കിഫ്ബി പൊളിച്ചു പണിയുന്നു, പഠിക്കാന്‍ വിദഗ്ധ സമിതി

സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നും, കേന്ദ്ര വിഹിതത്തിലും കുറവുണ്ടെന്നും വ്യക്തമാക്കിയാണ് മന്ത്രി കിഫ്ബി പരിഷ്‌കരണം പ്രഖ്യാപിച്ചത്
കിഫ്ബി പൊളിച്ചു പണിയുന്നു, പഠിക്കാന്‍ വിദഗ്ധ സമിതി
Published on

സംസ്ഥാനത്തെ വന്‍കിട പദ്ധതികള്‍ക്കു പണം കണ്ടെത്താന്‍ ഇടതു സര്‍ക്കാര്‍ ആശ്രയിച്ചിരുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് ( കിഫ്ബി) പൊളിച്ചു പണിയുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വിഡി സതീശനാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്.

കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്‌കരിക്കും. കിഫ്ബിയെ കുറിച്ച് പഠിക്കാന്‍ പ്രത്യേത വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും വി ഡി സതീശന്‍ അറിയിച്ചു. സംസ്ഥാനം നേരിടുന്നത് വലിയ സാമ്പത്തിക വെല്ലുവിളിയാണെന്നും, കേന്ദ്ര വിഹിതത്തിലും കുറവുണ്ടെന്നും വ്യക്തമാക്കിയാണ് മന്ത്രി കിഫ്ബി പരിഷ്‌കരണം പ്രഖ്യാപിച്ചത്. ധവളപത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു വി ഡി സതീശന്റെ ബജറ്റ് പ്രസംഗം.

കിഫ്ബി പൊളിച്ചു പണിയുന്നു, പഠിക്കാന്‍ വിദഗ്ധ സമിതി
സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ്, പ്രതീക്ഷയോടെ കേരളം; ഗ്യാരണ്ടികളുടെ പ്രഖ്യാപനമോ?

പ്രഖ്യാപിച്ച പദ്ധതികളുടെ ചെലവും വായ്പകളുടെ തിരിച്ചടവും അടക്കം 56,000 കോടി രൂപയുടെ ബാധ്യതയാണ് കിഫ്ബിയിലൂടെ സംസ്ഥാനത്തിന് ഉണ്ടായിട്ടുള്ളതെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വാദം. കിഫ്ബി 'സമാന്തര സര്‍ക്കാരായി' വളര്‍ന്നെന്നും നേരത്തെ തന്നെ വിഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സര്‍ക്കാരിനേക്കാള്‍ കൂടിയ നിരക്കിലാണ് കിഫ്ബി വായ്പ എടുക്കുന്നത്. സര്‍ക്കാര്‍ നേരിട്ട് വായ്പ എടുക്കുന്നതിനേക്കാള്‍ 1 മുതല്‍ 1.5 ശതമാനം കൂടുതലാണ് കിഫ്ബിയുടെ വായ്പ നിരക്ക്. കിഫ്ബി സ്വീകരിക്കുന്ന കടം സര്‍ക്കാരിന്റേതായി കണക്കാക്കുന്നതും സര്‍ക്കാരിന്റെ ബാധ്യത വര്‍ധിപ്പിക്കുന്നു എന്നായിരുന്നു ധവളപത്രം പറയുന്നത്.

കിഫ്ബി പൊളിച്ചു പണിയുന്നു, പഠിക്കാന്‍ വിദഗ്ധ സമിതി
മിഷൻ സമുദ്രയ്ക്ക് 400 കോടി, കൊച്ചിയിൽ ഫിലിംസിറ്റി മലബാറിൽ സ്റ്റേഡിയം; സതീശന്റെ ആദ്യ ബജറ്റ് പ്രഖ്യാപനങ്ങൾ

സര്‍ക്കാരിന്റെ സാമ്പത്തിക അച്ചടക്കത്തെ ബാധിക്കുന്ന വിധത്തില്‍ പെട്രോളിയം സെസ്, മോട്ടോര്‍ വാഹന നികുതി എന്നിവ കിഫ്ബി നേരിട്ടാണ് പിരിക്കുന്നു. മോട്ടോര്‍ വാഹന നികുതിയായി 17,593 കോടി രൂപയും ഇന്ധന സെസായി 4929 കോടി രൂപയുമാണ് കിഫ്ബി കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ പിരിച്ചത്. ഇത് സര്‍ക്കാരിന്റെ വരുമാനമാക്കിയാല്‍ പ്രതിവര്‍ഷം ശരാശരി 2300 കോടി രൂപയെങ്കിലും സംസ്ഥാന സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നും ധവളപത്രം വിലയിരുത്തിയിരുന്നു.

Summary

The Kerala government has announced a major restructuring of the Kerala Infrastructure Investment Fund Board (KIIFB), which was widely used by the previous Left government to mobilize funds for large-scale infrastructure projects across the state. The key announcement was made by Chief Minister and Finance Minister V.D. Satheesan while presenting the first budget of the UDF government. The move signals a significant policy shift in the state's approach to financing major development projects.

Madism Digital
madismdigital.com