കാലടി സർവകലാശാല വിവാദം: ഹാജർ കുറവെന്ന വാദം തള്ളി വിദ്യാർഥികൾ; ഒരേ വിഷയത്തിൽ 2 കേസുകൾ എടുത്തത് വിചിത്ര നടപടിയെന്ന് കോടതിയിൽ

സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വീണ്ടും പരി​ഗണിക്കും.
കാലടി സർവകലാശാല വിവാദം: ഹാജർ കുറവെന്ന വാദം തള്ളി വിദ്യാർഥികൾ; ഒരേ വിഷയത്തിൽ 2 കേസുകൾ എടുത്തത് വിചിത്ര നടപടിയെന്ന് കോടതിയിൽ
Published on: 

കാലടി ശ്രീശങ്കാരാചാര്യ സംസ്കൃത സർവകലാശാലയിലെ പരീ​ക്ഷാ വിവാദത്തിൽ തങ്ങൾക്ക് ആവശ്യത്തിന് ഹാജർ ഇല്ലെന്ന സർവകലാശാലയുടെ വാദം തള്ളി സസ്പെൻഷനിലായ വിദ്യാർഥികൾ. അച്ചടക്ക നടപടിയുടെ ഭാ​ഗമായുള്ള സസ്പെൻഷന് മുൻപ് തങ്ങൾക്ക് ആവശ്യത്തിന് ഹാജരുണ്ടായിരുന്നുവെന്നും മാപ്പപേക്ഷ നൽകാൻ അധികൃതർ അനുവദിച്ചില്ലെന്നും വിദ്യാർഥികൾ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. വിഷയത്തിൽ സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേസ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് വീണ്ടും പരി​ഗണിക്കും.

ഹാജർ ഉണ്ടായിരുന്നുവെന്നാണ് വിദ്യാർഥികൾ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. പരീക്ഷ എഴുതാൻ ബാക്കി വേണ്ട 15 ശതമാനം ഹാജർ മാപ്പപേക്ഷ ഫയൽ ചെയ്താൽ ലഭ്യമാകുമായിരുന്നു. എന്നാൽ ഇതിനായി കോളജിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ലെന്നും, അതിനാൽ അത് ഫയൽ ചെയ്യാൻ സാധിച്ചില്ലെന്നും വിദ്യാർഥികൾ കോടതിയെ അറിയിച്ചു. സസ്പെൻഷൻ വഴിയാണ് വിദ്യാർഥികൾക്ക് അറ്റൻഡൻസ് കുറഞ്ഞതെന്നും ഇത് സർവകലാശാല മനപ്പൂർവ്വം ഉണ്ടാക്കിയ സാഹചര്യമാണെന്നും വിദ്യാർഥികൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ പി വി ദിനേശ് വാദിച്ചു. എന്നാൽ അറ്റൻഡൻസ് കോടതി പരിശോധിക്കട്ടെയെന്നാണ് സർവകലാശാലയുടെ നിലപാട്.

കാലടി സർവകലാശാല വിവാദം: ഹാജർ കുറവെന്ന വാദം തള്ളി വിദ്യാർഥികൾ; ഒരേ വിഷയത്തിൽ 2 കേസുകൾ എടുത്തത് വിചിത്ര നടപടിയെന്ന് കോടതിയിൽ
ബാര്‍ ലൈസന്‍സില്‍ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍: സ്റ്റാര്‍ പദവി തള്ളിയാല്‍ പൂട്ടുവീഴും; നെടുമ്പാശ്ശേരിയിലെ ലൈസന്‍സ് റദ്ദാക്കി

നാടകം കളിച്ചതിനാണ് തങ്ങൾക്കെതിരെ കേസെടുത്തതെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഒരേ വിഷയത്തിൽ തന്നെ രണ്ട് കേസുകൾ എടുത്ത നടപടി വിചിത്രമാണെന്നും, മനപ്പൂർവ്വം ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ രണ്ടാമത്തെ കേസ് നൽകിയതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ദീർഘകാലമായി തുടരുന്ന സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും നിലവിലെ റിട്ട് ഹർജിയിൽ പുതിയ ഭേദഗതികളായി നൽകിയ സത്യവാങ്മൂലത്തിൽ വിദ്യാർഥികൾ ചൂണ്ടിക്കാട്ടുന്നു.

ഓഗസ്റ്റ് 23-ന് വി സി സിസ തോമസിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേർ മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാമെന്ന് സർവകലാശാല സിൻഡിക്കേറ്റ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മാപ്പപേക്ഷ നൽകി കീഴടങ്ങാനില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കിയിരുന്നു. മതിയായ ഹാജരില്ലാത്ത വിദ്യാർഥികളെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് വൈസ് ചാൻസലർ.

സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും സർവകലാശാല നൽകിയ അപ്പീലിൽ ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ നടപടി. ഇതേത്തുടർന്നാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. സർവകലാശാലകളിൽ പാലിക്കേണ്ട അച്ചടക്കമുണ്ടെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഹർജി വീണ്ടും ഹൈക്കോടതി സിംഗിൾ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന് നിർദേശിക്കുകയായിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് വിദ്യാർഥികൾക്ക് അനുകൂലമായാൽ പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.

കാലടി സർവകലാശാല വിവാദം: ഹാജർ കുറവെന്ന വാദം തള്ളി വിദ്യാർഥികൾ; ഒരേ വിഷയത്തിൽ 2 കേസുകൾ എടുത്തത് വിചിത്ര നടപടിയെന്ന് കോടതിയിൽ
കേരളത്തില്‍ നിന്ന് മാത്രം 5200 മെട്രിക് ടണ്‍; ജിസിസിയിലേക്ക് കാര്‍ഷികോത്പ്പന്ന കയറ്റുമതിയില്‍ നേട്ടം കൊയ്ത് ലുലു ഗ്രൂപ്പ്

ഓഗസ്റ്റ് 23-ലെ സമരം അക്രമത്തിൽ കലാശിച്ചെന്നും വി സിയുടെ പ്രതീകാത്മക ശവഘോഷയാത്ര നടത്തിയെന്നുമാണ് അന്വേഷണ സമിതി സിൻഡിക്കേറ്റിന് നൽകിയ റിപ്പോർട്ടിലുള്ളത്. ഇതേത്തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് 65 ദിവസത്തിലേറെയായി ക്ലാസുകളിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല.

Summary

Suspended students of Kalady Sree Sankaracharya University of Sanskrit have rejected the administration's claim regarding a lack of attendance. In a new affidavit filed in the High Court, the students stated they had 60% attendance prior to their suspension and were deliberately denied entry to the campus to file a condonation application for the remaining 15%. They also alleged that the university's act of filing two separate cases on the same issue is an act of vindictive harassment. Following the Supreme Court's directive, a High Court single bench will reconsider the matter.