ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ

സാധാരണക്കാരുടെ സൈക്കിള്‍ യാത്ര, അതത്ര മോശം ഒന്നല്ല. അത് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു
ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; 
ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ
Published on

ഇന്ത്യയില്‍ ഇന്ധന വില വീണ്ടും കൂട്ടി. പത്ത് ദിവസത്തിനിടെ മൂന്നാം തവണയാണ് രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളാണ് ഇന്ത്യയിലെ ഇന്ധന വിലയെ സ്വാധീനിക്കുന്നത്. തുടര്‍ച്ചയായി ഇന്ധന വില വര്‍ദ്ധിക്കുന്നതില്‍, ആശങ്കപ്പെടാത്തത് സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുന്നവര്‍ മാത്രമാണ്. അടുത്തിടെ ഒരു മലയാളം വാര്‍ത്താ ചാനനില്‍ ഒരു വയോധികന്‍ നടത്തിയ പ്രതികരണം ഇതിന് ഉദാഹരണമാണ്.

ഇന്ധന ബില്ലുകളില്ല, ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്ല, പാര്‍ക്കിങ് ചാര്‍ജുകളില്ല. പെട്രോള്‍ പമ്പിലെ മീറ്ററിനൊപ്പം ഹൃദയമിടിപ്പ് കൂടില്ല.

''എനിക്ക് രണ്ടര ലക്ഷം പെന്‍ഷനുണ്ട്; എന്നെ ഇതൊന്നും ബാധിക്കില്ല, സാധാരണക്കാരന്‍ കാറില്‍ പോകേണ്ട സൈക്കിളില്‍ പോകട്ടെ...'' എന്നായിരുന്നു പെട്രോള്‍ വില വര്‍ധനവില്‍ പ്രതികരിച്ച വയോധികന്റെ നിലപാട്.

പ്രതികരണത്തില്‍ ആവോളം പുച്ഛമുണ്ടെങ്കിലും അദ്ദേഹം പങ്കുവച്ച സൈക്കിള്‍ യാത്ര, അതത്ര മോശം ഒന്നല്ല. അത് കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. ഇന്ധന വിതരണത്തിലെ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ചെലവ് ചുരുക്കലിനും ഇന്ധന സംരക്ഷണത്തിനുമുള്ള ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ സൈക്കിള്‍ എന്ന ആശയം വീണ്ടും ചര്‍ച്ചയിലേക്ക് എത്തുകയാണ്.

കുടുംബ ബജറ്റ് റോക്കറ്റ് പോലെ കുതിയ്ക്കുമ്പോള്‍ വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുക എന്നത് ആഡംബരമായി മാറുന്ന സാഹചര്യമാണ് ഇടത്തരം ചെറുകിട കുടുംബങ്ങള്‍ക്ക് മുന്നിലുള്ളത്. ചെറിയ യാത്രകള്‍ പോലും ഇപ്പോള്‍ കുടുംബ ബജറ്റുകളെ താളം തെറ്റിച്ചുതുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സൈക്കിള്‍ ഗതാഗത മാര്‍ഗമാക്കുന്നത് മികച്ച തിരഞ്ഞെടുപ്പായി ചര്‍ച്ചകളില്‍ നിറയുന്നത്. സാമ്പത്തിക ലാഭം, പരിസ്ഥിതി സൗഹൃദം, ഫിറ്റ്‌നസ് മെച്ചപ്പെടുത്തല്‍, ആരോഗ്യ സംരക്ഷണം എങ്ങനെ പോയാലും സൈക്കിള്‍ ഉപയോഗം ലാഭകരമാണ്.

ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; 
ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ
പുറത്താക്കിയവരെവെച്ച് മറ്റൊരു ടീമുണ്ടാക്കാം; ടുച്ചേലിന്റെ സ്ക്വാഡിൽ ഇം​ഗ്ലണ്ടിന് അടി പതറുമോ?

സാമ്പത്തിക ലാഭം

മോട്ടോറൈസ്ഡ് വാഹനങ്ങളില്‍നിന്ന് വ്യത്യസ്തമായി, സൈക്കിള്‍ വാങ്ങാന്‍ ഒറ്റത്തവണയും മിതമായ പണവും മാത്രമാണ് ആവശ്യം. അധികമായി ഒരു ബെല്‍ അല്ലെങ്കില്‍ മഡ്ഗാര്‍ഡുകള്‍ പുതിയ കാലത്ത് ചില സാങ്കേതിക അപ്‌ഡേറ്റുകള്‍. സൈക്കിളിന്റെ ചെലവ് ഇവിടെ അവസാനിക്കുന്നു. ഇന്ധന ബില്ലുകളില്ല, ഇന്‍ഷുറന്‍സ് പ്രീമിയങ്ങളില്ല, പാര്‍ക്കിങ് ചാര്‍ജുകളില്ല. പെട്രോള്‍ പമ്പിലെ മീറ്ററിനൊപ്പം ഹൃദയമിടിപ്പ് കൂടില്ല.

