

ആള്‍ക്കൂട്ടത്തിന്റെ ധാരണയാണ് ശരി... നിയമം കയ്യിലെടുക്കുന്ന ജനക്കൂട്ടത്തിന്റെ മനോഭാവം ഇങ്ങനെയാണ്. മോഷണക്കുറ്റം ആരോപിച്ചും സദാചാര ലംഘനം ആരോപിച്ചും ആളുകളെ ആക്രമിക്കുന്ന രീതി കേരളത്തിലും ഇപ്പോള്‍ പതിവെന്ന നിലയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇതിലെ ഏറ്റവും ഒടുവിലെ സംഭവമാണ് കോഴിക്കോട് കുറ്റ്യാടിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്.
വെള്ളിയാഴ്ച നടന്ന ഒരു വാഹനാപകടത്തില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാറിനെ കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, ഈ കാര്‍ കുറ്റ്യാടി നീലേച്ചുകുന്നിലുണ്ടെന്ന വിവരം പുറത്തുവരുന്നത്. പൊലീസും നാട്ടുകാരും കാര്‍ അന്വേഷിച്ചെത്തുകയും കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്ന് പ്രദേശത്ത് വച്ച് വാഹനത്തില്‍ ഉണ്ടായിരുന്ന യുവതിയെയും യുവാവിനെയും തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യുകയുമായിരുന്നു.
യുവതിയുടെയും യുവാവിന്റെയും കയ്യില്‍ ലഹരിമരുന്നുണ്ടെന്ന് ആരോപിച്ചാണ് വലിയ ജനക്കുട്ടം ഇരുവരെയും പരസ്യമായി വിചാരണ ചെയ്യാന്‍ മുതിര്‍ന്നത്. പൊലീസിന്റെ സാന്നിധ്യത്തില്‍ ആയിരുന്നു ജനക്കുട്ടത്തിന്റെ ഇടപെടല്‍ എന്നതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കാറിലുണ്ടായിരുന്ന യുവാവിനെ കെട്ടിയിട്ട് മര്‍ദിക്കാനും, യുവതിയെ ആള്‍ക്കൂട്ടിന് നടുവില്‍ നിര്‍ത്തി അസഭ്യം പറയാനും ആള്‍ക്കുട്ടം മുതിര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
വാഹനത്തില്‍ ഉണ്ടായിരുന്ന യുവാവ് കാപ്പ കേസ് പ്രതിയാണെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ കയ്യേറ്റം ചെയ്ത ആള്‍ക്കുട്ടം കയ്യും കാലും ബന്ധിച്ചാണ് പൊലീസിന് കൈമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ തൊട്ടുപിറകെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ലഹരിമരുന്ന് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ എന്ന പരിപാടിയുടെ ടാഗില്‍ ഉള്‍പ്പെടെയാണ് ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെടുന്നത്.
എന്നാല്‍ കാറില്‍ നിന്നോ ഇതില്‍ ഉണ്ടായിരുന്ന രണ്ട് പേരുടെ പക്കല്‍ നിന്നോ ലഹരിമരുന്നുകള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സ്ഥിരീകരണം. ഇതിന് പുറമെ യുവതിയ്ക്ക് എതിരെ യാതൊരുവിധ കേസും നിലവില്‍ ഇല്ലെന്നും പൊലീസ് സ്ഥിരികരിക്കുന്നുണ്ട്. അതേസമയം, ആള്‍ക്കൂട്ട വിചാരണ സംബന്ധിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവരുമ്പോഴും വിഷയത്തില്‍ ഇതുവരെ ഒരു കേസ് പോലും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വിവരം.
Incidents of people being attacked by mobs on allegations of theft or alleged moral misconduct are becoming increasingly common in Kerala. The latest such incident was reported from Kuttiady in Kozhikode district, where a person was allegedly subjected to violence following accusations made by locals. The incident has once again raised concerns over vigilante justice and the growing trend of individuals taking the law into their own hands instead of relying on legal authorities.