വാസ്‌നികിന്റെ ബിഗ് ഹിന്റ്... കെപിസിസി പ്രസിഡന്റിനും കെ.സി മതി; ലിസ്റ്റ് ചോർന്നതോ മനപ്പൂർവ്വം ചോർത്തിയതോ?

ചർച്ചകൾക്കു ശേഷം മുകുൾ വാസ്‌നിക് പുറത്തുവന്നപ്പോൾ കൈയിൽ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങൾക്കു കാണാവുന്ന രീതിയിലാണ് അദ്ദേഹം കൈയിൽ പിടിച്ചത്. ഈ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
വാസ്‌നികിന്റെ ബിഗ് ഹിന്റ്... കെപിസിസി പ്രസിഡന്റിനും കെ.സി മതി; ലിസ്റ്റ് ചോർന്നതോ മനപ്പൂർവ്വം ചോർത്തിയതോ?
Published on

പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശനെ പൂർണമായി കൈവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സണ്ണി ജോസഫ് പിന്തുണച്ചത് കെ.സി.വേണുഗോപാലിനെയാണ്. എഐസിസി നിരീക്ഷകൻ മുകുൾ വാസ്‌നിക്കിന്റെ കൈയിലുണ്ടായിരുന്ന എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ നിർണായക ലിസ്റ്റ് ചോർന്നു.

വാസ്‌നികിന്റെ ബിഗ് ഹിന്റ്... കെപിസിസി പ്രസിഡന്റിനും കെ.സി മതി; ലിസ്റ്റ് ചോർന്നതോ മനപ്പൂർവ്വം ചോർത്തിയതോ?
'ജനവിധി അട്ടിമറിക്കരുത്', തെരുവിലിറങ്ങുന്ന അണികള്‍ കോണ്‍ഗ്രസിനെ തിരുത്തുമോ?

കേരളത്തിലെത്തിയ എഐസിസി നിരീക്ഷക സംഘം ഇന്നലെയാണ് ഡൽഹിയിലേക്ക് തിരിച്ചുപോയത്. മുകുൾ വാസ്‌നിക്കിനൊപ്പം അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുമാണ് ഡൽഹിയിലേക്ക് മടങ്ങിയത്. കോൺഗ്രസിന്റെ എല്ലാ എംഎൽഎമാരെയും നിരീക്ഷകസംഘം നേരിട്ടുകണ്ട് അഭിപ്രായം രേഖപ്പെടുത്തി. എംഎൽഎമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റിലെ ഒരു പേജിന്റെ ചിത്രം ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ടു. മുകുൾ വാസ്‌നിക് ചർച്ചകൾക്കു ശേഷം പുറത്തുവന്നപ്പോൾ കൈയിൽ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു. ഇത് മാധ്യമങ്ങൾക്കു കാണാവുന്ന രീതിയിലാണ് അദ്ദേഹം കൈയിൽ പിടിച്ചത്. ഈ ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മുകുൾ വാസ്‌നിക്കിന്റെ കൈയിൽ ഉണ്ടായിരുന്ന ലിസ്റ്റിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പിന്തുണ കെ.സി.വേണുഗോപാലിനാണെന്ന് കാണാൻ സാധിക്കും. എട്ട് എംഎൽഎമാരുടെ പേരുകളാണ് ഈ ലിസ്റ്റിൽ ഉള്ളത്. അതിൽ ഏഴ് പേരും കെസിയെ പിന്തുണച്ചിട്ടുണ്ട്. കെ.നീലകണ്ഠൻ എംഎൽഎ അഭിപ്രായം അറിയിച്ചിട്ടില്ല.

സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ.മോഹനൻ, സണ്ണി ജോസഫ്, ഉഷ വിജയൻ, ഐ.സി.ബാലകൃഷ്ണൻ, ടി.സിദ്ദിഖ് എന്നിവരുടെ പേരുകൾക്കു നേരെ KC എന്ന് എഴുതിയിരിക്കുന്നത് കാണാം. ഐ.സി.ബാലകൃഷ്ണൻ KC ക്കൊപ്പം RC എന്നും എഴുതിയിട്ടുണ്ട്.

വാസ്‌നികിന്റെ ബിഗ് ഹിന്റ്... കെപിസിസി പ്രസിഡന്റിനും കെ.സി മതി; ലിസ്റ്റ് ചോർന്നതോ മനപ്പൂർവ്വം ചോർത്തിയതോ?
തമിഴക രാഷ്ട്രീയത്തിൽ 'മാജിക് നമ്പറി'നായി വിജയ്; ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലോ ഗവർണറുടെ മുൻപിലോ? കോടതി വിധിയും കമ്മിഷനുകളും പറയുന്നത്

ലിസ്റ്റ് ചോർന്നതല്ല മുകുൾ വാസ്‌നിക് മനപ്പൂർവ്വം ചോർത്തിയതാണെന്ന് ആരോപണമുണ്ട്. കെ.സി.വേണുഗോപാൽ മുഖ്യമന്ത്രിയാകുമെന്നതിന്റെ സൂചന നൽകുകയാണ് ഇതിലൂടെയെന്നാണ് വിവരം. എംഎൽഎമാരുടെ പിന്തുണയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായകം. അങ്ങനെയെങ്കിൽ 40 എംഎൽഎമാരിൽ കൂടുതൽ കെ.സി.വേണുഗോപാലിനു ഒപ്പമുണ്ട്. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ രമേശ് ചെന്നിത്തലയ്ക്കു ആഭ്യന്തരവും വി.ഡി.സതീശനു ധനകാര്യവും നൽകാനാണ് സാധ്യത. മാത്രമല്ല വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടിവരും. അങ്ങനെയെങ്കിൽ ഇരിക്കൂറിൽ സജീവ് ജോസഫ് രാജിവെച്ച് അവിടെനിന്ന് വേണുഗോപാൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.

Summary

English Summary: The leadership battle within the Kerala Congress has taken a dramatic turn. Reports suggest that KPCC president Sunny Joseph has distanced himself from Opposition leader V. D. Satheesan and extended support to K. C. Venugopal for the Chief Minister’s post. Meanwhile, a crucial list containing the opinions of MLAs, reportedly held by AICC observer Mukul Wasnik, has been leaked, further heating up the internal power struggle within the party.

Madism Digital
madismdigital.com