്. ‘പിണറായി സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസിന്റെ പടനായകൻ കെ. സുധാകരൻ എത്തുന്നു’, 'കണ്ണൂരിന്റെ ഹൃദയമാണ് കെഎസ്' എന്നുമാണ് പോസ്റ്റർ വാചകം. ഇന്നു രാവിലെയാണ് ഓഫിസിന്റെ മതിലിൽ ഫ്ലെക്സ് ബോർഡ് കണ്ടത്. കണ്ണൂർ നിയോജക മണ്ഡലത്തിൽ മത്സരിക്കണമെന്ന നിലപാടിലുറച്ചു നിൽക്കുകയാണ് കെ. സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനമാണ് എഐസിസിയുടേത്. അന്തിമ തീരുമാനം ഇന്നറിയാം. സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കുന്നതിനിെട വെള്ളിയാഴ്ച സമൂഹമാധ്യമത്തിൽ കെ സുധാകരൻ വൈകാരികമായ കുറിപ്പു പങ്കുവെച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ് വലിയ പ്രതിസന്ധിയിലായത്.

മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം പാർട്ടി എടുക്കുമെന്നായിരുന്നു സുധാകരന്റെ ആദ്യ നിലപാട്. രാഹുൽഗാന്ധിയുമായ കൂടിക്കാഴ്ചയ്ക്ക് തിങ്കളാഴ്ച ഡൽഹിയിലെത്താൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും സുധാകരൻ മൗനം പാലിക്കുകയായിരുന്നു. എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ഹൈക്കമാൻഡിൽനിന്ന് ലഭിച്ചാൽ മാത്രമായിരിക്കും ഡൽഹിയിലേക്കെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നേതൃത്വം വീണ്ടും നിർദേശിച്ചതിനെ തുടർന്നാണ് ചൊവ്വാഴ്ച ഡൽഹിയിലേക്ക് പോകാൻ തീരുമാനിച്ചത്.

English Summary: K. Sudhakaran publicly expressed dissatisfaction after being denied a seat in the upcoming elections, stating he was not invited for candidate discussions by the Indian National Congress leadership.

Related Stories

No stories found.
Madism Digital
madismdigital.com