കോൺഗ്രസിൻറെ നിലപാട് ബി.ജെ.പി.ക്ക് ​ഗുണം ചെയ്യുന്നതെന്ന് എം.ബി. രാജേഷ്; നിയമസഭയിൽ പ്രതിപക്ഷ ബഹളം

വി ഡി സതീശന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് സഭയിൽ വിഷയം ഉന്നയിച്ചത്.
കോൺഗ്രസിൻറെ നിലപാട് ബി.ജെ.പി.ക്ക് ​ഗുണം ചെയ്യുന്നതെന്ന് എം.ബി. രാജേഷ്; നിയമസഭയിൽ പ്രതിപക്ഷ ബഹളം
Published on

തിരുവനന്തപുരം: സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി, നിയമസഭയിൽ പ്രതിപക്ഷ ബഹളം. സഭാ നടപടികൾ തുടങ്ങി അൽപ്പം കഴി‍ഞ്ഞപ്പോൾ, പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വി ഡി സതീശന്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് സഭയിൽ വിഷയം ഉന്നയിച്ചത്. മന്ത്രി വി.എൻ. വാസവന്റെ രാജിയാവശ്യപ്പെട്ട് രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭയ്ക്ക് മുന്നിൽ സത്യാഗ്രഹം നടത്തുന്നുണ്ടെന്നും അവർക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രതിഷേധം സഭയ്ക്ക് അകത്തുണ്ടാകുമെന്നും ബാബു അറിയിച്ചിരുന്നു. തുടർന്നാണ് സഭാ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞത്.

പ്രതിപക്ഷത്തിൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി എം.ബി രാജേഷും രംഗത്തെത്തി. സ്വർണക്കൊള്ളക്കേസിലെ പ്രതിയായ തന്ത്രിക്ക് എന്ത് പ്രത്യേകതയാണ് ഉള്ളതെന്ന് മന്ത്രി എം.ബി. രാജേഷ് ചോദ്യോത്തരവേളയിൽ ചോദിച്ചു. കോൺഗ്രസിൻറെ ഇപ്പോഴത്തെ നിലപാട് ബി.ജെ.പി.ക്ക് കേരളത്തിലേക്കുള്ള വഴി ഒരുക്കുന്നതാണെന്നും, മതനിരപേക്ഷ കേരളത്തിന് ഇത്തരം നിലപാടുകൾ അത്യന്തം അപകടകരമാണെന്നും പി. രാജീവ് ആരോപിച്ചു. ബിജെപിക്ക് നാരങ്ങാവെള്ളം കലക്കി കൊടുക്കാൻ കാത്തിരിക്കുകയാണ് മുസ്ലിം ലീഗ്. ഇവിടെ ഇരിക്കുന്ന കോൺഗ്രസുകാരിൽ എത്രപേർ നാളെ കോൺഗ്രസിൽ തന്നെ ഉണ്ടാകുമെന്ന് പറയാൻ കഴിയുമൊ?. തന്ത്രിയെ മുൻനിർത്തി തെരുവിൽ ഇറങ്ങാനുള്ള ഒരു അവസരമാണ് പ്രതിപക്ഷം ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും എം.ബി. രാജേഷ് സഭയിൽ പറഞ്ഞു.

ധനമന്ത്രി കെ.എൻ. ബാലഗോപാലും സർക്കാരിൻറെ നിലപാട് സഭയിൽ ഉറപ്പിച്ചു പറഞ്ഞു. ശബരിമല വിഷയത്തിൽ ഉയർന്നുവന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്, വസ്തുതകളുമായി ഇതിന് യാതൊരു ബന്ധമില്ല. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള ഒരു കേസിൽ ഇത്തരത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷം അന്വേഷണ ഏജൻസികളുടെ സ്വതന്ത്രമായ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും, സഭയുടെ സുഗമമായ നടത്തിപ്പിന് തടസ്സം നിൽക്കുന്ന ഇത്തരം നീക്കങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ബാലഗോപാൽ കൂട്ടിചേർത്തു.

English Summary: Kerala Assembly witnessed noisy protests as the opposition raised the gold smuggling case, demanding the resignation of Minister V. N. Vasavan.

Related Stories

No stories found.
Madism Digital
madismdigital.com