

സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന മാധ്യമങ്ങളുടേതുള്പ്പെടെയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കാന്‍ ഇടപെട്ടിരുന്നു എന്ന് സര്‍ക്കാര്‍ നിയമസഭയില്‍. സേവ്യര്‍ ചിറ്റിലപ്പള്ളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ ആറു മാസത്തിനുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തത് 15,627 പോസ്റ്റുകളാണെന്നാണ് ആഭ്യന്തരമന്ത്രി നിയമ സഭയെ അറിയിച്ചിരിക്കുന്നത്.
പൊലീസിന് ആകെ ലഭിച്ചത് 4,201 പരാതികളാണ്. ഇതില്‍ 3,472 പരാതികളില്‍ നിയമനടപടി സ്വീകരിച്ചു. ആകെ 15,627 പോസ്റ്റുകള്‍ നീക്കം ചെയ്തു എന്നും അദ്ദേഹം അറിയിച്ചു. ഐടി നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോസ്റ്റുകള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹയോഗ് പോര്‍ട്ടല്‍ മുഖേനയാണ് പൊലീസ് ഇത്തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ കൈകൊള്ളുന്നത്. വ്യക്തികള്‍ നല്കുന്ന പരാതികള്‍, കൃത്രിമമായി എഡിറ്റ് ചെയ്ത വീഡിയോകള്‍, മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എന്നിവ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും എഡിജിപി സൈബര്‍ ഓപ്പറേഷന്‍സിനും സഹയോഗ് പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, സര്‍ക്കാരിനെയും തന്നെയും വിമര്‍ശിക്കുന്ന വാര്‍ത്തകളും പോസ്റ്റുകളും മെറ്റ നീക്കം ചെയ്യുന്നതിന് പിന്നില്‍ താനോ തന്റെ ഓഫീസോ അല്ലെന്നാണ് വി ഡി സതീശന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ഇത്തരം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍നിന്ന് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരം നടപടികള്‍ നടക്കുന്നതെന്ന ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു. വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടെന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍, വാര്‍ത്തകളും പോസ്റ്റുകളും നീക്കം ചെയ്യുന്നതില്‍ തനിക്കോ തന്റെ ഓഫീസിനോ പങ്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മെറ്റയ്ക്ക് മേല്‍ തനിക്ക് യാതൊരു സ്വാധീനവുമില്ലെന്നും, പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.
The Kerala government has informed the Legislative Assembly that it had intervened to remove social media posts, including those published by media organisations, that criticised the government. In a reply to a question raised by MLA Xavier Chittilappilly, Home Minister Ramesh Chennithala revealed that 15,627 social media posts had been removed within the first six months of the UDF government's tenure in the state.