കേരളം ഇനി ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകള്‍, ദേശീയപാതയില്‍ 24 മണിക്കൂറും വാഹന പരിശോധന; അമിതവേഗവും അപകടങ്ങളും തടയാന്‍ ഗതാഗത വകുപ്പ്

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ചാണ് പരിശോധനകള്‍ വ്യാപിപ്പിക്കുന്നത്
കേരളം ഇനി ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകള്‍,  ദേശീയപാതയില്‍  24 മണിക്കൂറും വാഹന പരിശോധന;  അമിതവേഗവും അപകടങ്ങളും തടയാന്‍  ഗതാഗത വകുപ്പ്
Published on

സംസ്ഥാനത്തെ നിരത്തുകളിലെ അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. സംസ്ഥാനത്ത് ദേശീയപാതകളില്‍ 24 മണിക്കൂറും ഏഴ് ദിവസവും പരിശോധന ശക്തമാക്കും. ഇതിനായി തുടര്‍ച്ചയായ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ അറിയിച്ചു.

കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയെ ഏകദേശം നൂറ് കിലോമീറ്റര്‍ വീതമുള്ള ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകളായി വിഭജിച്ചാണ് പരിശോധനകള്‍ വ്യാപിപ്പിക്കുന്നത്. ഓരോ മേഖലയിലും പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. അമിതവേഗം തടയല്‍, അപകടങ്ങള്‍ കുറയ്ക്കല്‍, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തല്‍, ദേശീയപാതകളിലെ ദൃശ്യ സാന്നിധ്യം വര്‍ധിപ്പിക്കല്‍ എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. റോഡപകടങ്ങളില്‍ പ്രധാന കാരണം അമിതവേഗമാണെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി. ദേശീയപാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളെ മുഴുവന്‍ സമയവും വിന്യസിച്ച് നിയമലംഘനങ്ങള്‍ തടയുന്നതിനൊപ്പം അപകട മരണങ്ങള്‍ കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായി മന്ത്രി വ്യക്തമാക്കി.

ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകള്‍

ദേശീയപാതയെ ദക്ഷിണം, മധ്യം, വടക്ക് എന്നിങ്ങനെ ആറ് പ്രവര്‍ത്തന മേഖലകളായി വിഭജിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ രണ്ട് ദക്ഷിണ മേഖലകളും, തൃശൂര്‍, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ഓരോ മധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തില്‍ രണ്ട് വടക്കന്‍ മേഖലകളും പ്രവര്‍ത്തിക്കും. ഓരോ മേഖലയുടെയും കൃത്യമായ ആരംഭ-അവസാന കിലോമീറ്റര്‍ പരിധി ബന്ധപ്പെട്ട ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ പ്രത്യേകം നിശ്ചയിക്കും.

ഓരോ മേഖലയിലും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫിസുകള്‍, ആര്‍ടിഒ ഓഫിസുകള്‍, സബ് ആര്‍ടിഒ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങള്‍ രൂപീകരിക്കും. മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാര്‍, ഡ്രൈവര്‍മാര്‍, ആവശ്യമായ പരിശോധനാ ഉപകരണങ്ങളുള്ള വകുപ്പ് വാഹനങ്ങള്‍ എന്നിവ സംഘത്തിന്റെ ഭാഗമാകും.

കേരളം ഇനി ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകള്‍,  ദേശീയപാതയില്‍  24 മണിക്കൂറും വാഹന പരിശോധന;  അമിതവേഗവും അപകടങ്ങളും തടയാന്‍  ഗതാഗത വകുപ്പ്
എന്തുകൊണ്ട് ഒരു റോക്കറ്റ് ശാസ്ത്രജ്ഞനും ടെക് ആർക്കിടെക്റ്റും പരീക്ഷാ പരിഷ്കരണ സമിതിയിൽ? പുതിയ സമിതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

പ്രധാന ശ്രദ്ധ അമിതവേഗത്തിന്

അമിതവേഗം, അപകടകരമായ ഡ്രൈവിങ്, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍, സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കാത്തത്, അമിതഭാരം കയറ്റിയ ചരക്ക് വാഹനങ്ങള്‍, അനധികൃത വാഹന രൂപമാറ്റം, ഫിറ്റ്‌നസ്, പെര്‍മിറ്റ്, ഇന്‍ഷുറന്‍സ്, നികുതി ലംഘനങ്ങള്‍, അനധികൃത യാത്രാ ഗതാഗതം എന്നിവ കണ്ടെത്തുന്നതിനാണ് പ്രധാന മുന്‍ഗണന. വലിയ അപകടങ്ങള്‍ ഉണ്ടായാല്‍ അടിയന്തര ഇടപെടല്‍ നടത്തുകയും അപകടത്തില്‍പ്പെട്ടതോ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതോ ആയ വാഹനങ്ങള്‍ പൊലീസിന്റെയും ദേശീയപാത അതോറിറ്റിയുടെയും സഹായത്തോടെ നീക്കം ചെയ്യുകയും അപകടസാധ്യതയേറിയ ഭാഗങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