ഇനി ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളുമായി താരതമ്യം ചെയ്താലും സൈക്കിള്‍ ഏറെ സാമ്പത്തിക ലാഭമാണ്. ചാര്‍ജ് ചെയ്യുന്ന കേബിളുകളുടെയോ സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകളുടെയോ ആവശ്യമില്ല. മനുഷ്യപ്രയത്‌നത്തിനപ്പുറം ഒന്നും സൈക്കിളിന് ആവശ്യമില്ല.

അധിക ഗുണങ്ങള്‍

ഇന്ത്യന്‍ നിരത്തുകളിലെ ഡ്രൈവിങ് യുദ്ധ സമാനമാണ്. ഒന്നും പാളിയാല്‍ എല്ലാം തവിടുപൊടി. തിരക്കേറിയതും ഇടുങ്ങിയതുമായ റോഡുകളില്‍ വാഹനങ്ങള്‍ക്കു പുറമെ പശുക്കള്‍, തെരുവുനായ്ക്കള്‍, കുതിര വണ്ടികള്‍ എന്തിനേരെ ഒട്ടകവും ആനകള്‍ പോലും പതിവാണ്. ഇവിടെ സൈക്കിള്‍ ഏറെ ഗുണകരമാണ്. ഇത്തരം തിരക്കുകളിലും സൈക്കിള്‍ യാത്രക്കാര്‍ ശാന്തമായി സംതൃപ്തിയോടെ കടന്നുപോകുമ്പോഴും ബ്ലോക്കുകളില്‍ കുടുങ്ങാതെ മുമ്പുതന്നെ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുകയും ചെയ്യുന്നു.

ആരോഗ്യ ഗുണങ്ങള്‍ അതിനേറെ

സൈക്കിള്‍ ഉപയോഗം ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്. സൈക്കിള്‍ ഉപയോഗം കലോറി എരിയിച്ചുകളയാല്‍ വ്യക്തികളെ സഹായിക്കുന്നു. പേശികളെ ബലപ്പെടുത്തുന്നതിനും മാനസിക സമ്മര്‍ദം കുറയ്ക്കാനും സൈക്കിള്‍ യാത്ര സഹായിക്കുന്നു. ഫോസില്‍ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് സൈക്കിളിന് യാതൊരു പങ്കുമില്ല. ഇവിടെ ഓരോ സൈക്കിള്‍ യാത്രയും പ്രകൃതി സംരക്ഷനത്തിന്റെ സന്ദേശം കുടിയാകുന്നു.

ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; 
ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ
അന്ന് എംഎച്ച് 370 വഴി മാറിപ്പറന്നു? ദുരൂഹതയിലേക്ക് വെളിച്ചം വീശുന്ന പുതിയ നിഗമനങ്ങൾ

കരുതല്‍ വേണ്ടത്

കാലാവസ്ഥയോടുള്ള പൊരുത്തപ്പെടലാണ് നേരിടുന്ന വെല്ലുവിളി. ഇന്ത്യന്‍ റോഡുകള്‍ സൈക്കിള്‍ യാത്രക്കാരെ പുര്‍ണമായും പരിഗണിച്ച് കൊണ്ടല്ല രൂപ കല്‍പന ചെയ്തിരിക്കുന്നത്. ട്രാഫിക്ക് ബ്ലോക്കുകളില്‍ ജാഗ്രത, ക്ഷമ, എല്ലാറ്റിനുമുപരി, വലിയ തോതിലുള്ള ധൈര്യം എന്നിവ ആവശ്യമാണ്.

പല നഗരങ്ങളിലും തിരക്കേറിയ സമയങ്ങളില്‍ ശരാശരി വാഹന വേഗത മണിക്കൂറില്‍ 5-7 കിലോമീറ്ററില്‍ കൂടുതല്‍ ചുരുങ്ങുന്നു, ഇത് ചെറിയ യാത്രകള്‍ പോലും മടുപ്പിക്കുന്നതാക്കുന്നു. അത്തരം സാഹചര്യങ്ങളില്‍, സൈക്കിള്‍ വീണ്ടും പ്രായോഗികമാകുകയാണ്. കടന്നുപോകാന്‍ വേണ്ടത് കുറച്ച് സ്ഥലം മാത്രമാണത്, കാറുകളുടെ ദീര്‍ഘമായ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നു. മോട്ടോര്‍ വാഹനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹ്രസ്വ, ഇടത്തരം ദൂരയാത്രകള്‍ക്ക് വളരെയധികം പ്രായോഗികമാണ്. വേഗത കുറവെങ്കിലും സൈക്കിള്‍ യാത്രക്കാരന്‍ അപൂര്‍മായി മാത്രമേ ചലനം നിര്‍ത്തേണ്ടിവരുന്നുള്ളൂ.

