

2014 മാർച്ച് 8. ആധുനിക വ്യോമയാന ചരിത്രത്തെ മുഴുവൻ നടുക്കിയ ആ അപകടം അന്നായിരുന്നു ഒരു സംഭവം അരങ്ങേറിയത്. പതിവ് യാത്രയായി ആരംഭിച്ച ഒരു വിമാനയാത്ര, പിന്നീട് ലോകത്തിലെ ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നായി മാറി. 239 ജീവനുകളുമായി യാത്ര തിരിച്ച എം.എച്ച് 370 എന്ന യാത്രാവിമാനം ആകാശത്ത് നിന്ന് അപ്രത്യക്ഷമായി. മണിക്കൂറുകൾക്കുള്ളിൽ വിമാനം കണ്ടെത്താമെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ ദിവസങ്ങൾ മാസങ്ങളായി, മാസങ്ങൾ വർഷങ്ങളായി മാറിയിട്ടും വിമാനം പൂർണമായി കണ്ടെത്താനായില്ല.
ലോകത്തിലെ ഏറ്റവും നൂതന സാങ്കേതിക വിദ്യകളും ഉപഗ്രഹ സംവിധാനങ്ങളും റഡാറുകളും ഉള്ള കാലഘട്ടത്തിൽ ഒരു വൻ യാത്രാവിമാനം ഇങ്ങനെ കാണാതാകാമെന്ന കാര്യം തന്നെ ആളുകളെ ഞെട്ടിച്ചു. വിമാനം എവിടെ പോയി, എന്താണ് സംഭവിച്ചത്, യാത്രക്കാരുടെ അവസാന നിമിഷങ്ങൾ എങ്ങനെയായിരുന്നു ഇന്നും ഇതെല്ലാം ദുരൂഹതയായി തുടരുകയാണ്.
സാധാരണ യാത്രയായി തുടങ്ങിയ രാത്രി
മലേഷ്യ എയർലൈൻസ് ഫ്ലൈറ്റ് 370 എന്ന വിമാനം മലേഷ്യൻ എയർലൈൻസിന്റെ ബോയിങ് 777-200 ഇ.ആർ. വിഭാഗത്തിൽപ്പെട്ട ദീർഘദൂര യാത്രാവിമാനമായിരുന്നു. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് ചൈനയിലെ ബെയ്ജിംഗിലേക്കുള്ള സ്ഥിരം സർവീസുകളിൽ ഒന്നായിരുന്നു അത്. 2014 മാർച്ച് 8ന് അർധരാത്രിക്ക് ശേഷം വിമാനം യാത്ര തിരിച്ചു. വിമാനത്തിൽ 227 യാത്രക്കാരും 12 ജീവനക്കാരുമുണ്ടായിരുന്നു. ചൈന, മലേഷ്യ, ഇൻഡോനേഷ്യ, ഓസ്ട്രേലിയ, ഇന്ത്യ, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളായിരുന്നു യാത്രക്കാരിൽ ഉണ്ടായിരുന്നത്.
ചിലർ കുടുംബങ്ങളെ കാണാൻ പോകുന്നവരായിരുന്നു. ചിലർ ജോലി ആവശ്യങ്ങൾക്കായി യാത്ര ചെയ്യുകയായിരുന്നു. ചിലർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്നവരും. അവരിൽ കുട്ടികളും യുവാക്കളും വയോധികരും ഉണ്ടായിരുന്നു. ആർക്കും അറിയില്ലായിരുന്നു അത് അവരുടെ ജീവിതത്തിലെ അവസാന യാത്രയാകുമെന്ന്. വിമാനത്തിന്റെ ക്യാപ്റ്റനായ സഹാരി അഹമ്മദ് ഷാ ഏറെ പരിചയസമ്പന്നനായ പൈലറ്റായിരുന്നു. ആയിരക്കണക്കിന് മണിക്കൂർ വിമാനയാത്രയുടെ പരിചയമുണ്ടായിരുന്നു. സഹപൈലറ്റ് ഫരിഖ് അബ്ദുൽ ഹമീദിന് താരതമ്യേന കുറവ് പരിചയമുണ്ടായിരുന്നെങ്കിലും മികച്ച പരിശീലനം നേടിയ ഉദ്യോഗസ്ഥനായിരുന്നു. വിമാനം പുറപ്പെടുന്നതിന് മുൻപ് യാതൊരു സാങ്കേതിക പ്രശ്നവും റിപ്പോർട്ട് ചെയ്തിരുന്നില്ല. കാലാവസ്ഥയും യാത്രയ്ക്ക് അനുകൂലമായിരുന്നു. എല്ലാം സാധാരണ നിലയിലായിരുന്നു.