മൊബൈല്‍ പട്രോളിങ്; മിന്നല്‍ പരിശോധന

ഒരിടത്ത് ദീര്‍ഘസമയം പരിശോധന നടത്തുന്നതിനുപകരം ദേശീയപാതയിലൂടെ തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടുള്ള പരിശോധനാ മാതൃകയാണ് സ്വീകരിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന, ആവശ്യമെങ്കില്‍ പൊലീസുമായി സംയുക്ത പരിശോധന, ക്യാമറകളും ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം, ദേശീയപാത അതോറിറ്റിയുടെ ക്യാമറ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള നിയമനടപടി, അവധി ദിവസങ്ങളിലും ഉത്സവകാലങ്ങളിലും പ്രത്യേക നിരീക്ഷണം എന്നിവയും നടപ്പാക്കും.

ഓരോ മേഖലയിലെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ നേരിട്ട് മേല്‍നോട്ടം വഹിക്കും.

കേരളം ഇനി ആറ് എന്‍ഫോഴ്‌സ്‌മെന്റ് മേഖലകള്‍,  ദേശീയപാതയില്‍  24 മണിക്കൂറും വാഹന പരിശോധന;  അമിതവേഗവും അപകടങ്ങളും തടയാന്‍  ഗതാഗത വകുപ്പ്
പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത

മിന്നല്‍ പരിശോധനകള്‍ നടത്തുക, ജിപിഎസ് വിവരങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെ വിന്യാസം പരിശോധിക്കുക, പ്രതിദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, അപകടസാധ്യതയേറിയ ഭാഗങ്ങളില്‍ കൂടുതല്‍ പരിശോധന ഉറപ്പാക്കുക, ആര്‍ടിഒമാരുമായും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായും പ്രതിവാര അവലോകന യോഗം ചേരുക, ജില്ലാ പൊലീസ് മേധാവിമാര്‍, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് എന്നിവരുമായി ഏകോപനം ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും നിര്‍ദേശിച്ചിട്ടുണ്ട്.

സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയും, ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ തടപ്പെടാതെയും പരിശോധനകള്‍ നടപ്പാക്കാനാണ് നിര്‍ദേശം. രാത്രികാല പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ യൂണിഫോമും പ്രതിഫലന സുരക്ഷാ ജാക്കറ്റും നിര്‍ബന്ധമായും ധരിക്കണം. ലഭ്യമായിടത്ത് ബോഡി ക്യാമറ, വേഗം കണ്ടെത്തുന്ന ഉപകരണങ്ങള്‍, ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് സംവിധാനങ്ങള്‍ എന്നിവ ഉപയോഗപ്പെടുത്തണം. രാത്രികാല പരിശോധനയില്‍ ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കണമെന്നും ആവശ്യമായ വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഡെപ്യൂട്ടി ഗതാഗത കമ്മിഷണര്‍മാര്‍ ഉറപ്പാക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങളുടെ രൂപീകരണം, ഡ്യൂട്ടി പട്ടിക, തുടര്‍ച്ചയായ വിന്യാസം, മേല്‍നോട്ടം എന്നിവയില്‍ വീഴ്ചയുണ്ടായാല്‍ അത് ഗൗരവമായി കാണുമെന്നും മന്ത്രി സി.പി ജോണ്‍ മുന്നറിയിപ്പ് നല്‍കി.

Summary

The Kerala Transport Department has announced round-the-clock enforcement on national highways to curb speeding and reduce road accidents. Transport Minister C. P. John said a continuous 24x7 enforcement system will be introduced, with Kerala's national highways divided into six enforcement zones, each covering about 100 kilometres. Dedicated enforcement teams will be deployed in every zone to monitor speeding, detect traffic violations, increase the visibility of enforcement personnel, and improve road safety. The initiative is based on the assessment that overspeeding is the leading cause of road accidents, with the aim of reducing both traffic violations and accident-related fatalities.

Madism Digital
madismdigital.com