മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണം തുടരാം; CMRL ഹര്‍ജി ഹൈക്കോടതി തള്ളി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന് സേവനങ്ങള്‍ നല്‍കാതെ 1.72 കോടി രൂപ നല്‍കിയെന്നതാണ് കേസിലെ പ്രധാന ആരോപണം.
മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണം തുടരാം; CMRL ഹര്‍ജി ഹൈക്കോടതി തള്ളി
Published on

എക്‌സലോജിക് - സിഎംആര്‍എല്‍ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ സമര്‍പ്പിച്ച അപ്പീല്‍ കേരള ഹൈക്കോടതി തള്ളി. മുന്‍ മുഖ്യമന്ത്രി പിണയുടെ മകള്‍ വീണ വിജയനും അവരുടെ കമ്പനിയായ എക്‌സലോജിക് പ്രൈവറ്റ് ലിമിറ്റഡും ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സിന് സേവനങ്ങള്‍ നല്‍കാതെ 1.72 കോടി രൂപ നല്‍കിയെന്നതാണ് കേസിലെ പ്രധാന ആരോപണം.

ആരോപണത്തില്‍ ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ടായിരുന്നു സിഎംആര്‍എല്‍് അപ്പീല്‍ നല്‍കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ തുടര്‍ന്നാണ് പിണറായി വിജയന്റെ വീട്ടില്‍ അടക്കം ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്. ആവശ്യം തള്ളിയ കോടതി സുപ്രീം കോടതിയെ സമീപിക്കാന്‍ സമയം നല്‍കണമെന്ന ആവശ്യവും തള്ളി. വ്യാജരേഖ ചമച്ചത് ഉള്‍പ്പടെ കുറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎംആര്‍എലിന് എതിരായ അന്വേഷണം.

മാസപ്പടിക്കേസില്‍ ഇ ഡി അന്വേഷണം തുടരാം; CMRL ഹര്‍ജി ഹൈക്കോടതി തള്ളി
'കോടിയേരി മരിച്ച ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല, ആ പി ബി അംഗം ക്രൂരമായി അവഗണിച്ചു'; സിപിഎം നേതൃത്വത്തിന് എതിരെ വിനോദിനി ബാലകൃഷ്ണന്‍

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളിയതോടെ കേസില്‍ ഇ ഡി നടപടികള്‍ കടുപ്പിക്കുമെന്നാണ് സൂചനകള്‍. കേസിന്റെ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇഡി മേധാവി പങ്കെടുക്കുന്ന അടിയന്തര യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സി എം ആര്‍ എല്‍ കേസും ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണവും നടന്ന പശ്ചാത്തലത്തില്‍ ആണ് ഡയറക്ടര്‍ എത്തിയത്.

Summary

English Summary: Kerala High Court has dismissed the appeal filed by CMRL challenging dismissal of its plea to quash an ED case alleging money laundering involving former CM's daughter Veena Vijayan and her company Exalogic Pvt. Ltd.

Madism Digital
madismdigital.com