അവസാന സന്ദേശം
വിമാനം മലേഷ്യൻ വ്യോമപരിധി വിട്ട് വിയറ്റ്നാം നിയന്ത്രണ മേഖലയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന സമയത്തായിരുന്നു അവസാന ആശയവിനിമയം നടന്നത്. “ഗുഡ് നൈറ്റ് മലേഷ്യൻ ത്രീ സെവൻ സീറോ.” കോക്പിറ്റിൽ നിന്ന് ലഭിച്ച അവസാന വാക്കുകളായിരുന്നു അത്. അതിനുശേഷം ഏതാനും മിനിറ്റുകൾക്കകം വിമാനത്തിന്റെ ട്രാൻസ്പോണ്ടർ ഓഫായി. വിമാനത്തിന്റെ തിരിച്ചറിയൽ വിവരങ്ങൾ കൈമാറുന്ന പ്രധാന സംവിധാനമാണിത്. ട്രാൻസ്പോണ്ടർ പ്രവർത്തനം നിർത്തിയതോടെ സാധാരണ റഡാറുകളിൽ നിന്ന് വിമാനം അപ്രത്യക്ഷമായി. ആദ്യം കൺട്രോൾ സെന്റേഴ്സ് ഇതിനെ സാങ്കേതിക തകരാറായി കരുതുകയായിരുന്നു. എന്നാൽ പിന്നീട് ലഭിച്ച വിവരങ്ങൾ സംഭവം സാധാരണയല്ലെന്ന് വ്യക്തമാക്കിത്തുടങ്ങി.
റഡാർ രേഖകൾ പറഞ്ഞ ഞെട്ടിക്കുന്ന സത്യം
സൈനിക റഡാർ വിവരങ്ങൾ പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ അന്വേഷണസംഘത്തെ പോലും ഞെട്ടിച്ച വിവരങ്ങളാണ് പുറത്തുവന്നത്. വിമാനം തന്റെ നിശ്ചിത പാതയിൽ നിന്ന് തിരിഞ്ഞ് പടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിച്ചിരുന്നു. അതായത് ബെയ്ജിംഗിലേക്കല്ല, മറിച്ച് മലാക്ക കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്ര ഭാഗത്തേക്കാണ് വിമാനം പോയത്. ഇത് യാദൃശ്ചികമായ വഴിതെറ്റലായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തി. കാരണം പാതമാറ്റം കൃത്യമായ നിയന്ത്രണത്തോടെ നടത്തിയതുപോലെയായിരുന്നു. വിമാനം താഴ്ന്ന ഉയരത്തിലും പിന്നീട് വീണ്ടും ഉയരത്തിലുമാണ് പറന്നതെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചു. എന്നാൽ അതിന് പിന്നിലെ കാരണം ഇന്നും വ്യക്തമായിട്ടില്ല. ട്രാൻസ്പോണ്ടർ ഓഫ് ആയതിന് ശേഷവും സൈനിക റഡാറിൽ വിമാനം കുറച്ചുസമയം കൂടി ദൃശ്യമായിരുന്നു. എന്നാൽ പിന്നീട് അതും അപ്രത്യക്ഷമായി.
