ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കേരളം: സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് മന്ത്രി; കൃത്രിമ ക്ഷാമമുണ്ടാക്കി കമ്മീഷൻ തട്ടാൻ ശ്രമമെന്ന് എം എം മണി

കേരളം വെറും 25 ശതമാനം വൈദ്യുതി മാത്രമാണ് സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നത്
ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കേരളം: സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് മന്ത്രി; കൃത്രിമ ക്ഷാമമുണ്ടാക്കി കമ്മീഷൻ തട്ടാൻ ശ്രമമെന്ന് എം എം മണി
Published on

സംസ്ഥാനത്ത് അനുദിനം രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിന്റെ നിസ്സഹായാവസ്ഥ വീണ്ടും വ്യക്തമാക്കി വൈദ്യുതി മന്ത്രി സണ്ണി ജോസഫും, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം എം മണിയും രംഗത്ത്. പ്രതിസന്ധി സ്വിച്ചിട്ടത് പോലെ ഉടൻ പരിഹരിക്കാൻ കഴിയില്ലെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി സണ്ണി ജോസഫ് ആവശ്യപ്പെട്ടപ്പോൾ കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി പുതിയ കരാറുകളിലൂടെ കമ്മീഷൻ തട്ടാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് എം എം മണി തിരിച്ചടിച്ചു.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ തന്റെ കൈയിൽ അത്ഭുതവിദ്യകൾ ഒന്നുമില്ലെന്നാണ് മാധ്യമങ്ങളോട് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കിയത്. നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം മുൻ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആര്യാടൻ മുഹമ്മദ് മുൻകൈയെടുത്ത് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനുണ്ടാക്കിയ കരാർ പിന്നീട് റെ​ഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയതാണ് വലിയ തിരിച്ചടിയായത്. മുൻ സർക്കാരിന്റെ കാലത്ത് ഈ വിഷയത്തിൽ കൃത്യസമയത്ത് ഇടപെട്ടില്ല. ആ റദ്ദാക്കിയ കരാർ പുനഃസ്ഥാപിക്കാൻ സുപ്രീംകോടതിയിൽ കപിൽ സിബലിനെ അഭിഭാഷകനാക്കി നിയമപോരാട്ടം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കേരളം: സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് മന്ത്രി; കൃത്രിമ ക്ഷാമമുണ്ടാക്കി കമ്മീഷൻ തട്ടാൻ ശ്രമമെന്ന് എം എം മണി
ഇരുട്ടാകും മുൻപേ ഫോണിൽ സന്ദേശമെത്തും; പവർക്കട്ട് മുൻകൂട്ടി അറിയിക്കാൻ കെഎസ്ഇബിയുടെ പുതിയ സംവിധാനം

രാത്രിയിലുള്ള ചാർജിങും എസിയുടെ ഉപയോ​ഗവും ഇതിന് കാരണമാണ്. കേരളം വെറും 25 ശതമാനം വൈദ്യുതി മാത്രമാണ് സ്വന്തമായി ഉത്പ്പാദിപ്പിക്കുന്നത്. ആണവ പദ്ധതികളെ കേരളം എതിർക്കുകയാണ്. അപ്പോൾ പുറത്തുനിന്ന് ഹ്രസ്വ, ദീർഘകാല കരാറുകൾ വഴി വൈദ്യുതി വാങ്ങാതെ മറ്റ് മാർ​ഗങ്ങളില്ല. സാഹചര്യങ്ങൾ പ്രതികൂലമായതിനാൽ ജനങ്ങൾ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും, ഒന്നിലേറെ തവണ വൈദ്യുതി മുടങ്ങേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ മാസത്തിലും കടുത്ത നിയന്ത്രണങ്ങൾ തുടരുമെന്നും പീക്ക് സമയം വൈകുന്നേരം 6.30 മുതൽ രാത്രി ഒരു മണി വരെയാക്കി ദീർഘിപ്പിച്ചിട്ടുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

