

ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് കടൽ മത്സ്യങ്ങൾ കിട്ടാക്കനിയായി. മത്സ്യ പ്രേമികളുടെ ഇഷ്ടമീനായ മത്തിക്ക് പൊന്നുംവിലയായി. ചാള, ചെമ്മീൻ, ആവോലി എന്നിവയുടെ വില നിലവിൽ ഇരട്ടിയായായാണ് വർദ്ധിച്ചിരിക്കുന്നത്.
അശാസ്ത്രീയ മത്സ്യബന്ധനമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
എന്നാൽ ട്രോളിങ് നിരോധനം നിലവിൽ വന്നിട്ടും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. അശാസ്ത്രീയ മത്സ്യബന്ധനമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
മാത്രവുമല്ല ആളുകൾ മത്സ്യം വാങ്ങുന്നതിന്റെ അളവ് കുറഞ്ഞതായും തൊഴിലാളികൾ പറയുന്നു. വില ഇനിയും ഉയർന്നേക്കാമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മത്തി - 480 രൂപ, കേര - 580 - 600 രൂപ, അയല - 580 രൂപ (വലുപ്പത്തിന് അനുസരിച്ചു വില മാറും ), ചെമ്മീൻ - 580 - 660 രൂപ, കൊഴുവ - 380, പൂമീൻ - 480, കിളിമീൻ - 580. എന്നിങ്ങനെയാണ് കൊച്ചി നഗരത്തിൽ വിവിധ മത്സ്യങ്ങളുടെ ഒരു കിലോഗ്രാമിന്റെ ശരാശരി വില
With the imposition of the trawling ban, marine fish have become scarce across the state. Sardine, a favorite among fish lovers, has now become as expensive as gold. The prices of sardine, shrimp, and pomfret have currently doubled compared to normal rates.