ഉപഗ്രഹങ്ങൾ നൽകിയ സൂചന
വിമാനം പൂർണമായി കാണാതായെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ പിന്നീട് ബ്രിട്ടീഷ് സാറ്റലൈറ്റ് കമ്പനിയിയായ ഇൻമാർസാറ്റ് നൽകിയ വിവരങ്ങൾ അന്വേഷണത്തിന്റെ ദിശ തന്നെ മാറ്റി. ട്രാൻസ്പോണ്ടർ ഓഫായ ശേഷവും വിമാനവും സാറ്റലൈറ്റ് സംവിധാനവും തമ്മിൽ ഇടവിട്ട് സിഗ്നൽ കൈമാറ്റം നടന്നിരുന്നു. “ഹാൻഡ്‌ഷേക്ക്” സിഗ്നൽ എന്നറിയപ്പെടുന്ന ഈ ആശയവിനിമയമാണ് അന്വേഷണത്തിൽ നിർണായകമായത്. ഈ സിഗ്നലുകളുടെ സമയവും ദിശയും അടിസ്ഥാനമാക്കി വിമാനം മണിക്കൂറുകളോളം പറന്നിരുന്നു എന്ന നിഗമനത്തിൽ വിദഗ്ധർ എത്തിയിരുന്നു. അതായത് ട്രാൻസ്പോണ്ടർ ഓഫായ ഉടൻ വിമാനം വീണിരുന്നില്ല. ഇന്ധന ശേഷി കണക്കിലെടുത്തപ്പോൾ വിമാനം ഇന്ത്യൻ മഹാസമുദ്രത്തിന്റെ തെക്കൻ മേഖലയിൽ എവിടെയോ അവസാനിച്ചിരിക്കാമെന്നാണ് പിന്നീട് അന്വേഷണസംഘം കരുതിയത്.
സമുദ്രത്തിനടിയിലെ വൻ തിരച്ചിൽ
അതിനുശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ സമുദ്രാന്വേഷണ ദൗത്യങ്ങളിലൊന്ന് ആരംഭിച്ചത്. മലേഷ്യ, ഓസ്ട്രേലിയ, ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ചേർന്നാണ് വ്യാപകമായ തിരച്ചിൽ നടത്തിയത്. നാവികസേന കപ്പലുകൾ, നിരീക്ഷണ വിമാനങ്ങൾ, സബ്മറൈൻ ഉപകരണങ്ങൾ, സോണാർ സംവിധാനങ്ങൾ, ആഴക്കടൽ പരിശോധനാ യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിശാല മേഖലകൾ പരിശോധിച്ചു. ചില മേഖലകളിൽ സമുദ്രത്തിന്റെ ആഴം ആറായിരം മീറ്ററിലേറെയായിരുന്നു. അത്രയും ആഴത്തിലുള്ള പ്രദേശങ്ങളിൽ പരിശോധന നടത്തുക അത്യന്തം പ്രയാസകരമായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിന്റെ ഭൂപ്രകൃതി പോലും പൂർണമായി രേഖപ്പെടുത്തിയിട്ടില്ലാത്ത മേഖലകളിലാണ് തിരച്ചിൽ നടന്നത്. ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്റർ പ്രദേശം പരിശോധിച്ചിട്ടും വിമാനത്തിന്റെ പ്രധാന അവശിഷ്ടങ്ങൾ കണ്ടെത്താനായില്ല. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ വ്യോമാന്വേഷണ ദൗത്യങ്ങളിലൊന്നായി ഇത് മാറി.
പിന്നീട് കരയിലേക്ക് ഒഴുകിയെത്തിയ അവശിഷ്ടങ്ങൾ
2015 ജൂലൈയിൽ ആഫ്രിക്കയ്ക്കടുത്തുള്ള റീയൂണിയൻ ദ്വീപിൽ ഒരു വിമാന ചിറകിന്റെ ഭാഗം കണ്ടെത്തി. നാട്ടുകാർ കണ്ടെത്തിയ ഈ ഭാഗം പിന്നീട് വിദഗ്ധർ പരിശോധിച്ചു. അത് എം.എച്ച് 370ന്റെ ഫ്ലാപ്പെറോൺ ഭാഗമാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് മൊസാംബിക്ക്, മഡഗാസ്കർ, ടാൻസാനിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളിലെ തീരങ്ങളിലും വിവിധ അവശിഷ്ടങ്ങൾ കണ്ടെത്തി. സമുദ്ര പ്രവാഹങ്ങളുടെ ദിശ പരിശോധിച്ചപ്പോൾ ഇവ എം.എച്ച് 370ൽ നിന്നാകാമെന്ന നിഗമനത്തിലെത്തി. എന്നാൽ വിമാനത്തിന്റെ പ്രധാന ഭാഗങ്ങൾ, യാത്രക്കാരുടെ അവശിഷ്ടങ്ങൾ, ബ്ലാക്ക് ബോക്സ് എന്നിവ ഇന്നുവരെ കണ്ടെത്താനായിട്ടില്ല.
