

കേരള നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്ന് യുഡിഎഫ് ബഹുദൂരം മുന്നേറുകയാണ്. 101 സീറ്റുകളിലാണ് നിലവില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് 38 സീറ്റിലേക്ക് ഒതുങ്ങി. ഒരു സീറ്റിലാണ് എൻഡിഎ മുന്നേറ്റം. പത്തുവര്‍ഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നല്‍കി കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരുമെന്നാണ് മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും സൂചിപ്പിച്ചത്.
ആക്സിസ് മൈ ഇന്ത്യ സര്‍വേ 78-90 സീറ്റുകളാണ് യു.ഡിഎ.ഫിന് പ്രവചിക്കുന്നതെങ്കില്‍ പീപ്പിള്‍ പള്‍സ് 75-85 സീറ്റുകള്‍ പ്രവചിക്കുന്നു. സിഎന്‍എന്‍ വോട്ട് വൈബ് 70-80, ഡിബി ലൈവ് 78-84, പീപ്പിള്‍ പള്‍സ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേര്‍ണോ മിറര്‍ 65-80, പീപ്പിള്‍ ഇന്‍സൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാര്‍ക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജന്‍സികള്‍ യുഡിഎഫ് ഭരണത്തിന് സാധ്യത കല്‍പ്പിക്കുന്നത്.
ആക്സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ ശരിവെക്കുന്ന സാഹചര്യമാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുനത്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ ആക്‌സിസ് മൈ ഇന്ത്യ നടത്തിയ എക്‌സിറ്റ് പോളില്‍ എല്‍ഡിഎഫ് ചരിത്രപരമായ വിജയം നേടി ഭരണത്തുടര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നു.
ആകെ 140 സീറ്റുകളില്‍ എല്‍ഡിഎഫ് 104 മുതല്‍ 120 വരെ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് 20 മുതല്‍ 36 വരെ സീറ്റുകള്‍ നേടുമെന്നുമായിരുന്നു പ്രവചനം.
English summary: As the counting of votes for the Kerala Assembly elections progresses, the Congress-led UDF is showing a strong performance, leading in 88 seats and moving toward a potential victory that aligns with several exit poll predictions.