എസ്എസ്എല്‍സി: 99.07 ശതമാനം വിജയം; 30,514 പേര്‍ക്ക് ഫുള്‍ എ പ്ലസ്

കൊല്ലം ജില്ലയാണ് ശതമാനക്കണക്കില്‍ ഒന്നാമത്.
എസ്എസ്എല്‍സി: 99.07 ശതമാനം വിജയം; 30,514 പേര്‍ക്ക് ഫുള്‍ എ പ്ലസ്
Published on

എസ്എസ്എല്‍സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 99.07 ശതമാനം ആണ് ഇത്തവണത്തെ വിജയം. 30,514 പേര്‍ക്ക് ഫുള്‍ എ പ്ലസ് നേടി. സംസ്ഥാനത്ത് 414290 പേരാണ് പരീക്ഷ എഴുതിയത്. അതില്‍ 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.

കൊല്ലം ജില്ലയാണ് ശതമാനക്കണക്കില്‍ ഒന്നാമത്. 20,771 പെണ്‍കുട്ടികളും 9,743 ആണ്കുട്ടികളുമാണ് ഫുള്‍ എ പ്ലസ് നേടിയത്. 2105 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു. 2105 സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു. 377 കുട്ടികളാണ് ലക്ഷദ്വീപില്‍ വിജയിച്ചത്. ഗള്‍ഫ് മേഖലയിലെ എല്ലാ കുട്ടികളും വിജയിച്ചു. ജൂണ്‍ ആദ്യവാരത്തോടെ സേ പരീക്ഷയുണ്ടാകും.

എസ്എസ്എല്‍സി: 99.07 ശതമാനം വിജയം; 30,514 പേര്‍ക്ക് ഫുള്‍ എ പ്ലസ്
ഇനി പോര് മന്ത്രിക്കസേരകൾക്ക്; ആഭ്യന്തരത്തിൽ ഉറച്ച് ചെന്നിത്തല, എട്ട് വകുപ്പുകൾ ചോദിക്കാൻ കെസി പക്ഷം

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷകള്‍ എഴുതിയത് മലപ്പുറം എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്. 2026 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 2023 കുട്ടികള്‍ വിജയിച്ചു. 151 കുട്ടികള്‍ക്ക് ഫുള്‍ എപ്ലസ് ലഭിച്ചു. 767 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ത്ഥികളും വിജയിച്ചു. 930 എയ്ഡഡ് സ്‌കൂളുകളിലും 408 അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പരീക്ഷയെഴുതിയ എല്ലാവപേരും വിജയിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടുവന്നൂര്‍ എച്ച്എസ്എസ് സ്‌കൂള്‍ നൂറുശതമാനം വിജയം കരസ്ഥമാക്കി.

Summary

English Summary: The Kerala SSLC March 2026 examination results have been officially announced, recording an impressive pass percentage of 99.07%. A total of 30,514 students secured full A+ in all subjects, reflecting another year of outstanding academic performance across the state.

Madism Digital
madismdigital.com