ബ്ലാക്ക് ബോക്സ് കണ്ടെത്താത്തതെന്തുകൊണ്ട്?
ഒരു വിമാനാപകട അന്വേഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ബ്ലാക്ക് ബോക്സ്. വിമാനത്തിലെ ശബ്ദരേഖകളും സാങ്കേതിക വിവരങ്ങളും അതിലുണ്ടാകും. പൈലറ്റുമാരുടെ അവസാന സംഭാഷണങ്ങളും വിമാനത്തിന്റെ പ്രവർത്തന വിവരങ്ങളും അതിലൂടെ മനസ്സിലാക്കാൻ കഴിയും. എന്നാൽ എം.എച്ച് 370ന്റെ ബ്ലാക്ക് ബോക്സ് ഇന്നുവരെ കണ്ടെത്താനായിട്ടില്ല. ബ്ലാക്ക് ബോക്സിൽ നിന്നുള്ള ശബ്ദസിഗ്നൽ കണ്ടെത്താൻ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. ബാറ്ററി കാലാവധി കഴിഞ്ഞതോടെ പിന്നീട് അത് കണ്ടെത്തുക കൂടുതൽ ബുദ്ധിമുട്ടായി.
പൈലറ്റിനെതിരായ സംശയങ്ങൾ
അന്വേഷണത്തിന്റെ ഭാഗമായി പൈലറ്റ് സഹാരി അഹമ്മദ് ഷായുടെ സ്വകാര്യജീവിതവും പരിശോധിക്കപ്പെട്ടു. വീട്ടിലെ കമ്പ്യൂട്ടർ സിമുലേറ്ററിൽ സമാനമായ ദിശകളിലേക്കുള്ള റൂട്ടുകൾ പരീക്ഷിച്ചിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതോടെ വിമാനം മനപ്പൂർവം വഴിതിരിച്ചുവിട്ടതാകാമെന്ന സംശയം ശക്തമായി. എന്നാൽ അതിന് വ്യക്തമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചില്ല. കുടുംബാംഗങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തെക്കുറിച്ചുള്ള ആരോപണങ്ങൾ നിഷേധിച്ചു.
അനവധി ഗൂഢാലോചന സിദ്ധാന്തങ്ങൾ
എം.എച്ച് 370 ദുരൂഹത ലോകമെമ്പാടും അനവധി ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വഴിവെച്ചു. വിമാനം ഹൈജാക്ക് ചെയ്തുവെന്ന വാദമുണ്ടായി. ചിലർ സൈനിക ആക്രമണം ആരോപിച്ചു. ചിലർ രഹസ്യ സാങ്കേതിക പരീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചു. സമൂഹമാധ്യമങ്ങളിൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട കഥകൾ വരെ പ്രചരിച്ചു. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കുന്ന തെളിവുകൾ ഒരിക്കലും ലഭിച്ചിട്ടില്ല.
