മിനി കൂപ്പർ അപകടം; സുഹൈൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം, ശരീരത്തിൽ ഉയർന്ന അളവിൽ മദ്യം?

ആദ്യം തയ്യാറാക്കിയ എഫ്ഐആറിൽ സുഹൈലിന്റെ പേര് പരാമർശിക്കാതിരുന്നതും മദ്യപിച്ചിരുന്നു എന്ന് ചേർക്കാതിരുന്നതും ഏറെ വിവാദമായിരുന്നു
മിനി കൂപ്പർ അപകടം; സുഹൈൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം, ശരീരത്തിൽ ഉയർന്ന അളവിൽ മദ്യം?
Published on: 

നെടുമ്പാശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് മൂന്ന് പേർ മരിച്ച കേസിലെ പ്രതി സുഹൈൽ സജീവ് മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനാ ഫലം. കാക്കനാട് ലാബിലെ സാംപിൾ പരിശോധനയിലാണ് സ്ഥിരീകരണം. രാസലഹരി ഉൾപ്പെടെ ഉപയോഗിച്ചിരുന്നോ എന്ന കാര്യം കൂടുതൽ പരിശോധനയിലേ വ്യക്തമാകൂ. എന്നാൽ എത്രയാണ് കണ്ടെത്തിയ മദ്യത്തിന്റെ അളവ് എന്നത് പുറത്തുവിട്ടിട്ടില്ല. ആദ്യം തയ്യാറാക്കിയ എഫ്ഐആറിൽ സുഹൈലിന്റെ പേര് പരാമർശിക്കാതിരുന്നതും മദ്യപിച്ചിരുന്നു എന്ന് ചേർക്കാതിരുന്നതും ഏറെ വിവാദമായിരുന്നു.

ഇതിനിടെ തെളിവെടുപ്പ് നടത്തിയ ശേഷം സുഹൈലിനെയും മറ്റ് മൂന്ന് പ്രതികളെയും അന്വേഷണ സംഘം ബോസ്റ്റൽ സ്കൂളിലേക്ക് തിരിച്ചയച്ചു. അപകടമുണ്ടായ എയർപോർട്ട് റോഡിലും പ്രതികൾ മദ്യപിച്ച ഹോട്ടലിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. എയർ പോർട്ട് റോഡിൽ അപകടം നടന്ന സ്ഥലത്തായിരുന്നു ആദ്യ തെളിവെടുപ്പ്. നീട്ടി വളർത്തിയ മുടി പറ്റെ വെട്ടി മനസ്സിലാകാത്ത കഴിയാത്ത വിധത്തിലായിരുന്നു സുഹൈൽ. മുടി വെട്ടാൻ പ്രതിയെ നിർബന്ധിച്ചില്ലെന്നും സ്വയമേ ചെയ്യുകയായിരുന്നുവെന്നും ഇതിനിടെ ബോസ്റ്റൽ സ്കൂൾ അധികൃതരുടെ പ്രതികരണവുമെത്തി.

മിനി കൂപ്പർ അപകടം; സുഹൈൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം, ശരീരത്തിൽ ഉയർന്ന അളവിൽ മദ്യം?
ബിയർ മാത്രമേ കഴിച്ചുള്ളൂ എന്ന് സുഹൈൽ, ഫോണിലെ വീഡിയോ ചതിച്ചു! ലൈസൻസ് റദ്ദാക്കും, ബാറുകൾക്കെതിരെയും കേസ്

പ്രതിഷേധം മുന്നിൽക്കണ്ട് സുഹൈലിനെ വാഹനത്തിൽ നിന്ന് പുറത്തിറക്കാതെയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. എയർപോർട്ട് റോഡിലെ തെളിവെടുപ്പ് 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയ പൊലീസ് പിന്നീട് പ്രതികൾ അവസാനം മദ്യപിച്ച ഹോട്ടലിലേക്കെത്തി. ഒരു മണിക്കൂറോളം ഇവിടെ തെളിവെടുപ്പുണ്ടായിരുന്നു. കനത്ത സുരക്ഷയിലായിരുന്നു രണ്ട് സ്ഥലങ്ങളിലും തെളിവെടുപ്പ്. സുഹൈലിനെ ഒറ്റയ്ക്കും മറ്റ് പ്രതികളെ പിന്നീടുമാണ് തെളിവെടുപ്പിന് എത്തിച്ചത്. കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

