സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി വെറ്റ് ലീസിനെടുക്കും; സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍

ബസ് സര്‍വീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി വെറ്റ് ലീസിനെടുക്കും; സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍
Published on: 

സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി സ്വകാര്യബസുകള്‍ വെറ്റ് ലീസിനെടുക്കാന്‍ കെഎസ്ആര്‍ടിസി. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധികളുമായി വഴുതക്കാട് ട്രാന്‍സ് ഭവനില്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് ഗതാഗത മന്ത്രി സി.പി ജോണ്‍ ഇക്കാര്യം അറിയിച്ചത്. സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി ലീസിന് എടുക്കുന്നതോടെ ഇതിലൂടെ നിലവിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുമെന്നും ഗതാഗത മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി വെറ്റ് ലീസിനെടുക്കും; സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍
'കച്ചവട താത്പര്യം അംഗീകരിക്കില്ല', സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാന്‍ നിയമ നിര്‍മാണത്തിന് കേരളം

ബസുകളുടെ സര്‍വീസ് കാലപരിധി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പത്മകുമാര്‍ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശകള്‍ നിയമാനുസൃതം നടപ്പിലാക്കുമെന്ന് മന്ത്രി സി. പി ജോണ്‍ അറിയിച്ചു. ഒരു ബസ് ഉടമയ്ക്ക് തന്റെ സര്‍വീസ് മറ്റൊരാള്‍ക്ക് നിയമപരമായി കൈമാറുന്നതിന് നിലവിലുള്ള സാങ്കേതിക തടസങ്ങള്‍ നീക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. ബസ് സര്‍വീസ് മേഖലയെ വ്യവസായമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കാമെന്നും മന്ത്രി അറിയിച്ചു.

സ്വകാര്യ ബസ് ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അവര്‍ക്ക് സര്‍ക്കാരുമായി നിരന്തരമായ ആശയവിനിമയം നടത്തുന്നതിനുമായി ഒരു സ്ഥിരം സമിതി രൂപീകരിക്കും. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിയാകും ഈ സമിതി പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

ഗതാഗത മന്ത്രി സി.പി ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗതാഗത വകുപ്പ് സെക്രട്ടറി ഡി. ബാലമുരളി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ സ്പര്‍ജന്‍ കുമാര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി സാജു, കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളായ ഹംസ ഏരിക്കുന്നന്‍, കെ. സത്യന്‍, പാലമുറ്റത്ത് വിജയകുമാര്‍, എം. എസ് പ്രേകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സര്‍ക്കാരിന്റെ പ്രിയദര്‍ശിനി പദ്ധതി കാരണം സ്വകാര്യ ബസ് വ്യവസായം കടുത്ത നഷ്ടത്തിലാണെന്നാണ് ബസുടമകളുടെ പരാതി. വിഷയത്തില്‍ മുഖ്യമന്ത്രിയെ അടക്കം നേരിട്ടുകണ്ടിട്ടും അനുകൂല നിലപാടുണ്ടായില്ലെന്നും ഈ സാഹചര്യത്തിലാണ് നിരാഹാര സമരം ഉള്‍പ്പെടെയുള്ള നടപടികളുമായി ബസുടമകള്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. പരിഹാരമുണ്ടായില്ലെങ്കില്‍ നവംബര്‍ ആദ്യവാരം മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകള്‍ പറഞ്ഞിരുന്നു.

മിനിമം ചാര്‍ജ് 20 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിക്കുക, പ്രിയ?ദര്‍ശിനി കാരണം ?ദുരിതം അനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയ റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് ഡീസലടിക്കാനോ വേതനം നല്‍കാനോ പോലും വരുമാനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ വാദം.

Summary

The Kerala government has decided to lease private buses to KSRTC to address the crisis in the private bus sector and avert an indefinite strike. Transport Minister C.P. John announced the decision during talks with representatives of the Kerala State Private Bus Operators Federation. The government also agreed to consider extending the service life of buses, removing technical hurdles in transferring permits, and recognising the bus service sector as an industry. A permanent committee will be formed to address operators’ concerns. Private bus owners had threatened an indefinite strike from early November, demanding higher minimum fares, increased student concession fares and protection from losses allegedly caused by the Priyadarshini scheme.