

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത് ആകെ 64,525 സീറ്റുകളെന്ന് കണക്ക്. വടക്കന്‍ കേരളത്തിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരം എന്ന നിലയില്‍ ആയിരുന്നു ഏഴു ജില്ലകളില്‍ 30 ശതമാനവും രണ്ട് ജില്ലകളില്‍ 20 ശതമാനവും സീറ്റുകള്‍ വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതോടൊപ്പം മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച താത്കാലിക ബാച്ചുകള്‍ക്ക് തുടരാനുള്ള അനുമതിയും പുതിയ അധിക ബാച്ചുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ പൊതുവിദ്യാലയങ്ങളില്‍ മാത്രം 34,506 സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. 2026 -27 അധ്യയന വര്‍ഷത്തിലേക്ക് താല്‍ക്കാലിക അധിക ബാച്ച് അനുവദിച്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മാത്രമായി 18,136 സീറ്റുകളും ഒഴിഞ്ഞ് കിടക്കുന്നുണ്ട്. ഇൗ ജില്ലകളിലായി 6,574 സീറ്റുകളാണ് പൊതുവിദ്യാലയങ്ങളില്‍ മാത്രം ഒഴിഞ്ഞു കിടക്കുന്നത്.
മൂന്ന് ജില്ലകളിലേക്കായി 120 ബാച്ചുകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ 90 ബാച്ചുകള്‍ എയ്ഡഡ് മേഖലയ്ക്കും നീക്കിവച്ചിരുന്നു. എയ്ഡഡ് മേഖലയ്ക്ക് പുതിയ ബാച്ചുകള്‍ അനുവദിച്ചതിലൂടെ അധ്യാപക- അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും ഇതിലൂടെ കോടിക്കണക്കിന് രൂപ കോഴ വാങ്ങാനുമുള്ള അവസരമാണ് തുറന്ന് നല്‍കിയിരിക്കുന്നത് എന്നാണ് ആക്ഷേപം. ഒരു ബാച്ചില്‍ നാല് തസ്തികകള്‍ വരെ സൃഷ്ടിക്കപ്പെടുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
മലപ്പുറത്ത് ആകെ അനുവദിച്ച 60 ബാച്ചുകളില്‍ 48 എണ്ണവും എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്കാണ്. കുട്ടികള്‍ ഇല്ലാത്തതിനാല്‍ നിരവധി ബാച്ചുകള്‍ ഇല്ലാതായി. കൃത്യമായ കണക്ക് നോമിനല്‍ ലിസ്റ്റ് നവംബര്‍ ആദ്യ ആഴ്ചയില്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ലഭ്യമാകും. നേരത്തെ മാര്‍ജിനല്‍ സീറ്റുകള്‍ അനുവദിച്ചും മറ്റ് ജില്ലകളിലുണ്ടായിരുന്ന അധിക ബാച്ചുകളെ സീറ്റ് ക്ഷാമമുള്ള ജില്ലകളിലേക്ക് മാറ്റിയുമാണ് പരിഹാരം കണ്ടെത്തിയിരുന്നത്.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 7 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും 30% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിച്ചു. ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകള്‍ക്ക് 20% സീറ്റ് വര്‍ദ്ധനവാണ് നല്‍കിയിരുന്നത്. ഇത്തവണ 4,10,456 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി വിജയിച്ചത്. ആകെ 4,47,311 സീറ്റുകളുണ്ട്. 3,82,786 വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പ്രവേശനം നേടി.
A total of 64,525 Plus One seats remained vacant in Kerala after the completion of admission procedures for the 2026–27 academic year, according to the figures cited in the report. Of these, 34,506 vacancies were in government schools. Palakkad, Malappuram, Kozhikode and Kasaragod together accounted for 18,136 vacant seats, including 6,574 in government schools.
The state government had increased seat capacity in seven districts by 30% in government higher secondary schools and 20% in aided schools to address the shortage in northern Kerala. It also permitted temporary batches to continue and sanctioned additional batches. However, the vacancies have raised questions about the planning and allocation of Plus One seats. Critics have alleged that allocating additional batches to aided schools could create teaching and non-teaching posts and open the door to corruption. These allegations require independent verification.