ഞായറാഴ്ച വെളുപ്പിനെ രണ്ടു മണിയോടെയാണ് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിനു പിന്നിലിടിച്ച് വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തത്ക്ഷണം കൊല്ലപ്പെട്ടത്. തുടർന്ന് കാറിൽ നിന്ന് നാട്ടുകാർ സുഹൈലിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് രാവിലെ 6.59ന് തയാറാക്കിയ എഫ്ഐആറിൽ പക്ഷേ സുഹൈലിന്റെ പേര് പരാമർശിക്കാതിരുന്നതും മദ്യപിച്ചിരുന്നു എന്ന് ചേർക്കാതിരുന്നതും ഏറെ വിവാദമായിരുന്നു.

മിനി കൂപ്പർ അപകടം; സുഹൈൽ മദ്യപിച്ചിരുന്നതായി സ്ഥിരീകരണം, ശരീരത്തിൽ ഉയർന്ന അളവിൽ മദ്യം?
'അവളായിരുന്നു ഞങ്ങളുടെ ഏക ആശ്രയം, പ്രതി ഉന്നതനാണ്, ഈസിയായി രക്ഷപ്പെടും'; വികാരഭരിതനായി കൊല്ലപ്പെട്ട ദേവികയുടെ അച്ഛന്‍

19 വയസ്സാണ് സുഹൈലിന് പ്രായം. ഈ പ്രായത്തിൽ മദ്യം നൽകിയതിന് സുഹൈൽ മദ്യപിച്ച മൂന്ന് ബാറുകളുൾക്കെതിരെ എക്സൈസ് കേസെടുത്തിട്ടുണ്ട്. ബാറുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് സാധ്യത.

ഇതിനിടെ, വാഹനങ്ങളുടെ അമിതവേഗതയിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി രംഗത്തെത്തിയിരുന്നു. അമിതവേഗത കണ്ടെത്താൻ നിലവിലെ ട്രാഫിക് ക്യാമറകൾക്ക് കഴിയുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം. വാഹനങ്ങളുടെ വേഗത കണ്ടെത്തുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിച്ച് സംവിധാനം ഒരുക്കണമെന്നും കോടതി ഗതാഗത വകുപ്പിനോട് നിർദേശിച്ചു.

കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ 'ഇഹാ ഡിസൈൻസി'ന്റെ ഉടമകളായ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈൽ സജീവ്. ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള പ്രൊഫൈൽ ആണ് ഇഹ ഡിസൈൻസിന്റെത്. ആഡംബര ജീവിതം നയിച്ചിരുന്ന ആളാണ് സുഹൈൽ എന്നാണ് ഈ അക്കൌണ്ടിലെ വീഡിയോകളിൽ നിന്ന് മനസ്സിലാകുന്നത്.

ഇതുകൊണ്ടു തന്നെ പണവും സ്വാധീനവുമുപയോഗിച്ച് കേസിൽ നിന്ന് ഊരിപ്പോരാം എന്ന ധാരണ സുഹൈലിനുണ്ടെന്ന് വ്യക്തമാകുന്നു. അപകടത്തിന് ശേഷം പിടികൂടിയ നാട്ടുകാരോട് എല്ലാം വാപ്പ നോക്കിക്കോളുമെന്നായിരുന്നു സുഹൈൽ മറുപടി പറഞ്ഞത്.

സുഹൈലിനെതിരെ നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യ കേസാണ് ചുമത്തിയിരിക്കുന്നത്. ഇത് കൊലക്കുറ്റമാക്കി മാറ്റണമെന്ന് മരിച്ച കുട്ടികളുടെ കുടുംബമടക്കം ആവശ്യപ്പെടുന്നുണ്ട്. 23 വയസ് തികയാതെ മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്.

Summary

Test results have confirmed that Suhail Sajeev, the accused in the case involving a Mini Cooper that killed three people in Nedumbassery after hitting a scooter, was under the influence of alcohol. The finding was confirmed through the analysis of samples at a laboratory in Kakkanad.

Further tests are needed to determine whether he had also consumed narcotic substances. However, the amount of alcohol detected has not been disclosed.

The initial FIR sparked considerable controversy for not mentioning Suhail’s name or stating that he was under the influence of alcohol

Madism Digital
madismdigital.com