ഇനി പോര് മന്ത്രിക്കസേരകൾക്ക്; ആഭ്യന്തരത്തിൽ ഉറച്ച് ചെന്നിത്തല, എട്ട് വകുപ്പുകൾ ചോദിക്കാൻ കെസി പക്ഷം

ദേവസ്വം ഉൾപ്പെടെയുള്ള ചില സുപ്രധാന വകുപ്പുകൾ വേണമെന്നാണ് കെ സി പക്ഷത്തിന്റെ ആവശ്യം
ഇനി പോര് മന്ത്രിക്കസേരകൾക്ക്; ആഭ്യന്തരത്തിൽ ഉറച്ച് ചെന്നിത്തല, എട്ട് വകുപ്പുകൾ ചോദിക്കാൻ കെസി പക്ഷം
Published on

മുഖ്യമന്ത്രിക്കസേരയ്ക്കു വേണ്ടിയുള്ള പോര് അവസാനിച്ചപ്പോൾ മന്ത്രിസ്ഥാനങ്ങൾക്കു വേണ്ടിയുള്ള ചരടുവലികൾ കോൺഗ്രസിൽ സജീവം. മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും മന്ത്രിസഭയിൽ പ്രത്യേക വകുപ്പുകൾക്കായി സമ്മർദം ശക്തമാക്കിയതായാണ് പുറത്തുവരുന്ന സൂചനകൾ.

തനിക്കൊപ്പം നിലകൊള്ളുന്നവർക്കായി എട്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് കെ സി വേണുഗോപാലിന്റെ നീക്കം. ഡൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്കു തിരിച്ച വേണുഗോപാൽ മന്ത്രിസഭ രൂപീകരണ ചർച്ചകളുടെ ഭാഗമായേക്കും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കെസി പക്ഷം ചോദിക്കും. അതോടൊപ്പം ദേവസ്വം ബോർഡ് അടക്കമുള്ള ചില സുപ്രധാന വകുപ്പുകളും വേണമെന്നാണ് ആവശ്യം.

എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഐ ആൻഡ് പിആർഡി വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് കൈകാര്യം ചെയ്തിരുന്നത്. ഈ വകുപ്പ് മറ്റൊരാൾക്കു നൽകാൻ വി ഡി സതീശൻ തയ്യാറായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും.

ഇനി പോര് മന്ത്രിക്കസേരകൾക്ക്; ആഭ്യന്തരത്തിൽ ഉറച്ച് ചെന്നിത്തല, എട്ട് വകുപ്പുകൾ ചോദിക്കാൻ കെസി പക്ഷം
സോണിയ ഗാന്ധി വിളിച്ചു, ആന്റണി പറഞ്ഞു; കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന് തീരുമാനമായി

മന്ത്രിസ്ഥാനത്തിനായി രമേശ് ചെന്നിത്തലയും ക്ലെയിം വയ്ക്കാനാണ് സാധ്യത. ആഭ്യന്തരമന്ത്രി സ്ഥാനത്തിനായാണ് ചെന്നിത്തലയുടെ ക്ലെയിം. മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണമെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിയാൽ ചെന്നിത്തല മന്ത്രിസഭയിൽനിന്ന് വിട്ടുനിൽക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ചെന്നിത്തല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ചെന്നിത്തലയ്ക്കു കടുത്ത അതൃപ്തിയുണ്ട്. സീനിയോറിറ്റി പരിഗണിക്കാതെ തന്നെ തഴഞ്ഞതിലുള്ള നീരസം ചെന്നിത്തല ഇതിനകം ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇനി നേരിട്ടുതന്നെ അറിയിക്കാനാണു നീക്കം.

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ രമേശ് ചെന്നിത്തലയെ, മുതിർ നേതാവെന്ന നിലയിൽ മന്ത്രിസഭയിൽ നിര്‍ണായക പദവി നല്‍കി പ്രത്യേക പരിഗണന നൽകാമെന്നാണ് ഇപ്പോൾ നേതൃത്വം നൽകിയിരിക്കുന്ന ഓഫർ. ഇതിനോട് അനുകൂലമായ നിലപാടിലേക്കു ചെന്നിത്തല എത്തുന്നതായാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. മന്ത്രിസഭ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു ചെന്നിത്തല ഇന്നു മാധ്യമങ്ങളോട് പറഞ്ഞത്.

English summary:

Congress leaders in Kerala have now shifted their attention from the Chief Minister race to the battle over key cabinet portfolios. K.C. Venugopal’s camp is demanding eight ministerial berths, including the Information and Public Relations Department and important Devaswom portfolios. At the same time, Ramesh Chennithala is staking claim to the Home department and remains dissatisfied after being overlooked for the Chief Minister position despite his seniority. To ease growing discontent, the party leadership is reportedly considering offering him a prominent role in the new cabinet.

Madism Digital
madismdigital.com