വൈദ്യുതി കരാർ പ്രതിസന്ധി; മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയെന്ന് പിണറായി വിജയൻ, മറുപടിയുമായി മുഖ്യമന്ത്രി

ഈ നടപടി വഴി സംസ്ഥാനത്തിന് 635 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്
വൈദ്യുതി കരാർ പ്രതിസന്ധി;  മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയെന്ന് പിണറായി വിജയൻ, മറുപടിയുമായി മുഖ്യമന്ത്രി
Published on: 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകേണ്ട കാലാവസ്ഥയല്ലെന്നും പ്രതിസന്ധി കൃത്രിമമായി സൃഷ്ടിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചപ്പോൾ, ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ തിരിച്ചടിച്ചു.

വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. സാധാരണയായി വൈദ്യുതി ബോർഡ് കൈകാര്യം ചെയ്യേണ്ട കാര്യങ്ങളിൽ വകുപ്പ് മന്ത്രിയെയും കെഎസ്ഇബിയെയും മറികടന്ന് നേരിട്ട് തീരുമാനമെടുക്കുന്നതിൽ അഴിമതിയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

വിപണിയിൽ ഒരു യൂണിറ്റിന് അഞ്ചു രൂപയ്ക്ക് വൈദ്യുതി ലഭിക്കാൻ സാഹചര്യമുള്ളപ്പോൾ ജിഎൻഎ വഴി 8.60 - 8.90 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് ആരുടെ താല്പര്യപ്രകാരമാണെന്ന് പിണറായി ചോദിച്ചു. ഈ നടപടി വഴി സംസ്ഥാനത്തിന് 635 കോടി രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാകുന്നത്. ജിഎൻഎ ഒരു വൈദ്യുതി ഉപ്പാദക കമ്പനിയല്ലെന്നും ഡിജിറ്റൽ ഒടിസി പ്ലാറ്റ്‌ഫോം മാത്രമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. കേന്ദ്ര വൈദ്യുതി കമ്മീഷന്റെ വിവരങ്ങൾ ചോർത്തിയതിന് സെബിയുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യുതി കരാർ പ്രതിസന്ധി;  മുഖ്യമന്ത്രിയുടെ ഇടപെടലിൽ ദുരൂഹതയെന്ന് പിണറായി വിജയൻ, മറുപടിയുമായി മുഖ്യമന്ത്രി
ജിഎന്‍എ എനര്‍ജി വൈദ്യുതി കരാറില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രണ്ടുതട്ടില്‍; സെബി അന്വേഷണം നേരിടുന്ന കമ്പനിക്ക് വഴിവിട്ട സഹായം?

ഹിമാചലിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാൻ അവസരമുണ്ടായിട്ടും കൂടിയ വിലയ്ക്ക് കരാർ ഉറപ്പിക്കുകയായിരുന്നു. ഈ കരാർ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച കെഎസ്ഇബിയിലെ ഐഎഎസ് ഉദ്യോഗസ്ഥനായ രാജമാണിക്യത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെയും പിണറായി വിജയൻ വിമർശിച്ചു. റെഗുലേറ്ററി കമ്മീഷന്റെ അനുമതിയില്ലാതെയും ടെൻഡറില്ലാതെയുമാണ് ഇടപാടുകൾ നടന്നത്. തന്റെ ഭരണകാലത്ത് ഇടതു സർക്കാർ ജിഎൻഎയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങിയിട്ടില്ലെന്നും പവർ സ്വാപ്പിങിനുള്ള സർവ്വീസ് ചാർജ്ജ് മാത്രമാണ് നൽകിയിരുന്നതെന്നും വ്യക്തമാക്കിയ പിണറായി, ഈ ഇടപാടിലെ മുഴുവൻ ഫയലുകളും പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ പൂർണ്ണമായും തള്ളായിരുന്നു മുഖ്യമന്ത്രി വിഡി സതീശ മറുപടി. ഹിമാചൽ പ്രദേശ് അധികാരികൾ കെഎസ്ഇബിക്ക് 12.50 രൂപയ്ക്ക് വൈദ്യുതി നൽകാമെന്ന് യാതൊരു ഉറപ്പും നൽകിയിട്ടില്ലെന്നും, ഇല്ലാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ ചോദിച്ചു.

ജിഎൻഎ ഒരു ഉത്പ്പാദക കമ്പനിയല്ലെന്ന് ഇപ്പോൾ പറയുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഇതേ സ്ഥാപനം വഴി പലവട്ടം വൈദ്യുതി വാങ്ങിയത്. പ്രതിപക്ഷ നേതാവിന് നോട്ടെഴുതി കൊടുത്തവർ ഇക്കാര്യം മറന്നുപോയതാണോ അതോ അദ്ദേഹത്തെ മനപ്പൂർവ്വം നാണം കെടുത്താൻ ശ്രമിക്കുന്നതാണോ എന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന യൂണിറ്റിന് 4.29 രൂപ നിരക്കിലുള്ള 25 വർഷത്തെ ദീർഘകാല കരാർ റദ്ദാക്കിയത് പിണറായി വിജയന്റെ കാലത്താണ്. അതിനുശേഷം 8 മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിൽ സ്വകാര്യ ഏജൻസികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ കൂട്ടുനിന്ന വ്യക്തിയാണ് ഇപ്പോൾ ആരോപണങ്ങളുമായി വരുന്നത്. മുൻ സർക്കാർ സ്വീകരിച്ചതുപോലുള്ള ജനദ്രോഹപരമായ ഒരു നടപടിയും ഈ സർക്കാർ സ്വീകരിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Summary

Opposition Leader Pinarayi Vijayan accused Chief Minister V.D. Satheesan of corruption and lack of transparency in purchasing electricity from a company named GNA at inflated rates, bypassing the Electricity Board (KSEB). Vijayan alleged that the current power crisis in Kerala is artificial and criticized the government for ignoring cheaper alternatives from Himachal Pradesh. In response, CM Satheesan dismissed the allegations as baseless, pointing out that the previous LDF government led by Vijayan had also purchased power through GNA. Satheesan further criticized Vijayan for previously cancelling a cheap long-term power contract, which forced the state to buy electricity at exorbitant rates.