വൈദ്യുതി നിയന്ത്രണം ഔദ്യോഗികമായി പ്രഖ്യാപിച്ച് കെഎസ്ഇബി; 30 മിനിറ്റ് വരെ ലോഡ് ഷെഡ്ഡിങ്

അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടങ്ങും. സാധ്യമായ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി എസ്‌എം‌എസ് വഴി വിവരം നൽകാൻ ശ്രമിക്കുമെന്നും കെഎസ്ഇബി
വൈദ്യുതി നിയന്ത്രണം ഔദ്യോഗികമായി പ്രഖ്യാപിച്ച് കെഎസ്ഇബി; 30 മിനിറ്റ് വരെ ലോഡ് ഷെഡ്ഡിങ്
Published on

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തി കെഎസ്ഇബി. 'പീക്ക് ലോഡ് മാനേജ്മെന്റ്' എന്ന രീതിയിലാണ് നിയന്ത്രണം നടപ്പിലാക്കുന്നത്. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലാകുന്ന വൈകിട്ട് 6 മുതൽ രാത്രി 11 വരെ സമയങ്ങളിൽ ഓരോ പ്രദേശത്തിന്റെയും ലോഡ് അനുസരിച്ച് 15 മിനിറ്റ് മുതൽ പരമാവധി 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം പ്രാബല്യത്തിൽ വരും.

സാധ്യമായ സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് മുൻകൂട്ടി എസ്‌എം‌എസ് വഴി വിവരം നൽകാൻ ശ്രമിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ മുന്നറിയിപ്പില്ലാത്ത വൈദ്യുതി മുടക്കങ്ങളും ഉണ്ടാകാമെന്ന് കെഎസ്എബി സൂചനയും നൽകിയിട്ടുണ്ട്. കേരളത്തിൽ കടുത്ത വേനൽചൂട് അനുഭവപ്പെടുന്നതിനിടെ എയർ കണ്ടീഷണറുകളും ഫാനുകളും വ്യാപകമായി ഉപയോഗിക്കുന്നത് വൈദ്യുതി ആവശ്യകത വർധിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തിന്റെ പീക്ക് ലോഡ് ചരിത്രത്തിലെ ഉയർന്ന നിലയിൽ എത്തിയതയാണ് വിലയിരുത്തുന്നത്. ഈ മാസം തന്നെ സർവകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് പീക്ക് സമയ വൈദ്യുതി ഉപഭോഗം ഉയർന്നതായാണ് റിപ്പോർട്ട്.

വൈദ്യുതി നിയന്ത്രണം ഔദ്യോഗികമായി പ്രഖ്യാപിച്ച് കെഎസ്ഇബി; 30 മിനിറ്റ് വരെ ലോഡ് ഷെഡ്ഡിങ്
വരുന്നത് വരൾച്ചയോ? മൺസൂൺ മഴയ്ക്കു വില്ലനായി 'എൽ നിനോ'; കേരളത്തെയും ബാധിക്കും

പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങിയതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് നിയന്ത്രിത രീതിയിൽ ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കാനുള്ള തീരുമാനവുമായി കെഎസ്ഇബി മുന്നോട്ട് വന്നത്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമാണെന്നും, ജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു. അനാവശ്യ വൈദ്യുതി ഉപയോഗം കുറയ്ക്കുകയും, പീക്ക് സമയങ്ങളിൽ പമ്പ് സെറ്റ്, ഇൻഡക്ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, എസി തുടങ്ങി ഉയർന്ന വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ നിയന്ത്രിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ആവശ്യമായാൽ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും, വ്യവസായ-വാണിജ്യ മേഖലയിലെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്ന് സൂചനയുണ്ട്. അതേസമയം, വൈദ്യുതി ഉത്പാദനം വർധിപ്പിക്കാനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നുണ്ട്.

English Summary: KSEB announces scheduled power cuts in Kerala under peak load management as electricity demand surges due to extreme heat. Load shedding of 15 to 30 minutes expected between 6 PM and 11 PM, with possible unannounced outages and SMS alerts for consumers

Related Stories

No stories found.
Madism Digital
madismdigital.com