ഇന്ത്യൻ മിഡിൽ ക്ലാസിന്റെ ആദ്യ സ്വപ്‌നം, സിനിമയിലും രാഷ്ട്രീയത്തിലും ഹീറോ; 
ഇന്ധനവിലക്കയറ്റക്കാലത്ത് ചർച്ചയിൽ നിറഞ്ഞ് സൈക്കിൾ
അന്ന് എംഎച്ച് 370 വഴി മാറിപ്പറന്നു? ദുരൂഹതയിലേക്ക് വെളിച്ചം വീശുന്ന പുതിയ നിഗമനങ്ങൾ

സൈക്കിളുകളും ഇന്ത്യന്‍ രാഷ്ട്രീയവും

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സൈക്കിളിന് വലിയ പ്രാധാന്യമാണുള്ളത്. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമാണ് സൈക്കിള്‍. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജി രാമചന്ദ്രന്‍ എന്ന എംജി ആര്‍ ഡിഎംകെയില്‍നിന്ന് മാറി 1972-ല്‍ എഐഎഡിഎംകെ രൂപീകരിച്ചപ്പോള്‍, പാര്‍ട്ടിയുടെ പ്രചാരണത്തിനായി സൈക്കിളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

ഇന്നും എല്ലാ തിരഞ്ഞെടുപ്പ് സീസണിലും പരിസ്ഥിതി പ്രമേയമായ പരിപാടികളിലും അല്ലെങ്കില്‍ ചെലവ് ചുരുക്കല്‍ ആഹ്വാനങ്ങളുമായി സൈക്കിള്‍ ചവിട്ടുന്നത് ഒരു പതിവാണ്. വിനയവും പൊതുബോധമുള്ള ലാളിത്യവും പ്രകടിപ്പിക്കാന്‍ സൈക്കിള്‍ ഒരു നല്ല മാര്‍ഗമായാണ് രാഷ്ട്രീയക്കാര്‍ വിലയിരുത്തുന്നത്. ഇക്കഴിഞ്ഞ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ചാണ്ടി ഉമ്മന്‍ പ്രചാരണം മുഴുവന്‍ കേന്ദ്രീകരിച്ചത് സൈക്കിള്‍ യാത്രയിലൂടെ ആയിരുന്നു.

സിനിമയും സൈക്കിളും

ഇന്ത്യന്‍ സിനിമയില്‍ സൈക്കിള്‍ എക്കാലവും പ്രധാന വിഷയമാണ്. ബോളിവുഡ് മുതല്‍ മോളിവുഡ് വരെ സൈക്കിള്‍ പ്രണയത്തിന്റെയും നൊസ്റ്റാള്‍ജിയയുടെയും പ്രതീകമാണ്. ദേവ് ആനന്ദ്, അനില്‍ കപൂര്‍, രജനികാന്ത്, മോഹന്‍ലാല്‍, മമ്മൂട്ടി ഏറ്റവുമൊടുവില്‍ മെയ്യഴകനില്‍ കാര്‍ത്തി. ഇന്ത്യന്‍ സിനിമയില്‍ ഇത്രത്തോളം കാല്‍പ്പനികവത്ക്കരിക്കപ്പെട്ട ഒരു വാഹനം വേറെയുണ്ടാകില്ല. പ്രണയം, സൗഹൃദം, വിരഹം എല്ലാ മനുഷ്യ വികാരങ്ങള്‍ക്കൊപ്പവും സൈക്കിള്‍ ഇന്ത്യന്‍ ജീവിത രീതികളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതെ, ഇന്ത്യന്‍ മിഡില്‍ ക്ലാസിന്റെ ആദ്യ സ്വപ്‌നങ്ങളില്‍ ഒന്നാണ് സൈക്കിള്‍. സ്വന്തമായൊരു സൈക്കിള്‍ വാങ്ങുന്ന ദിവസം ഉറക്കം നഷ്ടപ്പെടാത്ത ഒരു കുട്ടിയും ഇന്ത്യയിലുണ്ടാവില്ല.

Summary

English Summary: Fuel prices in India have been increased once again, marking the third hike within just ten days. The ongoing tensions in West Asia are reportedly influencing fuel prices across the country. Continuous fuel price hikes are causing concern among common people, while only those living in higher economic conditions seem unaffected. A recent reaction by an elderly man on a Malayalam news channel has become an example of the growing public frustration over rising fuel costs.

Madism Digital
madismdigital.com