എം.എച്ച് 370 ദുരൂഹത ലോകമെമ്പാടും അനവധി ഗൂഢാലോചന സിദ്ധാന്തങ്ങൾക്കും വഴിവെച്ചു. വിമാനം ഹൈജാക്ക് ചെയ്തുവെന്ന വാദമുണ്ടായി. ചിലർ സൈനിക ആക്രമണം ആരോപിച്ചു. ചിലർ രഹസ്യ സാങ്കേതിക പരീക്ഷണങ്ങളെക്കുറിച്ച് സംസാരിച്ചു. സമൂഹമാധ്യമങ്ങളിൽ അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട കഥകൾ വരെ പ്രചരിച്ചു. എന്നാൽ ഇതൊന്നും സ്ഥിരീകരിക്കുന്ന തെളിവുകൾ ഒരിക്കലും ലഭിച്ചിട്ടില്ല. ഇന്നും എം.എച്ച് 370നെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരമില്ല. വിമാനം എവിടെയാണ് അവസാനിച്ചത്, എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്, അവസാന നിമിഷങ്ങളിൽ വിമാനത്തിനുള്ളിൽ എന്ത് സംഭവിച്ചു ഇതെല്ലാം ഇന്നും ദുരൂഹമായി തുടരുകയാണ്. വർഷങ്ങളായ അന്വേഷണങ്ങൾക്കും തിരച്ചിലുകൾക്കും ശേഷവും വിമാനത്തിന്റെ പ്രധാന അവശിഷ്ടങ്ങളോ ബ്ലാക്ക് ബോക്സോ കണ്ടെത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിലൊന്നായാണ് എം.എച്ച് 370 ഇന്നും കണക്കാക്കപ്പെടുന്നത്. 239 ജീവനുകളുമായി യാത്രതിരിച്ച ആ വിമാനം ആകാശത്ത് നിന്ന് അപ്രത്യക്ഷമായ രാത്രിയുടെ യഥാർത്ഥ കഥ ലോകം ഇന്നും തേടിക്കൊണ്ടിരിക്കുകയാണ്.
ദുരൂഹതയുടെ ചുരുളഴിയുമോ
ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം വിമാനം കാണാതായ ദുരൂഹതയുടെ ചുരുളഴിയുന്നതുമായി ബന്ധപ്പെട്ടാണ്. അങ്ങനെ ചിലതാണ്. വിമാനം അപകടത്തില്‍പ്പെട്ട സ്ഥലം, സമയം, അവശിഷ്ടങ്ങള്‍, അപകട സമയത്തെ പൈലറ്റ് എന്നിവയെകുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ പുതിയ സംഭവങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ വാദം. അപകടത്തിന് മുന്‍പ് വിമാനം അതിന്റെ ലക്ഷ്യ സ്ഥാനമായ ബീജിങ്ങിലേക്കുള്ള പാതയില്‍ നിന്നും വ്യതിചലിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളിലൂടെ തെക്ക് പടിഞ്ഞാറോട്ട് നീങ്ങിയതായാണ് കണ്ടെത്തല്‍. ബര്‍സ്റ്റ്-ടൈമിംഗ് ഓഫ്സെറ്റ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ കണ്ടെത്തല്‍.
വായുവിലൂടെ സഞ്ചരിക്കുമ്പോള്‍, വിമാനങ്ങള്‍ 'ഹാന്‍ഡ്ഷേക്കുകള്‍' എന്നറിയപ്പെടുന്ന ഓട്ടോമാറ്റിക് സിഗ്‌നലുകള്‍ ഉപഗ്രഹങ്ങളിലേക്ക് കൈമാറുന്നു. ഇത്തരത്തില്‍ വിമാനത്തിനും ഉപഗ്രഹത്തിനും ഇടയില്‍ സഞ്ചരിക്കാന്‍ ഈ സിഗ്‌നലുകള്‍ എത്ര സമയമെടുക്കുന്നു എന്നതിന്റെ അളവാണ് ബര്‍സ്റ്റ്-ടൈമിംഗ് ഓഫ്സെറ്റ് (ബിടിഒ). ഇതനുസരിച്ചുള്ള പരിശോധനയില്‍ വിമാനം തകര്‍ന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ആ സിഗ്നലുകള്‍ വിശകലനം ചെയ്താല്‍ എം എച്ച് 370 ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് എവിടെയെങ്കിലും ഉണ്ടാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍, യുകെയുടെ പകുതി വലുപ്പം വരുന്ന 20,000 കിലോമീറ്റര്‍ 2 (46,332 ചതുരശ്ര മൈല്‍) പ്രദേശത്തായിരിക്കും തിരച്ചില്‍ നടത്തേണ്ടത്.
English Summary: A detailed feature on the mysterious disappearance of Malaysia Airlines Flight MH370, which vanished in 2014 with 239 people onboard. The story explores the final communication, radar findings, satellite signals, massive ocean searches, recovered debris, black box mystery, pilot suspicions, and the unanswered questions that continue to haunt the world.