ബന്ധുവിന്‍റെ വിവാഹത്തിനായി കണ്ണൂരിലേക്ക്, നാടെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് അപകടം; പൊലിഞ്ഞത് നാല് ജീവനുകള്‍

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്
ബന്ധുവിന്‍റെ വിവാഹത്തിനായി കണ്ണൂരിലേക്ക്, നാടെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് അപകടം; പൊലിഞ്ഞത് നാല് ജീവനുകള്‍
Published on

കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ നാലുപേർ മരിച്ചു. ബെം​ഗളൂരുവിൽനിന്ന് അഞ്ചുപേരുമായി കണ്ണൂർ ഭാ​ഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കണ്ണൂർ സ്വദേശി ഷാൻ, റിസ്‍വാൻ, ഉത്ത‍ർ പ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ് എന്നിവരാണ് മരിച്ചത്. മരത്തിലിടിച്ച കാർ പൂർണമായും തകർന്നു.

ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ഒരാൾ തൽക്ഷണം മരിച്ചു. അപടകത്തിൽ ​ഗുരുതരമായ പരിക്കേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്കുശേഷമാണ് അപകടമുണ്ടായത്. ചാലോട് ഭാ​ഗത്തുനിന്ന് ഇറക്കം ഇറങ്ങിവരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ബന്ധുവിന്‍റെ വിവാഹത്തിനായി കണ്ണൂരിലേക്ക്, നാടെത്തുന്നതിന് അരമണിക്കൂര്‍ മുമ്പ് അപകടം; പൊലിഞ്ഞത് നാല് ജീവനുകള്‍
'കള്ളാടിയിലേത് കൂട്ടിയിട്ട മണ്ണ് ഒലിച്ചതല്ല, മണ്ണിടിച്ചില്‍ തന്നെ'; കേരളത്തില്‍ നടക്കാത്ത 'വടക്കേ ഇന്ത്യന്‍' ഫോര്‍മുലകള്‍

ഷാനിൻ്റെ ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ബെംഗളൂരുവിൽനിന്ന് സുഹൃത്തുക്കളുമായി വരുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്. വാഹനം കണ്ണൂരിലെത്തുന്നതിന് ഏതാണ്ട് അരമണിക്കൂർ മുൻപായിരുന്നു സംഭവം. മുൻസീറ്റിൽ ഉണ്ടായിരുന്ന ഒരാളാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്. ഗുരുതര പരിക്കേറ്റ മറ്റു യാത്രക്കാരെ ഫയർ ഫോഴ്സ് എത്തി വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്ത ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Summary

Four people, including two Malayalis, were killed after a car crashed into a tree at Chalode in Kannur. The car, carrying five people, was travelling from Bengaluru to Kannur when the accident occurred.

The deceased have been identified as Kannur natives Shan and Rizwan, and Uttar Pradesh natives Param Chhetri and Harsh. The car was completely wrecked in the crash, while the fifth occupant sustained injuries and was admitted to a hospital.

Madism Digital
madismdigital.com