എന്നാൽ, മന്ത്രിയുടെ പ്രസ്താവനകളെ രൂക്ഷമായ ഭാഷയിലാണ് മുൻ മന്ത്രി എം എം മണി പ്രതികരിച്ചത്. വിഷയത്തെ കുറിച്ച് കൃത്യമായി പഠിക്കാതെയാണ് വൈദ്യുതിമന്ത്രി ജനങ്ങളോട് സഹകരിക്കാൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു കൃത്രിമ ക്ഷാമമാണെന്നും, പുതിയ കരാറുകൾ ഉണ്ടാക്കി അതിലൂടെ കമ്മീഷൻ അടിക്കാനാണോ കോൺഗ്രസിന്റെയും സർക്കാരിന്റെയും നീക്കമെന്ന് സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ പത്ത് വർഷം വലിയ വെള്ളപ്പൊക്കവും മഴക്കുറവും ഉണ്ടായിട്ടും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വൈദ്യുതി വിതരണം നടത്താൻ മുൻ സർക്കാരിന് കഴിഞ്ഞിരുന്നു. പ്രതിസന്ധികൾ മുൻകൂട്ടി കണ്ട് പ്രവർത്തിക്കാൻ അന്നത്തെ മുഖ്യമന്ത്രിക്ക് ദീർഘവീക്ഷണമുണ്ടായിരുന്നു. എന്നാൽ നിലവിലെ സർക്കാരിന് അതില്ല. പള്ളിയിലും അമ്പലത്തിലും പോയി വഴിപാട് കഴിച്ചാൽ മഴ ലഭിക്കില്ലെന്നും, പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. താപവൈദ്യുതി നിലയങ്ങളിൽ നിന്നും പണം കൊടുത്താൽ ഇപ്പോൾ വൈദ്യുതി വാങ്ങാൻ കിട്ടുമെന്നിരിക്കെ അത് ചെയ്യാതെ ജനങ്ങളുടെ മേൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കാര്യങ്ങൾ മനസ്സിലാക്കി ഭരിക്കാൻ അറിയില്ലെങ്കിൽ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജിവെച്ച് ഗവർണറെ ഭരണം ഏൽപ്പിക്കണമെന്നും എം എം മണി ആഞ്ഞടിച്ചു.

ഇരുട്ടത്ത് തപ്പിത്തടഞ്ഞ് കേരളം: സ്വിച്ചിട്ടപോലെ പരിഹരിക്കാനാകില്ലെന്ന് മന്ത്രി; കൃത്രിമ ക്ഷാമമുണ്ടാക്കി കമ്മീഷൻ തട്ടാൻ ശ്രമമെന്ന് എം എം മണി
വൈദ്യുതി പ്രതിസന്ധി; സെപ്റ്റംബർ 30 വരെ സ്വയം നിയന്ത്രണം വേണമെന്ന് കെഎസ്ഇബി, ജനങ്ങള്‍ സാഹചര്യം മനസ്സിലാക്കണമെന്ന് മന്ത്രി

അതേസമയം, മുന്നറിയിപ്പില്ലാതെയുള്ള പവർകട്ടും ലോഡ് ഷെഡിങ്ങും കാരണം സാധാരണക്കാരായ ജനങ്ങൾ വലിയ ദുരിതത്തിലാണ്. രാത്രി കാലങ്ങളിൽ അപ്രതീക്ഷിതമായി മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നത് സംസ്ഥാന വ്യാപകമായി ജനരോഷത്തിന് ഇടയാക്കിയിട്ടുണ്ട്.

Summary

Kerala is experiencing a severe power crisis, resulting in unannounced load shedding and prolonged power cuts that have severely affected the public. Power Minister Sunny Joseph stated that there are no immediate magic solutions, attributing the crisis to the cancellation of long-term power contracts and mismanagement by the previous government. He urged the public to cooperate by reducing electricity usage, particularly during the extended peak hours from 6:30 PM to 1:00 AM. In response, former Power Minister M.M. Mani heavily criticized the current UDF government, alleging that the power shortage is artificially created to strike new deals for commissions.

Madism Digital
madismdigital.com