പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.97% വിജയം

ഔദ്യോഗിക വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;  77.97% വിജയം
Published on

സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77.97 ശതമാനമാണ് ഇത്തവണത്തെ വിജയം. വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ ആണ് ഫലം പ്രഖ്യാപിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാനാകും. ജൂണ്‍ 29 മുതല്‍ ജൂലെ 3 വരെ സേ പരീക്ഷ. 290398 പേർ ഉപരിപഠനത്തിന് അർഹത നേടി.

സയന്‍സ് ഗ്രൂപ്പില്‍ 84.52 ആണ് വിജയം. ഹ്യുമാനിറ്റീസില്‍ 66.38, കൊമേഴ്സില്‍ 74.74 എന്നിങ്ങനെയാണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 72.66 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. എയ്ഡഡ് സ്‌കൂളുകളില്‍ 82.82, അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 78.18 എന്നിങ്ങനെയാണ് വിജയശതമാനം. 76 സ്‌കൂളുകള്‍ നൂറുശതമാനം വിജയം നേടി. ഇതില്‍ സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്‌സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി.

60 പേർക്ക് മുഴുവൻ സ്കോറുമായ 1200 ലഭിച്ചു. 30561 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. 30561 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ് - 84.64. കുറവ് കാസര്‍കോട് - 71.72. 76 സ്‌കൂളുകളില്‍ 100 ശതമാനം കുട്ടികള്‍ വിജയിച്ചു. 50 പെണ്‍കുട്ടികള്‍ക്കും 10 ആണ്‍കുട്ടികള്‍ക്കും മുഴുവന്‍ മാര്‍ക്കും (1200) ലഭിച്ചു.

സയന്‍സ് വിഭാഗത്തില്‍ 1,58,836 കുട്ടികളും ഹ്യുമാനിറ്റീസില്‍ 50,398 പേരും കൊമേഴ്‌സില്‍ 81,147 കുട്ടികളും ഉപരിപഠനത്തിനു യോഗ്യത നേടി. 30561 കുട്ടികള്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം ഇടുക്കിയിലാണ് - 84.64. കുറവ് കാസര്‍കോട് - 71.72. 76 സ്‌കൂളുകളില്‍ 100 ശതമാനം കുട്ടികള്‍ വിജയിച്ചു.

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു;  77.97% വിജയം
പൊതുജനങ്ങളുടെ പണവും കോടികളുടെ നികുതി ഇളവും; എന്നിട്ടും ക്രിക്കറ്റ് ബോര്‍ഡ് വിവരങ്ങള്‍ മറച്ചുവെക്കുന്നത് എന്തുകൊണ്ട്?

ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ഥികളുമാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 77.81 ശതമാനവും വിഎച്ച്എസ്ഇയില്‍ 70.06 ശതമാനവും വിജയശതമാനമായിരുന്നു.

വൈകിട്ട് 3.30 മുതല്‍ www. results. hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും SAPHALAM 2025, iExaMS - Kerala, PRD Live മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

Summary

English Summary: The results of the Higher Secondary (Plus Two) and Vocational Higher Secondary examinations in Kerala have been officially announced. Education Minister N. Shamsuddeen declared the results. Students can now check their scores through official websites and mobile applications. The overall pass percentage for this year has also been released along with the results.

Madism Digital
madismdigital.com